Appearance
രൂപം
നമ്മുടെ രൂപം നമുക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നന്നായി, നമ്മൾക്ക് അനുയോജ്യമായ വസ്ത്രം ധരിച്ച് നമ്മൾ ഒരു പ്രവർത്തനത്തിനായി ഇറങ്ങിയാൽ തന്നെ നമ്മുടെ ആത്മവിശ്വാസം വളരെ വലുതാണ്. നമ്മുടെ ശരീരം നമ്മൾ എത്രത്തോളം പരിപാലിക്കുന്നുവോ അതുപോലെ ആത്മവിശ്വാസവും ഉയരും.
വസ്ത്രങ്ങൾ: നന്നായി വസ്ത്രധാരണം നടത്തുന്ന വ്യക്തികൾക്ക് മറ്റുള്ളവരിൽ അതിന്റെ സ്വാധീനം ചെലുത്താൻ സാധിക്കും. എന്നിരുന്നാലും നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള, നിങ്ങൾക്ക് യോജിക്കുന്ന വസ്ത്രം ധരിക്കുന്നതാണ് നല്ലത്. മറ്റുള്ളവർ എന്ത് പറയുന്നു എന്നതിനേക്കാൾ നിങ്ങൾ എത്രത്തോളം സുഖകരമാണ് എന്നതിന് തന്നെയാണ് പ്രാധാന്യം. നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ധരിക്കുന്നതിനോടൊപ്പം നമ്മൾ അത് ധരിക്കുന്ന ഇടത്തെ നിയമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക. നമ്മുടെ ആത്മാഭിമാനം വർധിപ്പിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും നല്ല വസ്ത്രം ധരിക്കുക പ്രധാനപ്പെട്ടതാണ്. നല്ല വസ്ത്രം ധരിക്കുക എന്നതുകൊണ്ട് വിലകൂടിയ വസ്ത്രം ധരിക്കുക എന്ന് അർത്ഥമില്ല. ഉള്ള വസ്ത്രങ്ങൾ നന്നായി അലക്കി ഇസ്തിരിയിട്ട് ഭംഗിയായി നടക്കുക.
ശാരീരിക പരിപാലനം: ശാരീരിക പരിപാലനം ആത്മവിശ്വാസത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ശാരീരിക പരിപാലനം കൊണ്ട് സൗന്ദര്യ ചികിത്സയാണ് എന്ന് ചിന്തിക്കരുത്. നിങ്ങൾ ഒരു പൊതുവേദിയിൽ പോകുമ്പോൾ ഭംഗിയായി പോകാൻ ശ്രമിക്കുക. മുടി ചീകി ഒതുക്കിയും, പുരുഷന്മാർ ഷേവ് ചെയ്തോ, തടി മുറിച്ച് ഒതുക്കിയോ ഒക്കെ നന്നായി ഒരുങ്ങുക. നിങ്ങളുടെ തോക്ക്, മുടി, മുഖകാന്തി, ശാരീരിക ആകൃതി എന്നിവയിൽ ഞാൻ പറയാതെ തന്നെ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകും. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നിങ്ങളുടെ ശാരീരിക പരിപാലനത്തിൽ നിങ്ങൾ എത്രത്തോളം സംതൃപ്തനാണ് എന്ന് മനസ്സിലാകും.
ഉദാഹരണത്തിന്: നിങ്ങൾക്ക് മുടി ഒന്ന് മുറിച്ച് ഒതുക്കണമെന്നോ, മൂക്ക് കുത്തണമെന്നോ ഒക്കെ ഇടയ്ക്ക് തോന്നിയേക്കാം. അങ്ങനെ തോന്നിയാൽ ഉടനെ തന്നെ അത് ചെയ്യുക. വെച്ച് താമസിക്കുന്തോറും നമ്മൾ സുരക്ഷിതമല്ലാത്ത അവസ്ഥ നമ്മളിൽ ഉണ്ടാകും.
എപ്പോഴാണോ നമ്മുടെ വസ്ത്രധാരണത്തിലും ശാരീരിക പരിപാലനത്തിലും നമ്മൾ സംശയത്തോടെയോ സുഖകരമല്ലാതെയോ മാറുന്നത്. അപ്പോൾ തന്നെ നമ്മുടെ നിരീക്ഷിക്കുന്നവർക്ക് അത് മനസ്സിലാകും. നമ്മളുടെ തന്നെ മികച്ച രൂപത്തെ പുറത്തുകൊണ്ടുവരുന്നതിനും ഓരോ നിമിഷവും പുതുമ ഉള്ളതായി തോന്നിക്കുന്നതിനും ഈ പ്രവർത്തനം സഹായിക്കും.
നിർദ്ദേശങ്ങളുടെ സംഗ്രഹം
- നിങ്ങൾക്ക് മികച്ചത് എന്ന് തോന്നുന്നതരത്തിൽ വസ്ത്രധാരണം മാറ്റുക.
- പുതിയ വസ്ത്രങ്ങളും സ്റ്റൈലുകളും പരീക്ഷിച്ചുനോക്കി മികച്ചത്തിലേക്ക് മാറുക.
- നിങ്ങളുടെ ചർമ്മം, മുടി എന്നിവയോടൊപ്പം ശരീരം ഒന്നാകെ പരിപാലിക്കാൻ ശ്രമിക്കുക.