നിഷ്ക്രാമണസംസ്കാരം

ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണസംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം. നിഷ്ക്രാമണം എന്നാൽ വാതിൽ പുറപ്പാട് എന്ന് പറയും. ഇല്ലത്തുനിന്നും ജനനാന്തരം ആദ്യമായി പുറത്തിറങ്ങാനുള്ള ശുഭമുഹൂർത്തമെന്നർത്ഥം. ഇത് നാലാം മാസം ചെയ്യാം. അല്ലെന്നാൽ അന്നപ്രാശനത്തോടുകൂടി ചെയ്യാവുന്നതാണ്. ഇതിനു ചോറൂണിന്റെ മുഹൂർത്തം…