Chapter 014


The Optimal Day


സ്വപ്ന ദിനം

നിങ്ങൾക്കായി അൽപ്പം സമയം കണ്ടെത്തുക. എഴുതാൻ ആവശ്യമായ സാധനങ്ങൾ എടുക്കുക. നിങ്ങളുടെ ചിന്തയിൽ ഒരു ശുഭാപ്തിവിശ്വാസം നിറഞ്ഞ സ്വപ്ന ദിനം എങ്ങനെയായിരിക്കും എന്ന് എഴുതുക. നിങ്ങളുടെ ചിന്തയിൽ ഒന്നും വരുന്നില്ലെങ്കിൽ നിങ്ങളുടെ ചിന്തകളെ ക്രമീകരിക്കുന്നതിന് സഹായകമാകുന്ന ചെറിയ മ്യൂസിക് കുറഞ്ഞ ശബ്ദത്തിൽ വെക്കാം. കഴിവതും ഏതെങ്കിലും സംഗീതോപകരണങ്ങളുടെ ഗീതം ആകും നല്ലത്. നിത്യ ജീവിതവുമായി വ്യത്യാസമുള്ള എന്നാൽ നിങ്ങളുടെ സ്വപനതുല്യമായ ദിനമായിരിക്കണം നിങ്ങൾ എഴുതി തയ്യാറാക്കേണ്ടത്. എല്ലാം നിങ്ങളുടെ നിയന്ത്രണത്തിൽ ആയിരിക്കും. അതിനാൽ തന്നെ ആ ദിവസം നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ആ ദിനം രൂപപ്പെടുത്തുമ്പോൾ സ്വയം പരിമിതികൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക. അതിരിടുമ്പോൾ പലപ്പോഴും നമ്മുടെ ശരിയായ സ്വപ്‌നങ്ങൾക്ക് വിലങ്ങിടപ്പെടുന്നു. ഈ പ്രവർത്തനത്തിൽ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് നിങ്ങളുടെ സ്വപ്ന ദിനം എഴുതി തയ്യാറാക്കുക.

നിയമം

ഈ സ്വപ്ന ദിനം നിങ്ങൾക്ക് മടുക്കാൻ പാടില്ല. അതുകൊണ്ട് തന്നെ നിത്യജീവിതത്തിൽ പലപ്പോഴായി ലഭിച്ചിട്ടുള്ളതും നിങ്ങൾക്ക് വളരെ പരിചിതമായതുമായ സന്ദർഭങ്ങൾ ഒഴിവാക്കി നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.

വിശദാംശങ്ങൾ

ആ ദിവസം നടക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ വിശദാംശങ്ങൾ നൽകാൻ ശ്രമിക്കുക. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിൽ മാത്രം ഒതുങ്ങാതെ ചുറ്റുപാടുകളെ കുറിച്ചും വിവരിക്കുക. എവിടെ, എങ്ങനെ ആരുടെയൊപ്പം ആ ദിവസം ചിലവഴിക്കുന്നു എന്ന് വിവരിക്കുക. എന്തൊക്കെ നിങ്ങൾ ആ ദിവസം നേടും. നിങ്ങളുടെ സമ്പാദ്യം, നിങ്ങളുടെ വീട്, വാഹനം തുടങ്ങി നിങ്ങളുടെ ആഗ്രഹം എല്ലാം ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. എത്രത്തോളം വിശദമായി എഴുതാൻ കഴിയുന്നോ അത്രയും നല്ലത്. നിങ്ങൾക്ക് നിലവിൽ ഉള്ളവയും സ്വപ്ന ദിനത്തിൽ ഉൾക്കൊള്ളിക്കാം. നിങ്ങളെ വളരെ കഷ്ടപ്പെട്ട് നേടിയെടുത്ത, നിങ്ങളുടെ വിജയ നിമിഷായി കാണുന്ന ഒന്നും സ്വപ്ന ദിനത്തിൽ നിന്നും കളയേണ്ടതില്ല.

യാഥാർഥ്യ ബോധമുള്ള ലക്ഷ്യങ്ങളിൽ എത്തിച്ചേരുക

എഴുതി തയ്യാറാക്കിയ ശേഷം, നിങ്ങളുടെ സ്വപ്ന ദിനത്തിൽ നിങ്ങൾ എഴുതിയ വ്യക്തിഗത നേട്ടങ്ങളിലേക്ക് ഏത്താൻ സഹായിക്കുന്ന കാര്യങ്ങൾ തയ്യാറാക്കുക. ചിലർക്ക് ഇത് എടുത്താൽ പൊങ്ങാത്ത ജോലിയായി തോന്നിയേക്കാം. അങ്ങനെയുള്ളവർ ഈ പ്രവർത്തനത്തിൽ നിന്നും കിട്ടുന്ന ലക്ഷ്യങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് തയ്യാറാക്കുക. ഉദാഹരണം : കുടുംബം, ജോലി, പഠനം, സാമ്പത്തികം അങ്ങനെ.

നിങ്ങളുടെ സ്വപ്നങ്ങളുടെ വശങ്ങളും ഇനിപ്പറയുന്ന മൂന്ന് വിഭാഗങ്ങളായി അടുക്കുക.

  1. എന്താണ് ഭാഗം ആണ് ഒഴിച്ചുകൂടാനാവാത്തത് ? ആ സ്വപ്നത്തിൽ ഏത് ഭാഗം ഇല്ലെങ്കിൽ ആണ് നിങ്ങൾക്ക് വിഷമം തോന്നുക ?
  2. ഏതെല്ലാം വശങ്ങളാണ് നിങ്ങൾക്ക് പ്രധാനം ? ഏതുക്കെ ഭാഗങ്ങൾ ഇല്ലെങ്കിൽ ജീവിതം ആസ്വദിക്കാൻ കഴിയില്ല ?
  3. ഏതെല്ലാം വശങ്ങൾ മികച്ചതും എന്നാൽ അനാവശ്യവുമാണ്?

ഇതിലൂടെ നിങ്ങയുടെ സ്വപ്നങ്ങളിൽ നിന്ന് പ്രധാനപ്പെട്ടവയും അനിവാര്യമുള്ളവയും മാത്രം തരംതിരിച്ച് എടുക്കാൻ നിങ്ങൾക്ക് കഴിയും. അവ നിങ്ങളുടെ ജീവിത ലക്ഷ്യം തയ്യാറാക്കുന്നതിനായി നിങ്ങളെ സഹായിക്കു.