ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്

തണൽ, നബാർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് പത്തനംതിട്ടയിലെ കോന്നിയിൽ ഡോ. സുജിത് എഡ്വിൻ പെരേര, ബിജു മാവേലിക്കര, വസന്ത്, ഗോകുൽ എന്നിവർക്കൊപ്പം…

ചെരുപ്പുകൾ കഥപറയുമ്പോൾ

എല്ലാവരും വട്ടത്തിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക. എല്ലാവരോടും അവരവരുടെ ചെരുപ്പുകൾ വട്ടത്തിന്റെ നടുവിലായി കൊണ്ടിടാൻ നിർദ്ദേശിക്കുക.സ്വയം ഒരു വ്യക്തിയോട് മുന്നോട്ട് വരാൻ ആവശ്യപ്പെടുക. അതിനുശേഷം തന്റേതല്ലാത്ത ഒരു ജോഡി ചെരുപ്പുകൾ മധ്യഭാഗത്തുനിന്നും തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുക. ശേഷം,ആ ജോഡി ചെരിപ്പുകളുടെ ഉടമയെ വിവരിക്കുക (അത് ആരാണെന്ന് അറിയാതെ).ആ ചെരുപ്പിന്റെ ഉടമയുടെ സ്വഭാവം, പ്രായം, മാനഭാവം, വ്യക്തിത്വം തുടങ്ങി ആ ചെരുപ്പിൽ നിന്നും കണ്ടെത്താൻ കഴിയുന്നവ എല്ലാം പറയട്ടെ. ശേഷം, ആ ഉടമ ആരാണെന്ന് കൂട്ടത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുക….

“നന്ദി” എന്ന മന്ത്രം

നമ്മുടെയെല്ലാം ജീവിതം വളരെയധികം അനുഗ്രഹിക്കപ്പെട്ടത് ആണ് അല്ലെങ്കിൽ വളരെയധികം സൗഭാഗ്യങ്ങൾ നിറഞ്ഞതാണ്. എത്രത്തോളം അനുഗ്രഹത്തിന് വിധേയരാണ് നമ്മൾ എന്ന് തിരിച്ചറിയണമെങ്കിൽ പലരും പറയുന്നതുപോലെ നമ്മുടെ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും എണ്ണി നോക്കേണ്ടിവരും. എത്രയൊക്കെ സൗഭാഗ്യവാന്മാർ ആണ് നമ്മൾ എന്ന് എണ്ണി നോക്കുക. അതൊരു വലിയ ശക്തിയാണ്. വളരെ ഫലവത്തായ ഒരു പ്രവർത്തനമാണ്. ഇത്തരത്തിൽ നമ്മുടെ അനുഗ്രഹങ്ങളും നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളും എണ്ണി നോക്കുക എന്നത് നമ്മുടെ ജീവിതം തന്നെ വളരെ പോസിറ്റീവ് ആയ ദിശയിലേക്ക് മാറ്റിമറിക്കുവാൻ ഉതകുന്ന ഒന്നാണ്….

ആത്മനിയന്ത്രണം ചിട്ടയായ പ്രയത്നത്തിലൂടെ

നാം മനുഷ്യർക്ക് എല്ലാവർക്കും രണ്ടു തരത്തിലുള്ള സ്വഭാവങ്ങൾ കണ്ടുവരാറുണ്ട്. പൊതുസമൂഹത്തിനിടയിൽ നാം കാണിക്കുന്ന സ്വഭാവവും നമ്മളെ നിരീക്ഷിക്കാൻ മറ്റാരും ഇല്ലാത്ത അവസരങ്ങളിൽ നാം ചെയ്യുന്ന പ്രവർത്തനങ്ങളും പലപ്പോഴും വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. ഒരു പാർട്ടിയിൽ വെച്ചോ, ഒട്ടനവധി വ്യക്തികൾ കൂടെയുള്ള ഒരു സ്ഥലത്തോ, മറ്റൊരാളുടെ വീട്ടിൽ പോകുമ്പോഴോ നാം ആഹാരം കഴിക്കുന്ന രീതി അല്ല നമ്മൾ സ്വന്തം വീട്ടിൽ വെച്ചോ, മറ്റാരും നിരീക്ഷിക്കാൻ ഇല്ലാത്തപ്പോഴോ സ്വീകരിക്കുക. പൊതുസമൂഹത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ആയിരിക്കില്ല പലപ്പോഴും നാം വീടിനുള്ളിൽ ഉപയോഗിക്കുക. പൊതു…

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ

കുട്ടികളിൽ വായനശീലം കുറയുന്നതായാണ് കാണാനാകുന്നത്. മൊബെെൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ അമിത ഉപയോ​ഗം വായനശീലം കുറയ്ക്കുന്നതിന് കാരണമാകുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും. കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ…