പുംസവനം

ഗര്‍ഭശുശ്രൂഷാ സംബന്ധമായി അനുഷ്ഠിക്കപ്പെടുന്ന സംസ്കാര കര്‍മ്മങ്ങളില്‍ പുംസവനവും സീമന്തവും പ്രാധാന്യമര്‍ഹിക്കുന്നു. ബ്രാഹ്മണരുടെ ഷോഢശസംസ്ക്കാരങ്ങളില്‍ ഒന്നാണ് ഈ കര്‍മ്മം. ഇതിനും ശുഭമുഹൂര്‍ത്തം അനിവാര്യമാണ്. ഗര്‍ഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്. ഗര്‍ഭാനന്തരം നടത്തുന്ന ഈ കര്‍മ്മത്തിനു ശേഷം ദമ്പതിമാര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുകയും ഗര്‍ഭം യഥാവിധി സംരക്ഷിക്കുകയും ചെയ്യുന്നു. മന്ത്രോച്ചാരത്തോടുകൂടി ഒരു യവമണിയും രണ്ട് ഉഴുന്നും തൈരും ചേര്‍ത്ത് ഗര്‍ഭിണി ഭക്ഷിക്കുന്നതാണ് പുംസവന ചടങ്ങ്. ഗര്‍ഭസ്ഥ ശിശുവിന് സ്ത്രീപുരുഷ ലക്ഷണം തികയുന്നതിനു മുമ്പ് പുരുഷപ്രജയാക്കാനുള്ള ഔഷധപ്രയോഗവും പുംസവനക്രിയയിലുണ്ട്. ഗര്‍ഭിണിയുടെ മൂക്കില്‍…