Chapter 007


Posture


അംഗവിന്യാസം

നിങ്ങളുടെ അംഗവിന്യാസം, ശാരീരഘടന, ശരീര ചലനം എന്നിവയെല്ലാം നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. ഇവയെല്ലാം നന്നാകുന്നതിലൂടെ നല്ല വ്യക്തിപ്രഭാവം ഉണ്ടാക്കുവാൻ നിങ്ങൾക്ക് സാധിക്കും. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിന് അനിവാര്യമായ ചില പ്രവർത്തനങ്ങളും വ്യായാമങ്ങളും വഴിയെ നമുക്ക് പരിചയപ്പെടാം.

നിങ്ങളുടെ നടത്തിലും, ഇരിപ്പിലും, നടപ്പിലും, കിടപ്പിലുമൊക്കെയുള്ള തെറ്റായ ശാരീരിക വിന്യാസം നിങ്ങൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ, വേദന എന്നിവ ഉണ്ടാകാൻ കാരണമാകുന്നുണ്ടോ ?

നിങ്ങളുടെ ശാരീരികാരോഗ്യം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കുന്ന ചില രീതികൾ നമുക്ക് പരിചയപ്പെടാം.

അനിവാര്യത

നമ്മളെ വീക്ഷിക്കുന്നവരിൽ നമ്മളെപ്പറ്റിയുള്ള നല്ല മതിപ്പുണ്ടാക്കാൻ ഇത് സഹായിക്കും. നല്ല രീതിയിലുള്ള ശാരീരിക അംഗവിന്യാസം ആത്മവിശ്വാസപരവും, ചലനാത്മകവും, ആകർഷണപരവുമായ ഫലം സൃഷ്ടിക്കുന്നു. മോശമായ ഒരു അംഗവിന്യാസം നമ്മുടെ ബലഹീനതയും അരക്ഷിതാവസ്ഥയും സൂചിപ്പിക്കുന്നു.

നിങ്ങളുടെ വ്യക്തിജീവിതത്തിലും ജോലിയിടങ്ങളിലും നിങ്ങൾക്ക് ഗുണം നൽകുന്ന ഒന്നുകൂടിയാണ് ഇത്. നിങ്ങളെ കഴിവുള്ളതും യോഗ്യതയുള്ളതുമായി മറ്റുള്ളവർക്ക് തോന്നുവാൻ ഇതൊരു പ്രധാന ഘടകമാണ്. നിങ്ങളുടെ അംഗവിന്യാസം നിങ്ങളെയും നിങ്ങളുമായി ഇടപഴകുന്നവരെയും ഒരുപോലെ സ്വാധീനിക്കും. സന്തോഷം, ദുഃഖം തുടങ്ങി നിങ്ങളുടെ വികാരങ്ങളെ നിങ്ങളുടെ അംഗവിന്യാസത്തിലൂടെ മനസ്സിലാക്കാൻ മറ്റുള്ളവർക്ക് സാധിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം. നല്ലൊരു അംഗവിന്യാസം നിങ്ങളുടെ വികാരങ്ങളെ ബാധിക്കുകയും ചെയ്യും.

ഇതുകൊണ്ടുള്ള മാനസികവും വൈകാരികവുമായ ഗുണങ്ങളെപ്പോലെ തന്നെ ശാരീരികമായ ഗുണങ്ങളും നാം അറിയേണ്ടതായുണ്ട്. കൂനിയിരിക്കുന്ന ഒരു വ്യക്തിക്ക് കഴുത്ത്, തോൾ ഭാഗങ്ങളിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ആ ഭാഗങ്ങളിൽ വേദനയിലേക്ക് വഴിത്തിരിക്കുകയും ചെയ്യാം. അത് തലവേദനയ്ക്ക് കാരണമായേക്കാം. കൂനിയിക്കുന്നത് ശ്വസന പ്രക്രിയയെ ബാധിച്ചേക്കാം. അത് നമ്മുടെ മൊത്തത്തിലുള്ള ഊർജ്ജകുറവിന് കാരണമാകുന്നു.

ആത്മവിസ്വാവാസത്തോടെയുള്ള ശാരീരിക വിന്യാസത്തിനായി നാല് ഘട്ടങ്ങൾ

തലയുടെ വിന്യാസം : മുന്നിലേക്ക് കൂനിയിരിക്കുന്നത് ചിലർക്ക് വളരെ സുഖകരമായ ഭാവമാണ്. എന്നാൽ അത് പിന്നീട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മുന്നോട്ട് കുനിയുന്നതിനുപകരം പിറകിലോട്ട് വലിഞ്ഞ് ഇരിക്കുവാനും നിൽക്കുവാനും ശ്രമിക്കുക. തല താഴോട്ടോ വശങ്ങളിലേക്കോ ചരിച്ചുകൊണ്ടുള്ള രീതി ഒഴിവാക്കി ഉയർത്തിപ്പിടിക്കുക.

ചുരുക്കി പറഞ്ഞാൽ, തല പിറകിലോട്ട് ചരിച്ച് താടി ആവശ്യത്തിന് ഉയർത്തിപ്പിടിച്ച് നേരെനോക്കി ഇരിക്കുക.

തോളുകൾ ശരിയാക്കുക : തോൾ മുന്നോട്ട് ആയുന്ന തരത്തിൽ ഇരിക്കാതെ പിന്നിലോട്ട് എടുത്ത് താഴ്ത്തി പിടിക്കുക.

നെഞ്ച് പുറത്തേക്ക്, വയർ അകത്തേക്ക്: നെഞ്ച് മുന്നിലേക്ക് ആയുക. അമിതമായി ആയേണ്ടതില്ല. നട്ടെല്ല് മുന്നിലേക്ക് അമിതമായി വാലായാതിരിക്കാൻ ശ്രദ്ധിക്കുക. വയർ കഴിയുന്നത്രമാത്രം ഉള്ളിലേക്ക് പിടിക്കുക. അമിതമായി ബലം പ്രയോഗിക്കുകയോ സമ്മർദ്ദം പ്രയോഗിക്കുകയോ ചെയ്യേണ്ടതില്ല.

കാലുകൾ : തോളുകൾക്ക് നേരെ വരുന്ന രീതിയിൽ കാലുകൾ അകത്തി വെക്കുക. കാൽമുട്ടുകൾ നേരെ ക്രമീകരിച്ച് ഇത് നന്നാക്കാം.

ശീലമാകാൻ ചില ചെപ്പടിവിദ്യകൾ

നിവർന്നിരിക്കണം എന്ന് അറിയാമെങ്കിലും പലപ്പോഴും അത് മറന്നുപോകുന്നു. മുകളിൽ പറഞ്ഞ രീതിയിൽ തന്നെ ഇരിക്കാൻ ഇപ്പോഴും നാം ഓർത്തിരിക്കണം എന്നില്ല. ജോലിക്കിടയിൽ ചിലപ്പോഴൊക്കെ അത് നാം മറന്ന് കൂനിയിരിന്നുപോകുന്നു. അതിനാൽ, ഇനിയുള്ള കുറച്ചുനാളത്തേക്ക് നമ്മൾ ഇത് ഓർത്ത് ചെയ്യേണ്ടതായുണ്ട്. അങ്ങനെ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതുവരെ കൂടുതൽ ശ്രദ്ധ നമ്മൾ കൊടുക്കണം. അതിനായുള്ള ചില മാർഗ്ഗങ്ങൾ മനസ്സിലാക്കാം.

സ്റ്റിക്കി നോട്ട് : ഒരു സ്റ്റിക്കി നോട്ടെ എടുക്കുക. അതിലെ കടലാസിൽ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ നേരെയിരിക്കാൻ സൂചിപ്പിക്കുക. വാക്കുകളാലോ ചിത്രം വരച്ചുകൊണ്ടോ അതിൽ ഈ കാര്യം സൂചിപ്പിക്കാം. അതിനുശേഷം നിങ്ങൾ ദിവസേന പോകാൻ ഇടയുള്ള സ്ഥലങ്ങളിൽ അത് ഒട്ടിച്ച് വെക്കുക. ഉദാഹരണത്തിന് നിങ്ങളുടെ മുറിയിൽ, അടുക്കളയിൽ, കുളിമുറിയിൽ, ജോലി ചെയ്യുന്ന സ്ഥലത്തെ ഇരിപ്പിടത്തിനടുത്ത് അങ്ങനെ. ഏതൊക്കെ സമയങ്ങളിൽ നിങ്ങൾ അത് കാണുന്നുവോ അപ്പോഴൊക്കെ നിങ്ങളുടെ അംഗവിന്യാസം ശരിയാക്കുക.

റിമൈൻഡർ: നിങ്ങളുടെ ഫോണിൽ റിമൈൻഡർ സെറ്റ് ചെയ്യാം. കൃത്യമായ രീതിയിൽ നിൽക്കുന്നതിനും ഇരിക്കുന്നതിനുമായി ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു നിശ്ചിത ഇടവേളയിൽ നിങ്ങൾക്ക് റിമൈൻഡർ സെറ്റുചെയ്യാം.

അടയാളം: ഈ കാര്യം നിങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി സാധാരണയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രേത്യേകതയുള്ള ഹാൻഡ് ബാൻഡ്, വള, ബ്രേയ്‌സ്‌ലെറ്റ് എന്നിവ അണിയുക. അത് കാണുമ്പോൾ നിങ്ങളുടെ പോസ്റ്റർ നേരെയാക്കാൻ നിങ്ങൾക്ക് ഓർമ്മ വരണം.

എന്തെങ്കിലും ചെയ്യുമ്പോൾ ഓർക്കുക: ഫോൺ എടുക്കുക, വെള്ളം കുടിക്കുക, പ്രഭാതസവാരി ചെയുക, പാചകം ചെയ്യുക, പല്ലുതേക്കുക, ടി.വി കാണുക പോലുള്ള ചെറിയ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പും ഇടയിലും അംഗവിന്യാസം ശ്രദ്ധിക്കാൻ ശീലിക്കുക. ആദ്യം പലപ്പോഴും സാധിച്ചെന്നു വരില്ല. പിന്നീട് അങ്ങോട്ട് നമുക്ക് അതിന് സാധിക്കും.

നിർദ്ദേശങ്ങളുടെ സംഗ്രഹം

  • ശരിയായ അംഗവിന്യാസം മനസ്സിലാക്കുക.
  • ദീർഘകാലത്തേക്ക് ഇത് ശീലമാക്കുന്നതിന് വേണ്ടി എന്തെങ്കിലും ചെപ്പടിവിദ്യകൾ ഉപയോഗിക്കാം.
  • എന്തെങ്കിലും കായിക ഇനങ്ങളിൽ പങ്കുചേരാൻ ശ്രമിക്കുക. ഇത് ശരീരം കൂടുതൽ വഴങ്ങുന്നതായി മാറാൻ സഹായിക്കും.