+/- Analysis
+/- വിശകലനം
ഈ പ്രവർത്തനത്തിന് പ്രതിഫലനം അനിവാര്യമാണ്. പ്രതിഫലനം പ്രവർത്തനത്തിന് മുമ്പായി ചെയ്യണം.
ആദ്യം, നിങ്ങളുടെ വിവിധ വേഷങ്ങളെപ്പറ്റി നിങ്ങൾ ബോധവാന്മാർ ആയിരിക്കണം. അതിനായി നിശബ്ദമായ ഏതെങ്കിലും സ്ഥലത്ത് പോയിരിക്കാം. 15 മുതൽ 20 മിനിറ്റ് സമയം ഇതിനായി ഉപയോഗിക്കാം. ഇപ്പോഴത്തെ നിങ്ങളുടെ സ്ഥിതി വിശകലനം ചെയ്യുക. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന വിവിധ വേഷങ്ങൾ എഴുതുക. ശേഷം നിങ്ങൾ വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ചെയ്യുന്ന വേഷങ്ങൾ പ്ലസ് (+) ചിഹ്നം കൊണ്ട് രേഖപ്പെടുത്തുക. നിങ്ങൾ സംതൃപ്തരല്ലാത്ത വേഷങ്ങൾ മൈനസ് (-) ചിഹ്നം കൊണ്ടും, വേർതിരിക്കാൻ സാധിക്കാത്തതോ ആയവ ചോദ്യ ചിഹ്നം (?) കൊണ്ടും രേഖപ്പെടുത്തുക.
ഇത് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കും. ശേഷം പ്രവർത്തനത്തിലേക്ക് കടക്കാം.
പ്രവർത്തനം
എല്ലാ വ്യക്തികളും ജീവിതത്തിൽ പോസിറ്റീവ് ആയതും നെഗറ്റീവ് ആയതും ആയ ഭാവങ്ങളിലൂടെ കടന്ന് പോകാറുണ്ട്. എന്നാൽ പോസിറ്റീവ് ആയത് കൂട്ടാനും നെഗറ്റീവ് ആയവ കുറയ്ക്കാനും പരിശ്രമത്തിലൂടെ സാധിക്കും. തുടക്കത്തിൽ പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ ഭാവങ്ങൾ എഴുതാം. ആദ്യം പറഞ്ഞ വിവിധ വേഷങ്ങളിൽ നിന്നും സാമ്യമുള്ള ഒന്നാണ് ഇത്. ഇവിടെ വേഷങ്ങളിൽ ഒതുങ്ങാതെ വ്യത്യസ്ത ഭാവങ്ങൾ എഴുതേണ്ടതായുണ്ട്. ഇതിനായി 15 മിനിട്ടോളം സമയം അനിവാര്യമാണ്.
പോസിറ്റീവ് ഭാവങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടവ
- വ്യക്തികൾ വസ്തുക്കൾ
- പ്രവർത്തങ്ങൾ
- ചെറുതും വലുതുമായ ജയം
- കടപ്പാട് ഉള്ള വ്യക്തികൾ, സാധനങ്ങൾ, സന്ദർഭങ്ങൾ
- നിങ്ങൾക്ക് പ്രധാനപ്പെട്ടത് എന്ന് തോന്നുന്നവ
- നിങ്ങളെ സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ കാര്യങ്ങൾ
നെഗറ്റീവ് ആയ ഭാവങ്ങളിൽ പെടുന്നവ
- നിങ്ങൾ ഇഷ്ടപ്പെടാതെ ചെയ്യുന്ന കാര്യങ്ങൾ
- നിങ്ങൾക്ക് ദേഷ്യം വരുന്ന കാര്യങ്ങൾ
- പ്രശ്നങ്ങൾ
- നിങ്ങൾക്കൊപ്പം ചേരാത്ത കാര്യങ്ങൾ
- ശാരീരികവും മാനസികവുമായ വേദന നൽകുന്ന കാര്യങ്ങൾ
- സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യങ്ങൾ
- നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ
ഇനി ഇവയെ ക്രമീകരിക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് വളരെ വിലപ്പെട്ട പോസിറ്റീവ് ഭാവങ്ങൾ ആദ്യം എഴുതുക. പട്ടികയിൽ താഴോട്ട് പോകുന്തോറും പ്രാധാന്യം കുറയുന്ന തരത്തിൽ ക്രമീകരിക്കുക. ശേഷം നെഗറ്റീവ് ഭാവങ്ങൾ ക്രമീകരിക്കുക. നിങ്ങൾ എത്രയും പെട്ടന്ന് ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്നവ ആദ്യം എഴുതുക.
നിങ്ങളുടെ ജീവിത ലക്ഷ്യം തയ്യാറാക്കുന്നതിൽ ഈ പ്രവർത്തനം വളരെയധികം സഹായിക്കും. പട്ടികയിൽ ആദ്യമുള്ള പോസിറ്റീവ് ആയ ഭാവങ്ങൾക്ക് കൂടുതൽ സമയം ചിലവഴിക്കാനും നെഗറ്റീവ് പട്ടികയിൽ ആദ്യമുള്ളവയ്ക്ക് നൽകുന്ന സമയം കുറച്ചുകൊണ്ടോ തീരെ സമയം കൊടുക്കാതിരിന്നൊ നിങ്ങൾക്ക് ഇത് ക്രമീകരിക്കാം.
പ്ലസ്/മൈനസ് വിശകലനം ഒരു ഉദാഹരണം:
പോസിറ്റീവ് ഭാവങ്ങൾ
- പ്രകൃതിയുമായി ഇണങ്ങിയുള്ള യാത്രകയും ട്രിപ്പുകളും
- സാമൂഹിക പ്രവർത്തനം
- വായന
- കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിക്കുക
നെഗറ്റീവ് ആയ ഭാവങ്ങൾ
- ഏകാന്തമായ ജീവിതം
- കോവിഡ് മഹാമാരിമൂലമുള്ള സംഘർഷം
- സാമ്പത്തിക ബുദ്ധിമുട്ടുകൾ
- ഓഫീസ് ജോലിയിൽ നിന്നുള്ള സമ്മർദ്ദം
ഇവയിൽ നിന്നും എത്തിച്ചേരാൻ സാധ്യതയുള്ള ജീവിത ലക്ഷ്യങ്ങൾ
- ഒഴിവ് സമയങ്ങളിൽ പരിസ്ഥിതി യാത്രകൾ നടത്തുക. തരിശായി കിടക്കുന്ന തന്റെ സ്ഥലത്ത് മരങ്ങൾ നടുക പോലുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുക. അവയെ പരിപാലിക്കുക.
- സമൂഹത്തിൽ അവശത നേരിടുന്നവരെ സഹായിക്കുക. അത്തരം സംഘടനകളെ കണ്ടെത്തി അവയോടൊപ്പം ചേർന്ന് പ്രവർത്തിക്കുക.
- ആഴ്ചയിൽ കുറഞ്ഞത് 5 മണിക്കൂർ വായനക്കായി മാറ്റിവെക്കുക.
- കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിക്കുന്ന സംഘടനകളും ക്ലബ്ബ്കളുമായി ചേർന്ന് പ്രവർത്തിക്കുക. അത്തരം സംഘടനകളുടെ പട്ടിക തയ്യാറാക്കി അവരോട് സന്നദ്ധത അറിയിക്കുക.
- അനാഥരായവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കും.
- സമ്മർദ്ദങ്ങൾ കുറയ്ക്കാൻ യോഗ മെഡിറ്റേഷൻ പോലുള്ള പ്രവർത്തങ്ങൾ ശീലമാക്കും.
- ഓൺലൈൻ അവസരങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ വരുമാനം കണ്ടെത്താൻ ശ്രമിക്കും.
- മനസ്സ് ശാന്തമാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഭാഗമാകും.