Reward
പ്രതിഫലം
നമ്മുടെ ശ്രദ്ധ ലക്ഷ്യത്തിൽ തന്നെ നിൽക്കുന്നതിനായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു രീതിയാണ് ഇത്. സ്വയം പ്രചോദിപ്പിക്കുന്നതിനും ഇതുവഴി സാധിക്കും. എന്തെങ്കിലും നേട്ടം കൈവരിച്ചാൽ അതിന് ഒരു ചെറിയ പ്രതിഫലം നൽകി സ്വയം ആദരിക്കുക.
നേട്ടങ്ങൾ
ഒരു നേട്ടത്തിന് ശേഷം ലഭിക്കുന്ന പ്രതിഫലം അല്ലെങ്കിൽ അംഗീകാരം ഡോപ്പാമിൻ ഉൽപ്പാദനത്തിന് കാരണമാകും. ഇത് കൂടുതൽ ഊർജ്ജസ്വലമാകുന്നതിനും സന്തോഷം ഉണ്ടാകുന്നതിനും കാരണമാകും. ജീവിതലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ പിന്തിരിഞ്ഞു പോകാതെ ഊർജ്ജത്തോടെ മുന്നേറാൻ ഇത് വളരെ സഹായിക്കും. എന്നാൽ വളരെ ചെറിയ കാര്യങ്ങൾക്ക് പ്രതിഫലം നൽകേണ്ടതായില്ല. ചെറിയ ചെറിയ നേട്ടങ്ങൾക്ക് മുമ്പ് ചെയ്ത പ്രവർത്തനങ്ങൾ വഴി നാം പ്രചോദനം നൽകുന്നുണ്ട്. വിജയ ഡയറി, ചെയ്യേണ്ടുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കൽ എന്നിവയാണ് ചെറിയ നേട്ടങ്ങൾക്ക് പ്രചോദനങ്ങളായി മാറുന്ന പ്രവർത്തനങ്ങൾ.
വ്യത്യസ്ത രൂപങ്ങൾ
ജീവിതത്തിലെ നാഴികക്കല്ലുകൾ പിന്നിടുമ്പോൾ സ്വയം നൽകുന്ന പ്രതിഫലങ്ങൾ പലതരത്തിൽ ഉണ്ട്. വളരെ രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടോ, നിങ്ങളുടെ ക്ഷേമത്തിനും വിശ്രമത്തിനുമായി എന്തെങ്കിലും ചെയ്തുകൊണ്ടോ, നിങ്ങൾ വളരെയധികം ആഗ്രഹിച്ച ഒരു സാധനം വാങ്ങിച്ചുകൊണ്ടോ, എന്തെങ്കിലും എന്തെങ്കിലും പ്രത്യേക പ്രവർത്തനത്തിലോ ഒരു യാത്രയ്‌ക്കോ പോയോ നിങ്ങൾക്ക് പ്രതിഫലം നൽകാം. നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും നിങ്ങൾ ആഗ്രഹിച്ചതുമായവയാണ് നിങ്ങൾ പ്രതിഫലമായി നൽകേണ്ടത്. നിങ്ങൾ ഒരുപാട് നാളായി ആഗ്രഹിച്ച ഒരു കാര്യം തന്നെ പ്രതിഫലമായി നൽകിയാൽ അത് നിങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കും. അടുത്ത നാഴികക്കല്ലിലേക്ക് കുതിക്കാൻ അത് പ്രേരകമാകും.
നിർദ്ദേശങ്ങളുടെ സംഗ്രഹം
- ഭാവിയിലേക്ക് നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്ന നിങ്ങൾ വളരെ ഇഷ്ടപ്പെടുന്ന അത്രത്തോളം ആഗ്രഹിക്കുന്ന പ്രതിഫലങ്ങളുടെ പട്ടിക തയ്യാറാക്കുക.
- നിങ്ങളുടെ വിജയങ്ങൾക്കും പിന്നിടുന്ന നാഴികക്കല്ലുകൾക്കും പ്രതിഫലം നൽകുക.