ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം. പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ…