Love Letter
പ്രേമലേഖനം
നിങ്ങളെത്തന്നെ എങ്ങനെ സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്ന പ്രവർത്തനമാണ് ഇത്. നിങ്ങളുടെ ശക്തി, നല്ല കഴിവുകൾ, മൂല്യങ്ങൾ എന്നിവ സ്വയം മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായിക്കും.
എങ്ങനെ പ്രവർത്തിക്കും ?
ഈ പ്രവർത്തനം കുറച്ച് സമയമെടുത്ത് ചെയ്യുക. ഇതിന് എത്ര സമയം എടുക്കണം എന്നത് നിങ്ങൾ ഓരോ വ്യക്തിയേയും അടിസ്ഥാനപ്പെടുത്തി മാറിക്കൊണ്ടിരിക്കും. നിങ്ങൾക്ക് ആവശ്യമായ സമയം കൊടുക്കാതിരിക്കരുത്. ആവശ്യത്തിന് കടലാസും പേനയും എടുത്ത് നിശബ്ദവും ഏകാന്തവുമായ ഒരു സ്ഥലത്ത് പോയിരിക്കുക. വളരെ ചെറിയ ശബ്ദത്തിൽ പാട്ട് ഇടാം. അതിന് ശേഷം ഒരു പ്രണയ ലേഖനം എഴുതാം. അതെ.. നിങ്ങൾക്ക് തന്നെ സ്വയം ഒരു പ്രണയ ലേഖനം എഴുതാം. എല്ലാവരും സ്നേഹസമ്പന്നരാണ്. ഇവിടെ നിങ്ങൾ എഴുതേണ്ടത് ‘എങ്ങനെ നിങ്ങൾ ഒരു സ്നേഹസമ്പന്നനായ വ്യക്തിയായി’ എന്നാണ്.
നിങ്ങളുടെ ഗുണങ്ങളും മൂല്യങ്ങളും എഴുതുക. എഴുതുമ്പോൾ പട്ടികയായല്ല എഴുതേണ്ടത്. മറിച്ച്, ഒരു കത്തിന്റെ രൂപത്തിലാണ് എഴുതേണ്ടത്. അതും മറ്റൊരു വ്യക്തിക്ക് എഴുതുന്ന തരത്തിൽ.
ഉദാഹരണത്തിന്: “ആവശ്യമായി ഒരാൾ വന്നാൽ അയാളെ കഴിയുന്നതുപോലെ സഹായിക്കുന്ന ഒരു വ്യക്തിയാണ് നീ”
നിങ്ങൾക്ക് ആവശ്യമുള്ള അത്രയും സമയമെടുത്ത് ഇത് പൂർത്തിയാക്കുക. പൂർത്തിയാക്കിയശേഷം ഉറക്കെ വായിക്കുക. അപ്പോൾ തന്നെ നിങ്ങളിൽ പോസിറ്റിവായ ഫലം ഉണ്ടാകുന്നതായി കാണാം. ഇത് തുടർച്ചയായി ചെയ്യുക. രണ്ടു മാസത്തെ ഇടവേളയിൽ ഒരു പുതിയ കത്ത് എഴുതാൻ സാധിച്ചാൽ നല്ലത്. ഇത് നിങ്ങളോടുള്ള നിങ്ങളുടെ സ്നേഹം കൂടുവാൻ സഹായിക്കും. ഈ കത്ത് നിങ്ങൾ നിത്യവും കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുക. നഷ്ടപ്പെടാതെ സൂക്ഷിക്കുക. നിങ്ങൾക്ക് ആത്മവിശ്വാസം കുറയുമ്പോൾ, സമ്മർദ്ദങ്ങളിൽ വീഴുമ്പോൾ ഇത് വായിക്കുന്നത് നല്ലതാണ്.
നിർദ്ദേശങ്ങളുടെ സംഗ്രഹം
- ആവശ്യത്തിന് പേപ്പറും പേനയും എടുക്കുക.
- നിങ്ങൾക്കായി തന്നെ ഒരു പ്രണയലേഖനം എഴുതുക.
- അത് ഉറക്കെ വായിക്കുക.
- നിത്യവും കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുക.
- നിങ്ങൾക്ക് മോശമായി തോന്നുന്ന അവസരത്തിൽ ഇത് വായിക്കുക.