നിഷ്ക്രാമണസംസ്കാരം

ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണസംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം. നിഷ്ക്രാമണം എന്നാൽ വാതിൽ പുറപ്പാട് എന്ന് പറയും. ഇല്ലത്തുനിന്നും ജനനാന്തരം ആദ്യമായി പുറത്തിറങ്ങാനുള്ള ശുഭമുഹൂർത്തമെന്നർത്ഥം. ഇത് നാലാം മാസം ചെയ്യാം. അല്ലെന്നാൽ അന്നപ്രാശനത്തോടുകൂടി ചെയ്യാവുന്നതാണ്. ഇതിനു ചോറൂണിന്റെ മുഹൂർത്തം…

നാമകരണസംസ്കാരം

ഷോഡശക്രിയകളില്പ്പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക. ശിശുവിന്റെ ജനനത്തിനുശേഷം പതിനൊന്നാം ദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണസംസ്കാരം. മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏല്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം. മുറജപപ്രകാരം നാമകരണവും വിശേഷയജ്ഞാഹുതികളോടെ നടത്തുന്നു. തുടർന്ന് നാമകരണ ചടങ്ങിൽ വന്നിട്ടുള്ളവർ എല്ലാം…