നിഷ്ക്രാമണസംസ്കാരം

ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണസംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം. നിഷ്ക്രാമണം എന്നാൽ വാതിൽ പുറപ്പാട് എന്ന് പറയും. ഇല്ലത്തുനിന്നും ജനനാന്തരം ആദ്യമായി പുറത്തിറങ്ങാനുള്ള ശുഭമുഹൂർത്തമെന്നർത്ഥം. ഇത് നാലാം മാസം ചെയ്യാം. അല്ലെന്നാൽ അന്നപ്രാശനത്തോടുകൂടി ചെയ്യാവുന്നതാണ്. ഇതിനു ചോറൂണിന്റെ മുഹൂർത്തം…

നാമകരണസംസ്കാരം

ഷോഡശക്രിയകളില്പ്പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക. ശിശുവിന്റെ ജനനത്തിനുശേഷം പതിനൊന്നാം ദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണസംസ്കാരം. മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏല്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം. മുറജപപ്രകാരം നാമകരണവും വിശേഷയജ്ഞാഹുതികളോടെ നടത്തുന്നു. തുടർന്ന് നാമകരണ ചടങ്ങിൽ വന്നിട്ടുള്ളവർ എല്ലാം…

മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ

ജീവിതം വിജയകരമാക്കുന്നതിനായുള്ള പ്രക്രിയയിൽ ഒരു പ്രധാന ഭാഗം നിങ്ങൾ ആഗ്രഹിക്കുന്നത് കൊടുക്കാൻ തയ്യാറാകുക എന്നതാണ്. കൊടുക്കുന്തോറും ഇരട്ടിയായി അത് നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. അത്തരത്തിൽ നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ… മറ്റുള്ളവർക്ക് നിങ്ങളുടെ സത്യസന്ധത നൽകുക. “ആവശ്യമുള്ളപ്പോൾ നിങ്ങൾ നുണ പറഞ്ഞിരിക്കണം” എന്നതാണ് നാം ജീവിക്കുന്ന ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന രീതി. ഇത് ചിലരെ സമ്പന്നരാക്കിയേക്കാം. പക്ഷെ, ഒരു മനുഷ്യൻ എന്ന തലത്തിൽ നമ്മൾ അവിടെ പരാചയപ്പെടുകയാണ്. വിജയിക്കുന്ന എന്നതുകൊണ്ട് പണം കൊണ്ട് സമ്പന്നരാകുക എന്ന്…

ഒഴിവാക്കാം ഈ 6 കാര്യങ്ങൾ

നിങ്ങൾ ഏതുതരത്തിലുള്ള വ്യക്തിയുമാകട്ടെ… മറ്റുള്ളവരുമായി ഇടപെടുന്ന രീതി നിങ്ങളെക്കുറിച്ച് മറ്റുള്ളവരിൽ വലിയ തരത്തിലുള്ള മതിപ്പ് ഉണ്ടാകാൻ സഹായിക്കും. എന്നാൽ തെറ്റായ രീതികൾ തുടരുന്നത് മറ്റുള്ളവരിൽ മോശം അഭിപ്രായം നമ്മളെക്കുറിച്ച് ഉണ്ടാകുവാൻ കാരണമാകും. മറ്റുള്ള വ്യക്തികളോട് ഇടപെടുമ്പോൾ ഒഴിവാക്കേണ്ട ചില ശീലങ്ങൾ… ആരോടെങ്കിലും സംസാരിക്കുമ്പോൾ തറയിലേക്ക് നോക്കി നിൽക്കുക എന്നത് വളരെ മോശം ശീലം ആണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നേരിട്ട് നോക്കാൻ നിങ്ങൾ പഠിക്കണം. ആളുകളെ ഉറ്റുനോക്കുന്നത് മോശമാണെന്ന് നിങ്ങളെ പഠിപ്പിച്ചെങ്കിൽ, നിങ്ങൾ പറഞ്ഞത് ശരിയാണ്….

നിങ്ങൾ ആരാണ്?

കൂട്ടത്തിൽ നിന്ന് ഒരു സന്നദ്ധ പ്രവർത്തകനെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുത്ത വ്യക്തിയോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുന്നു. ബാക്കിയുള്ളവർ അയാൾക്കായി ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നു. സന്നദ്ധപ്രവർത്തകൻ മടങ്ങിയെത്തുമ്പോൾ, ബാക്കിയുള്ളവർ ആ തൊഴിൽ മൈം രൂപത്തിൽ കാണിക്കുക. ആ സന്നദ്ധപ്രവർത്തകർ അത് കണ്ടെത്താൻ ശ്രമിക്കുക. ലക്ഷ്യം : ക്ലാസിന് ഇടയിൽ എനർജൈസർ ആയി ചെയ്യാം. എല്ലാവരേയും ഊർജ്ജസ്വലരാക്കാനും ഇടയ്ക്ക് നർമ്മം നിറഞ്ഞ ചില നിമിഷങ്ങൾ കൊണ്ടുവരുന്നതിനും സഹായിക്കും. സന്ദേശങ്ങൾ : ടീം പ്രവർത്തനം, ആശയവിനിമയം, ശ്രദ്ധ, നിരീക്ഷണപാടവം എന്നീ വിഷയങ്ങൾ ചർച്ച…

ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്

തണൽ, നബാർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് പത്തനംതിട്ടയിലെ കോന്നിയിൽ ഡോ. സുജിത് എഡ്വിൻ പെരേര, ബിജു മാവേലിക്കര, വസന്ത്, ഗോകുൽ എന്നിവർക്കൊപ്പം…

Training for Student Teachers

ഞാൻ ടീച്ചർ ട്രയിനിംഗ് പൂർത്തിയാക്കിയ വർക്കല ശ്രീ നാരായണ ടീച്ചർ ട്രയിനിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി നടത്തിയ ട്രെയിനിങ് പ്രോഗ്രാം ഏറെ പ്രിയപ്പെട്ടതായി മാറി. പ്രോഗ്രാം കോ-ഓർഡിനേറ്റർ സംഗീത ടീച്ചർക്കും, പ്രിൻസിപ്പൽ ഷീബ ടീച്ചർ എന്നിവർക്ക് പ്രത്യേകം നന്ദി…

ദിശ 2021

ട്രെയിനിങ് മേഖലയിൽ കോവിഡ് കരണമുണ്ടായിരിക്കുന്ന മാറ്റങ്ങൾ പഠിക്കാനും വിലയിരുത്താനും ചർച്ച ചെയ്യാനും ഇനിയുള്ള നാളുകളിലേക്ക് ഒരു ദിശ കണ്ടെത്താനും നമ്മൾ കുറച്ചുപേർ സുജിത് സാറിന് ( Sujith Edwin Pereira ) കീഴിൽ ഒത്തുകൂടി. ഒരുപാട് വ്യത്യസ്തമായ ചർച്ചകൾ, ചിന്തകൾ… ഒരുപാട് നല്ല നിമിഷങ്ങൾ

മനുഷ്യ യന്ത്രങ്ങൾ

എന്തിന് വേണ്ടി നടത്തുന്നു ? ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ ടീമുകളായി തിരിഞ്ഞ് മനുഷ്യ യന്ത്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം. ഒരു ഇടവേളയ്ക്ക് ശേഷം ഗ്രൂപ്പിനെ സജ്ജീവമാക്കുക. ആവശ്യമായ സമയം: 10 – 15 മിനിറ്റ് ഗ്രൂപ്പിന്റെ വലുപ്പം : പരിമിതികൾ ഇല്ല. എന്നാൽ 8 – 12 പേരടങ്ങിയ ചെറു ഗ്രൂപ്പുകൾ ആയി മാറ്റുക. നടപടിക്രമം ഗ്രൂപ്പിനെ ടീമുകളായി വിഭജിക്കുക. ടീമുകൾക്ക് അഞ്ച് മിനിറ്റ് സമയം നൽകുക. ഗ്രൂപ്പിലെ ഓരോ വ്യക്തിയും തയ്യാറാക്കുന്ന യന്ത്രത്തിന്റെ ഭാഗങ്ങൾ ആയിരിക്കും….

ഓട് ചങ്ങായി ഓട്

എല്ലാവരും ഒരൊറ്റ വട്ടത്തിൽ നിൽക്കുക. അതിന്റെ നടുവിൽ ഒരാളെ നിർത്തുക. വട്ടത്തിൽ നിൽക്കുന്നവർക്ക് 1 മിനിട്ട് സമയം അനുവദിച്ചു നൽകുക. ഈ സമയത്തിനുള്ളിൽ ഇരുവശങ്ങളിലായി നിൽക്കുന്ന വ്യക്തികളെ (ഇടത് വശത്തുള്ള ഒരാളെയും വലത് വശത്തുള്ള മറ്റൊരാളെയും) പരിചയപ്പെടുക. അവരുടെ പൂർണ നാമം ചോദിച്ചറിയുക. ഒരു മിനിട്ട് കഴിഞ്ഞാൽ കളി ആരംഭിക്കാം. നടുക്ക് നിൽക്കുന്ന വ്യക്തി ആരെയെങ്കിലും ചൂണ്ടിക്കാണിച്ച് “ഇടത്” അല്ലെങ്കിൽ “വലത്” എന്ന് പറയുക. നടുക്ക് നിൽക്കുന്ന വ്യക്തി ചൂണ്ടി കാണിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആ…

സീമന്തം

ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം. പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ…

ജന്മവാസനകളും പ്രേരണകളും

ആദ്യമായി നിങ്ങൾ നിങ്ങളുടെ ജന്മവാസനകളെ കുറിച്ചും ശാരീരികവും മാനസികവുമായ അടിസ്ഥാന പ്രേരണകളെ കുറിച്ചും അറിഞ്ഞിരിക്കണം. ഇതൊക്കെ നിങ്ങൾ അറിയാവുന്ന കാര്യങ്ങളാണ്. എന്നാലും ഇതേക്കുറിച്ചൊന്നും നിങ്ങൾ ചിന്തിച്ചിരിക്കാൻ വഴിയില്ല. പ്രേരണകൾ അനുസരിച്ച് ജീവിക്കുന്ന സ്വഭാവമാണ് നിങ്ങളുടേത്. കുട്ടികൾ അങ്ങനെ ആയിരിക്കും. കാരണം അവർ സാമൂഹ്യ ജീവിതത്തിൻറെ പാഠങ്ങളൊന്നും മനസ്സിലാക്കുവാനുള്ള പ്രായമായിട്ടുണ്ടാവില്ല. പക്ഷേ നിങ്ങൾ പുസ്തകം വായിക്കുവാൻ തുടങ്ങിയ സ്ഥിതിക്ക് കുറച്ചൊക്കെ കാര്യങ്ങൾ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് സ്വയം ഉള്ളിലോട്ടു ഒന്നു തിരിഞ്ഞു നോക്കാം. എന്തൊക്കെയാണ് ജന്മവാസനകൾ പ്രേരണകളും…

വ്യക്തിത്വം

നിങ്ങൾ ജനിച്ചു വീഴുമ്പോൾ ബോധം എന്ന അവസ്ഥാവിശേഷം നിങ്ങളിൽ പ്രവർത്തിക്കുന്നില്ല. വളർന്നു തുടങ്ങുമ്പോൾ നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് അനുസരിച്ച് സാവധാനത്തിൽ നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാൻ ആകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ബോധത്തിൽ നിന്നാണ് നിങ്ങൾ ഒരു വ്യക്തിയാണെന്ന് തിരിച്ചറിവുണ്ടാകുന്നത്. ഈ തിരിച്ചറിവുകൾ ‘നിങ്ങൾ’ അല്ലെങ്കിൽ ‘ഞാൻ’ എന്നഭാവം ഒരാളിൽ ജനിപ്പിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തിയുടെ ജീവിതം തുടങ്ങുന്നത്. വ്യക്തിയുടെ കൂടെ അയാളുടെ വ്യക്തിത്വം രൂപപ്പെട്ടു തുടങ്ങുന്നു. “Child is the father of man” എന്ന് കേട്ടിട്ടുണ്ടോ…??…

“നന്ദി” എന്ന മന്ത്രം

നമ്മുടെയെല്ലാം ജീവിതം വളരെയധികം അനുഗ്രഹിക്കപ്പെട്ടത് ആണ് അല്ലെങ്കിൽ വളരെയധികം സൗഭാഗ്യങ്ങൾ നിറഞ്ഞതാണ്. എത്രത്തോളം അനുഗ്രഹത്തിന് വിധേയരാണ് നമ്മൾ എന്ന് തിരിച്ചറിയണമെങ്കിൽ പലരും പറയുന്നതുപോലെ നമ്മുടെ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും എണ്ണി നോക്കേണ്ടിവരും. എത്രയൊക്കെ സൗഭാഗ്യവാന്മാർ ആണ് നമ്മൾ എന്ന് എണ്ണി നോക്കുക. അതൊരു വലിയ ശക്തിയാണ്. വളരെ ഫലവത്തായ ഒരു പ്രവർത്തനമാണ്. ഇത്തരത്തിൽ നമ്മുടെ അനുഗ്രഹങ്ങളും നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളും എണ്ണി നോക്കുക എന്നത് നമ്മുടെ ജീവിതം തന്നെ വളരെ പോസിറ്റീവ് ആയ ദിശയിലേക്ക് മാറ്റിമറിക്കുവാൻ ഉതകുന്ന ഒന്നാണ്….

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ

കുട്ടികളിൽ വായനശീലം കുറയുന്നതായാണ് കാണാനാകുന്നത്. മൊബെെൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ അമിത ഉപയോ​ഗം വായനശീലം കുറയ്ക്കുന്നതിന് കാരണമാകുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും. കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ…

അയ്യോപ്ലൊത്തോ

രാവിലെ ഒമ്പതര… കൈയ്യില്‍ ഒരു ബാഗുമായി ഞാന്‍… ബാഗ്‌ നിറയെ തുണിയും, പുസ്തകവും… പിന്നെ കുറച്ച്‌ പഴവും, അരിയുണ്ടയും… ഹോസ്റ്റലിലേക്ക് പോകാന്‍ ഞാന്‍ ഇറങ്ങി കഴിഞ്ഞിരുന്നു… അനിയന്‍ എന്നെ ബസ്സ് സ്റ്റോപ്പില്‍ കൊണ്ട് വിട്ടു… കുറേ നേരം ഞാന്‍ അവിടെ നിന്നു… ഒടുവില്‍ ഒരു ലിഫ്റ്റ്‌ കിട്ടി… ശാര്‍ക്കര ഇറങ്ങി… മാച്ചിയുടെ വീട്ടിലേക്ക്‌ നടന്നു… വീട് എത്തും മുമ്പ് പലതവണ മെസ്സേജ് അയച്ചു… മറുപടി ഇല്ല… നടന്ന് നടന്ന് ഒടുവില്‍ വീടെത്തി… ഞാന്‍ മാച്ചിയുടെ മൊബൈലില്‍ വിളിച്ചു……