അഭിമുഖപരീക്ഷ; ചില ചോദ്യങ്ങളും ഉത്തരങ്ങളും

ചില അഭിമുഖങ്ങളിൽ നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, പെരുമാറ്റം, മാനസികാവസ്ഥ എന്നിവ തിരിച്ചറിയുന്നതിനുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്. നിങ്ങൾ ഒരു സാഹചര്യത്തിൽ എങ്ങനെ പെരുമാറുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നിവ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചോദ്യങ്ങൾ ഒരു അഭിമുഖത്തിൽ ചോദിക്കാറ്. ചെറുതോ വലുതോ ആയ പ്രശ്നം നിറഞ്ഞ ഒരു സാഹചര്യത്തെ നിങ്ങൾ ശാന്തനായാണോ അതോ ക്ഷുപിതനായാണോ കൈകാര്യം ചെയ്യാറ് എന്നത് തിരിച്ചറിയുക ഇത്തരം ചോദ്യങ്ങളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. അതിനാൽ തന്നെ ഇത്തരം ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം ഉത്തരം ചെയ്യുക. നിങ്ങളിൽ നിന്നും…