Setting Goals
ലക്ഷ്യം ക്രമീകരിക്കാം
നമ്മുടെ ജീവിതത്തിന് അർത്ഥം ലഭിക്കാൻ ലക്ഷ്യം ഉണ്ടായിരിക്കണം. ഒരുപാട് ചെറിയ ലക്ഷ്യങ്ങൾ ചേരുന്നതാകും നമ്മുടെ ജീവിത ലക്ഷ്യം.
ചിലർക്ക് അവരുടെ ചെറുപ്പത്തിൽ തന്നെ ആ ലക്ഷ്യം കണ്ടെത്താൻ കഴിയും. ചിലർ ജീവിതകാലം മുഴുവൻ ലക്ഷ്യത്തിനായി അന്വേഷിച്ചു നടക്കും. മറ്റൊരുകൂട്ടർ തങ്ങളുടെ ജീവിതം നയിക്കാനുള്ള അവകാശം മറ്റുള്ളവർക്ക് നൽകുന്നു. ഇതിൽ അവസാനത്തെ വിഭാഗം ആണ് നിങ്ങൾ എങ്കിൽ ഭയപ്പെടേണ്ടതില്ല. നിങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരോട് പറയേണ്ടയിടങ്ങളിൽ ‘ഇല്ല’ എന്ന് പറയാൻ നിങ്ങളെ സഹായിക്കുന്ന പ്രവർത്തനം വഴിയേ വരുന്നുണ്ട്.
നമ്മുടെ എല്ലാവരുടെയും ജീവിതത്തിന് അർത്ഥം ലഭിക്കുന്നതിന് ലക്ഷ്യം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്തിനോവേണ്ടി ജനിച്ച് എന്തൊക്കെയോ ചെയ്ത് ഒരു ദിനം മരിക്കുന്നത് ആകരുത് നമ്മുടെ ജീവിതം. ലക്ഷ്യം കണ്ടെത്തി അതിലേക്ക് എത്തുന്നതിനായി വേണ്ടതെല്ലാം നേടി അതിൽ മികച്ചതാക്കാൻ ശ്രമിക്കാം.
എന്താണ് ജീവിത ലക്ഷ്യങ്ങൾ ?
ഒരുനാൾ നമ്മൾ നേടുമെന്ന് കരുതുന്ന ആശയം, സാധനം, അവസ്ഥ എന്നിവ ജീവിത ലക്ഷ്യമായി കണക്കാക്കാം. ഈ ജീവിത ലക്ഷ്യത്തിൽ എത്തിച്ചേരുന്നവർ ജീവിതത്തിൽ സംതൃപ്തരായിരിക്കും.
എന്താണ് നമ്മുടെ ജീവിത ലക്ഷ്യങ്ങളെ സ്വാധീനിക്കുന്നത്?
ജീവിത ലക്ഷ്യങ്ങൾ നിങ്ങൾ തന്നെ നിർണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെങ്കിലും, അവ നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു.
- കുട്ടിക്കാല അനുഭവങ്ങൾ
- ശാരീരികയും മാനസികവുമായ അവസ്ഥ
- നമ്മുടെ കഴിവുകളും നൈപുണ്യങ്ങളും.
- സാമൂഹിക പശ്ചാത്തലം
- നമ്മൾ കാണുന്ന വ്യക്തികൾ
- നമ്മുടെ റോൾ മോഡൽ
മേഖലകൾ
നിങ്ങൾക്കായി ഒരിക്കലും ജീവിത ലക്ഷ്യം തയ്യാറാക്കിത്തരാൻ ഞങ്ങൾക്ക് കഴിയില്ല. വിവിധ മേഖലയിൽ നിന്നും നിങ്ങൾക്കനിവാര്യമായ ജീവിത ലക്ഷ്യം രൂപപ്പെടുത്തി എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്.
ചില മേഖലകൾ
- വൈകാരികവും ആത്മീയവുമായ വികാസം
- കഴിവുകൾ, നൈപുണ്യം, ബൗദ്ധിക നില എന്നിവയിലുള്ള വികാസം
- ജോലി/തൊഴിൽ
- ആരോഗ്യം
- മറ്റുള്ളവരുമായുള്ള ബന്ധം, കുടുംബം, സുഹൃത്തുക്കൾ
- ധനം, സ്വത്ത്
- സാമൂതിനോടുള്ള സംഭാവന
- പ്രശസ്തി
വ്യത്യസ്ത വേഷങ്ങൾ
വ്യത്യസ്ത സ്വപ്നങ്ങളും ജീവിത ലക്ഷ്യങ്ങളും നമുക്ക് ഉള്ളതുപോലെ തന്നെ, വ്യത്യസ്ത വേഷങ്ങൾ വ്യത്യസ്ത മേഖലകളിൽ നമുക്ക് ആടേണ്ടതായുണ്ട്.
ചില വേഷങ്ങൾ
- കുടുംബസ്ഥനായോ, മകൻ/മകളായോ, രക്ഷിതാവായി
- ജീവനക്കാരൻ, ബോസ്, വകുപ്പ് മേധാവി
- കായികതാരം ആയി
- പരിസ്ഥിതി സ്നേഹിയായി, അനുഷ്യസ്നേഹിയായി
- സുഹൃത്തായി, അയൽക്കാരനായി, പരിചയക്കാരനായി
- ആർട്ടിസ്റ്റായി, പ്രശസ്ത വ്യക്തിത്വമായി
ജീവിത ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതിന്റെ ഗുണങ്ങൾ
- ജീവിതത്തിന് ഒരു ദിശ നൽകുന്നു.
- ഇത് നമ്മളെ പ്രചോദിപ്പിക്കുകയും ഊർജ്ജം തരികയും ചെയ്യും.
- ജീവിത പുരോഗതി നിർണയിക്കാനും വിലയിരുത്താനും സഹായിക്കുന്നു.
- ബുദ്ധിമുട്ടാർന്ന സന്ദർഭങ്ങളിൽ പ്രത്യാശ നൽകുന്നു.
- ജീവിത ലക്ഷ്യത്തിലേക്കുള്ള ചെറിയ ചെറിയ ലക്ഷ്യങ്ങൾ നേടുന്നത് സ്വയം സ്ഥിതീകരിക്കുന്നതിനും അതുവഴി ആത്മസംതൃപ്തി നേടുന്നതിനും സഹായകമാകും.
ജീവിത ലക്ഷ്യങ്ങളുടെ പോരായ്മകൾ
തെറ്റായ രീതിയിൽ ജീവിത ലക്ഷ്യങ്ങൾ തായാറാക്കിയാൽ നല്ലതിനേക്കാൾ മോശമായാകും അത് ഭവിക്കുക.
ചില ഉദാഹരണങ്ങൾ
- നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ മറ്റൊരാൾ തായ്യാറാക്കുമ്പോൾ
- നിങ്ങളുടെ ലക്ഷ്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എങ്കിൽ
- യാഥാർഥ്യ ബോധമില്ലാത്ത നടക്കാൻ സാധ്യത ഇല്ലാത്ത സ്വപ്‌നങ്ങൾ ആണെങ്കിൽ
- ജീവിത ലക്ഷ്യത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുകയോ അതിലേക്ക് പ്രവർത്തിക്കാൻ കഴിയാതെ വരുകയോ ചെയ്‌താൽ.
- മാറുന്ന സാഹചര്യങ്ങളുമായി നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ.
- ഈ ലക്ഷ്യത്തിനായി നിങ്ങളെത്തന്നെ അമിത സമ്മർദ്ദത്തിൽ ചെന്നെത്തിക്കുമ്പോൾ.
- മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ അല്ലെങ്കിൽ തെറ്റായ രീതിയിൽ ലക്ഷ്യങ്ങൾ തയ്യാറാകുമ്പോൾ.
ജീവിത ലക്ഷ്യം തയ്യാറാക്കുക എന്നത് വളരെ അനിവാര്യമായ ഒന്നാണ്. ഇനിയുള്ള ചാപ്റ്ററുകളിൽ ജീവിത ലക്ഷ്യം തയ്യാറാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ആണ്. അവ എല്ലാം വായിച്ച ശേഷം അവയിൽ താങ്കൾക്ക് യോജിക്കുന്നതെന്ന് കരുതുന്നത് ചെയ്യാം. എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതിലും തെറ്റില്ല.