Chapter 017


First Impression


ആദ്യാഭിപ്രായം

ജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാവരുമായി നമുക്ക് ഒരുപോലെ അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞെന്നു വരില്ല. അപ്രതീക്ഷിതമായാകും പലരുമായും നാം അടുത്ത് പെരുമാറുന്നത്. അതിന് ഒരു പ്രധാന കാരണം ആ വ്യക്തിയുമായുള്ള കണക്ഷൻ തന്നെയാണ്.

രണ്ടുപേർ കണ്ടുമുട്ടുന്നതിന് മുന്നേ തന്നെ അവർ തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ട്. മറ്റൊരു വ്യക്തിയുടെ സാന്നിധ്യം നാം അറിയുന്നത് മുതൽ ആണ് ഇത് ആരംഭിക്കുക. ഈ ആശയ വിനിമയം ആരംഭിച്ച് നേരിൽ കണ്ട് മുട്ടുന്നതിനിടയിൽ വരുന്ന ഏതാനും സെക്കന്റുകൾ വളരെ പ്രധാനപ്പെട്ടതാണ്. “ഫസ്റ്റ് ഇമ്പ്രഷൻ” എന്ന് പലരും പറയുന്ന ഈ ആദ്യ അഭിപ്രായം നമ്മളിൽ ഉണ്ടാകുന്നത് ഈ സെക്കന്റുകളിൽ ആണ്.

ഒരു വ്യക്തിയെ കണ്ടുമുട്ടി ആദ്യ മൂന്നോ നാലോ സെക്കന്റിൽ തന്നെ നിങ്ങൾക്ക് ഒരു നല്ല അഭിപ്രായം മറു വ്യക്തിയിൽ സൃഷ്ടിക്കാൻ കഴിഞ്ഞാൽ അത് നല്ലതാണ്. നിങ്ങളെപ്പറ്റി ആത്മവിശ്വാസം, വിശ്വാസ്യത, ആത്മാർത്ഥത, സുരക്ക്ഷിതത്വം എന്നീ ഗുണങ്ങൾ മറു വ്യക്തിയിൽ സൃഷ്ടിക്കാൻ ഈ സമയം തന്നെ ധാരാളം. ഇത് ആ വ്യക്തിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കും.

ഒരു വൃക്തിയെ കാണുമ്പോൾ നമ്മൾ ചെയ്യേണ്ടുന്ന അഭിവാദ്യത്തെ കുറിച്ചാണ് നാം ഇന്ന് മനസ്സിലാക്കുന്നത്. ഈ ഒരു പ്രവർത്തനത്തെ 5 ഘട്ടങ്ങളായി നമുക്ക് തിരിക്കാം. Open – Eye – Beam – Hi! – Lean എന്നിവയാണ് ആ 5 ഘട്ടങ്ങൾ.

Open: നിങ്ങളുടെ ശരീരത്തിന്റെ ഘടനയും മനോഭാവവും തുറന്നിടുക എന്നതാണ് ആദ്യ ഘട്ടത്തിൽ നിങ്ങൾ ചെയ്യേണ്ടത്. ഇത് ഭംഗിയായി നടപ്പിൽ വരുത്തുന്നതിനായി നല്ല ഒരു മനോഭാവം നമ്മളിൽ വളരാൻ അനുവദിക്കുക. തനിക്ക് അനിയോജ്യമായ മനോഭാവം കണ്ടെത്തുന്നതിനും അത് തിരിച്ചറിഞ്ഞ് വികസിപ്പിക്കുന്നതിനും ഉള്ള സമയം കൂടിയാണ് ഇത്.

തുറന്ന ശരീര ഭാഷ ഉറപ്പുവരുത്താൻ സഹായിക്കുക. അതിനോടൊപ്പം തുറന്ന മനോഭാവവും കൂടി ആകുമ്പോൾ പോസിറ്റീവ് ആയ ഒരു അഭിപ്രായം നിങ്ങളെക്കുറിച്ച് ഉണ്ടാകാൻ അത് സഹായിക്കും. നിങ്ങൾ കാണുവാൻ പോകുന്ന വ്യക്തിക്കായി നിങ്ങളുടെ ഹൃദയം തുറന്ന് വെക്കുക. കൈകൾ കൂട്ടി കെട്ടാനോ കോർത്ത് പിടിക്കാനോ പാടില്ല.

Eye: രണ്ടാം ഘട്ടത്തിൽ കണ്ണുകളാണ് പ്രാധാന്യം. ആദ്യ നിമിഷം മുതൽ തന്നെ നിങ്ങൾ കണ്ടുമുട്ടുന്ന വ്യക്തിയുടെ കണ്ണിലേക്ക് നോക്കുക. നിങ്ങളുടെ പോസിറ്റീവ് ആയ മനോഭാവം കണ്ണുകളിലൂടെ അവരിലേക്ക് പ്രതിഫലിക്കാൻ നിങ്ങൾക്ക് സാധിക്കണം. കണ്ണുകളിലേക്ക് നോക്കാൻ നിങ്ങൾക്ക് പഠിക്കാം. അതിനായി സിനിമ കാണുമ്പോൾ കഥാപാത്രങ്ങളുടെ കണ്ണുകളിലേക്ക് നോക്കുക. എത്ര കണ്ണുകൾ നോക്കി എന്നും കണ്ണിന്റെ നിറം എന്തെന്നും സ്വയം പറയുക. ഇതിന്റെ അടുത്ത ഘട്ടമായി നിങ്ങൾ കാണുന്ന വ്യക്തികളുടെ കണ്ണുകൾ നോക്കി കണ്ണിന്റെ എണ്ണവും നിറവും സ്വയം പറയുക. കണ്ണിൽ നോക്കി സംസാരിക്കാൻ ശീലിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

Beam: കണ്ണുകൾ കണ്ടുമുട്ടുന്ന ആ നിമിഷം തന്നെ പുഞ്ചിരി തൂവുക. നിങ്ങൾ തന്നെയായിരിക്കണം ആദ്യം ചിരിക്കേണ്ടത്. അത് നിങ്ങളുടെ പോസിറ്റിവ് ആയ മനോഭാവം ആ വ്യക്തിയിലേക്ക് എത്തിക്കുന്നതാകണം.

ഇത്രയും കാര്യം ഭംഗിയായി ചെയ്‌താൽ തന്നെ നിങ്ങളുടെ തുറന്ന ശാരീരിക ഘടനകൊണ്ടും, കണ്ണുകളിലേക്കുള്ള നോട്ടം കൊണ്ടും ചിരി കൊണ്ടും മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങൾ പിടിച്ചുപറ്റി കഴിഞ്ഞു. ഇതിലൂടെ ഇങ്ങളെ കുറിച്ചുള്ള വളരെ നല്ല ഇമേജ് അവരിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് കഴിയും.

Hi.! : നിങ്ങൾ തന്നെ ആദ്യ വാക്ക് പുറപ്പെടുവിക്കുക. “ഹായ്”, “ഹലോ”, “നമസ്തേ”, “നമസ്കാരം” എന്നിങ്ങനെ ഏത് തരത്തിലും നിങ്ങൾക്ക് അഭിവാദ്യം ചെയ്യാം. ആദ്യമായി കാണുന്ന വ്യക്തിയാണെങ്കിൽ ഒപ്പം പേരും പറയാൻ മറക്കണ്ട. ഇത്രയുമാകുമ്പോൾ സംഭാഷണം തനിയെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങക്ക് സാധിക്കും. ഇനിയുള്ള ഏതാനും സമയം മറുഭാഗത്തുള്ള വ്യക്തിയെക്കുറിച്ച് ഒത്തിരി അറിവുകൾ നിങ്ങളിലേക്ക് എത്തും. അത് പിന്നീടുള്ള സംഭാഷണത്തിനായി നിങ്ങൾക്ക് ഉപയോഗിക്കാം.

ഇനിയുള്ള സംഭാഷണത്തിൽ ആ വ്യക്തിയുടെ പേര് ആവർത്തിക്കുന്ന തരത്തിൽ തയ്യാറാക്കുക. അത് അയാളുടെ പേര് നിങ്ങളുടെ മനസ്സിൽ ഉറപ്പിക്കുന്നതിന് സഹായിക്കും.

ഉദാഹരണം: “ഹരികൃഷ്ണൻ എന്ത് ചെയുന്നു…?” “ഹരികൃഷ്ണൻ, കണ്ടുമുട്ടിയതിൽ സന്തോഷം…”

Lean: അവസാനഘട്ടം വളരെ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതും ആണ്. നിങ്ങൾ കണ്ടുമുട്ടിയ വ്യക്തിയുമായി നിങ്ങൾ സമന്വയിക്കപ്പെടുന്ന അവസരത്തിൽ അവരുടെ ആശയങ്ങളിലും അഭിപ്രായങ്ങളിലും വളരെയധികം താല്പര്യം നിങ്ങൾക്ക് ഉണ്ട് എന്ന് തോന്നിക്കുന്ന തരത്തിൽ നിങ്ങളുടെ ശരീര ഭാഷ മാറ്റണം. അവരുടെ അടുത്തേക്ക് അല്ലെങ്കിൽ ചെറുതായി മുന്നോട്ട് ആയുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. പെട്ടന്ന് മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ വേണം ആ മാറ്റം നിങ്ങളിൽ ഉണ്ടാകാൻ. നിങ്ങളുമായി വളരെയധികം അടുപ്പം തോന്നുന്നതിന് നിങ്ങളുടെ ശരീരഭാഷ സഹായിക്കും.