Chapter 018


It’s Your Choice


തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്

നിങ്ങളുടെ ശരീരവും മനസ്സും ഒരേ സിസ്റ്റത്തിന്റെ ഭാഗമാണ്. അവ പരസ്പരം സ്വാധീനിക്കുന്നു. നിങ്ങൾ സന്തുഷ്ടനാണെങ്കിൽ നിങ്ങളുടെ ശാരീരിക ഭാഷയും അത്തരത്തിൽ ആയിരിക്കും. നിങ്ങൾ സന്തോഷവാനായി തന്നെ കാണപ്പെടുകയും സന്തോഷം പകരുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും.

മനോഭാവം നിങ്ങളുടെ ചിന്തകളുടെ ഗുണനിലവാരവും മാനസികാവസ്ഥയും സജ്ജമാക്കുന്നു. നിങ്ങളുടെ ശബ്‌ദം, സ്വരം, സംസാരിക്കുന്ന വാക്കുകൾ എന്നിവയെ സ്വാധീനിക്കുന്നു. പ്രധാനമായും അവ നിങ്ങളുടെ മുഖവും ശരീരഭാഷയും നിയന്ത്രിക്കുന്നു.

മനോഭാവങ്ങൾ നിങ്ങൾക്ക് ഉപയോഗമുള്ളതും ഇല്ലാത്തതും ഉണ്ട്. നിങ്ങൾക്ക് അതിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം ഉണ്ട്. അത്തരത്തിൽ നിങ്ങളുടെ മനോഭാവം തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉപയോഗമില്ലാത്ത ഒന്ന് എന്തിന് നിങ്ങൾ തിരഞ്ഞെടുക്കണം ?

നിങ്ങൾ എവിടെ ജീവിക്കുന്നു, എന്ത് ചെയ്യുന്നു എന്നതിനപ്പുറം നിങ്ങളുടെ മനോഭാവത്തിന് (attitude) നിങ്ങളുടെ വ്യക്തിബന്ധങ്ങളിൽ വലിയ പങ്കുണ്ട്. മറ്റുള്ള വ്യക്തികളിൽ സ്വാധീനം ചെലുത്താൻ നിങ്ങളുടെ നല്ല മനോഭാവങ്ങൾക്ക് സാധിക്കും. ഒരേ സാഹചര്യത്തിൽ പോലും രണ്ട് വ്യക്തികൾ രണ്ട് വ്യത്യസ്ത മനോഭത്തോടെയാകും സമീപിക്കുക. ഒരു സാഹചര്യത്തിൽ രണ്ട് വ്യക്തികൾ ഒരുപോലെ പെരുമാറുകയും ഒരേ മനോഭാവത്തോടെ സമീപിക്കുകയും ചെയ്യുമ്പോൾ അവർതമ്മിൽ സ്വാഭാവികമായും ഒരു അടുപ്പം തോന്നുക സ്വാഭാവികം മാത്രം.

നിങ്ങളുടെ ചിന്ത നിങ്ങളുടെ മനോഭാവത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നിങ്ങൾ കടന്നുപോകുന്ന പലതരത്തിലുള്ള അനുഭവങ്ങൾ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്നു. നിങ്ങളെ ഉയർത്താനും നിങ്ങളുടെ മനോഭാവത്തെ താഴ്ത്താനും നിങ്ങളുടെ ചിന്തകൾക്ക് കഴിയും. അതുകൊണ്ടുതന്നെ നിങ്ങളുടെ ചിന്തകളിലേക്ക് കൊണ്ടുവരുന്ന അനുഭവങ്ങളും വിവരങ്ങളും നല്ലത് ആയിരിക്കാൻ ശ്രമിക്കുക. അങ്ങനെയായാൽ നിങ്ങളുടെ ചിന്തയും മനോഭാവവും അതിലൂടെ ജീവിതവും ചിട്ടയുള്ളതാകും.

ചില ഉപയോഗപ്രതമാർന്ന മനോഭാവങ്ങൾ

ഊഷ്മളത, ഉത്സാഹം, ആത്മവിശ്വാസം, പിന്തുണ, ശാന്തം, ഉത്തരവാദിത്വം, കൗതുകം, ആകാംഷ, സഹായകരം, സന്തോഷം, സൗഹൃദകരം.

ഉപകാരപ്രധമല്ലാത്ത മനോഭാവങ്ങൾ

കോപം, പരിഹാസം, അക്ഷമ, വിരസം, അനാദരവ്, അഹങ്കാരം, ശുഭാപ്തിവിശ്വാസം ഇല്ലായ്മ, ഉത്കണ്ഠ, മര്യാദ ഇല്ലായ്മ, സംശയം, പ്രതികാരം, ഭയം, ലജ്ജ.

പ്രവർത്തനം

വ്യത്യസ്ത സാഹചര്യങ്ങളിൽ നിങ്ങൾ കാണിക്കുന്ന മനോഭാവങ്ങൾ പട്ടികയായി എഴുതുക. അതിൽ ഏതൊക്കെ നല്ലതാണെന്നും ഏതൊക്കെ ഉപയോഗമില്ലാത്തത് ആണെന്നും വേർതിരിക്കുക. ഉപയോഗം ഇല്ലാത്ത മനോഭാവങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.