Triggering Happy Memories
ഓർമ്മകൾ
ചില പാട്ട് കേൾക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും പ്രീയത്യേക പ്രവർത്തി ചെയ്യുമ്പോൾ ഒക്കെ പഴയ സുന്ദര ഓർമ്മകൾ നമ്മുടെ മനസിലേക്ക് ഓടി എത്താറുണ്ട് അല്ലെ. ഉദാഹരണത്തിന് “കാറ്റാടി തണലും തണലത്തര മതിലും… മതിലില്ലാ മനസുകളുടെ പ്രണയകുളിരും..” എന്ന ഗാനം കേൾക്കുമ്പോൾ എന്താണ് ഓർമ്മവരുന്നത്. ക്ലസ്‌മേറ്റ്സ് എന്ന സിനിമയിലെ ഈ ഗാനം വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ കലാലയ ജീവിതം ആസ്വദിച്ച (പ്രത്യേകിച്ചും 90’s കിഡ്‍സ്) ചിലർക്കെങ്കിലും അവരുടെ കലാലയ ജീവിതത്തിൻറെ സുന്ദര ഓർമ്മകളിലേക്ക് പോകുവാൻ സാധിക്കും. അല്ലെ…???
അത്തരത്തിൽ ഏത് നിമിഷവും നമ്മുക്ക് അത്തരം സുന്ദര ഓർമ്മകളിലേക്ക് സഞ്ചരിക്കാനും നമ്മുടെ ചിന്ത, മനോഭാവം എന്നിവ അൽപ്പം സമയത്തിനുള്ളിൽ മാറ്റിയെടുക്കാനും സാധിക്കും.
- വളരെ ഉപയോഗപ്രദമായ ഏതെങ്കിലും ഒരു മനോഭാവം (ആറ്റിട്യൂഡ്) തിരഞ്ഞെടുക്കുക. ഒരു വ്യക്തിയെ ആദ്യമായി കണ്ടുമുട്ടുമ്പോൾ, അല്ലെങ്കിൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ഒക്കെ ഉപയോഗപ്രദമാകുന്ന ഒരെണ്ണം വേണം തിരഞ്ഞെടുക്കാൻ. സമാധാനമോ, ഊർജ്ജസ്വലതയോ, സത്യസന്ധതയോ, ശാന്തതയോ, സത്യസന്ധതയോ ഒക്കെയാകാം ആ മനോഭാവം. അങ്ങനെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ മുമ്പ് അനുഭവിച്ചിട്ടുള്ളതോ നിങ്ങൾക്ക് സ്വായത്തമായതോ ആയവ ആയിരിക്കണം അവ. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഉണ്ടായതും ഏതൊരവസരത്തിലും തിരിച്ച് കൊണ്ടുവരുവാൻ കഴിയുന്നതുമായ ഒരുപാട് നല്ല മനോഭാവങ്ങൾ നിങ്ങൾക്ക് ഉണ്ട്. അത് കണ്ടെത്തി മികച്ചത് തിരഞ്ഞെടുക്കുക.
- ഏതെങ്കിലും ശാന്തമായ സ്ഥലം കണ്ടെത്തുക. 10 മുതൽ 15 മിനിട്ട് വരെ ഒരു തരത്തിലുള്ള ശല്യവും ഉണ്ടാകാത്ത തരത്തിലുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുക. ചമ്രംപടിഞ്ഞ് നിലത്ത് (പലകയിൽ ആവാം) ഇരുന്ന ശേഷം ശ്വാസോച്വസം നടത്തുക. സാവധാനം ശ്വസിക്കുക. മനസും ശരീരവും ശാന്തമാക്കുക. വിശ്വമിക്കുക.
- ഇപ്പോൾ നിങ്ങൾ തയ്യാറാണ്. കണ്ണുകൾ അടച്ച് നിങ്ങൾ തിരഞ്ഞെടുത്ത ആ മനോഭാവം വന്ന സാഹചര്യം മനസ്സിൽ കാണുക. വളരെ വിശദമായി തന്നെ ആ രംഗം മനസ്സിൽ കാണുക. ഈ പ്രവർത്തനത്തിന്റെ ആദ്യത്തിൽ നിങ്ങൾ ചെയ്ത വിഷ്വലൈസേഷൻ എന്ന രീതി തന്നെയാണ് ഇതും. ആ രംഗത്തിൽ നടന്ന ഓരോ കാര്യവും വളരെ വ്യക്തമായി കാണുക. ആ മനോഭാവം നിങ്ങളുമായി ചേർന്ന് നിൽക്കുന്നവരിൽ ഉണ്ടാക്കുന്ന മാറ്റം കാണുവാൻ ശ്രമിക്കുക.
- ആ മനോഭാവം മനസ്സിൽ ഉറച്ചശേഷം നിങ്ങളുടെ കണ്ണുകൾ തുറക്കാതെ തന്നെ ചുറ്റുപാടുകളുമായി ആ മനോഭാവത്തെ ബന്ധിപ്പിക്കുക. ചുറ്റും കേൾക്കുന്ന ചെറിയ ചെറിയ ശബ്ദങ്ങൾ, അവയുടെ ദിശ, അവയുടെ സ്രോതസ്സ്, അവയുടെ ഉച്ചം എല്ലാം ശ്രവിക്കുക. നിങ്ങളുടെ ചുറ്റുമുള്ള ഗന്ധം, വായുവിന്റെ ഊഷ്മളത, ചൂട്, തണുപ്പ് അങ്ങനെ എല്ലാം ശ്രദ്ധിച്ച് എടുക്കാൻ ശ്രമിക്കുക.
- നിങ്ങളുടെ മനോഭാവവുമായി ചേർന്ന് നിൽക്കുന്ന ഒരു ശബ്ദം അല്ലെങ്കിൽ പാട്ടിലേക്കോ ഒരു ആക്ഷനിലേക്കോ നിങ്ങൾക്ക് ഈ മനോഭാവത്തെ ബന്ധിപ്പിക്കാം. പാട്ടിലേക്കാണ് ബന്ദിപ്പുക്കുന്നതെങ്കിൽ ആ പാട്ട് മനസ്സിൽ പലതവണ പാടുക ഒപ്പം ആ മനോഭാവത്തോടെ ഇരിക്കുന്ന നിങ്ങളെ മനസ്സിൽ കാണുക. ആക്ഷനുമായാണ് ബന്ധിപ്പിക്കുന്നതെങ്കിൽ ആ മനോഭാവം മനസ്സിൽ കണ്ട ശേഷം ആ ആക്ഷൻ ചെയ്യുക. (ഉദാഹരണത്തിന് വളരെ സന്തോഷത്തോടെയിരിക്കുന്ന മനോഭാവം കണ്ടുകൊണ്ട് എന്റെ ഇടത്തെ കൈയുടെ തള്ള വിരലിൽ ഞാൻ ഉറക്കെ അമർത്തുന്നു.) ഏതൊക്കെ സന്ദർഭങ്ങളിൽ നിങ്ങൾക്ക് ആ മനോഭാവത്തിലേക്ക് പോകണമോ ആ സമയങ്ങളിൽ ഒക്കെ ആ പാട്ട് മനസ്സിൽ പാടുകയോ ആ ആക്ഷൻ ചെയ്യുകയോ ചെയ്യുക. നിങ്ങൾ അതുമായി ബന്ധിപ്പിച്ച മനോഭാവത്തിലേക്ക് നിങ്ങൾ എത്തിച്ചേരുന്നതാണ്.