Vlogging
വ്‌ളോഗിംഗ്
ഈ പ്രവർത്തനത്തിനായി ഒരു ക്യാമറ അല്ലെങ്കിൽ സ്മാർട്ഫോൺ ആവശ്യമാണ്. നിങ്ങളെത്തന്നെ ചിത്രീകരിക്കുക എന്നതാണ് ഈ പ്രവർത്തനത്തിൽ നിങ്ങൾ ചെയ്യേണ്ടത്. ആദ്യ കുറച്ചു ദിവസങ്ങളിൽ ഇത് എല്ലാ ദിവസവും ചെയ്യാൻ സീമിക്കുക. അങ്ങോട്ട് പോകുമ്പോൾ അതിൽ നിങ്ങൾക്ക് മാറ്റം വരുത്താം.
വ്‌ളോഗിംഗ് എങ്ങനെ തുടങ്ങാം ?
ക്യാമറ അല്ലെങ്കിൽ സ്മാർട്ഫോണിൽ നിങ്ങളെ തന്നെ ചിത്രീകരിക്കാൻ തുടങ്ങാം. വീഡിയോ ഒരുപാട് നേരം നീണ്ടുനിൽക്കാതെ ഏതാനും മിനിറ്റ് മാത്രമായി ചുരുക്കുവാൻ ശ്രമിക്കുക. ഓരോ ദിവസത്തേയും തുടക്കത്തിൽ തന്നെ ഇത് ചിത്രീകരിക്കാൻ ശ്രമിക്കുക. നിങ്ങളെ ചിത്രീകരിക്കുന്ന രീതിയിൽ വിഡിയോ ഓണാക്കിയശേഷം നിങ്ങളെക്കുറിച്ചും ആ ദിവസത്തെക്കുറിച്ചുള്ള നിങ്ങളുടെ ശുഭാപ്തിവിശ്വാസത്തെക്കുറിച്ചും 5 മിനിറ്റിൽ താഴെയുള്ള വിഡിയോ ചിത്രീകരിക്കുക. ചിത്രീകരിച്ച ശേഷം പിന്നീട്‍കാണുന്നതിനായി അത് സൂക്ഷിച്ചുവെക്കുക.
ആദ്യദിനങ്ങളിൽ ഈ പ്രവർത്തനം കുറച്ച് അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കിയേക്കാം. കുറച്ച് ബുദ്ധിമുട്ടായി നിങ്ങൾക്ക് ഈ പ്രവർത്തനം തോന്നിയേക്കാം. മടി അകറ്റി നിർത്തുക. ദിവസങ്ങൾ കഴിയുന്തോറും ഇത് കൂടുതൽ കൂടുതൽ മികച്ചതാകും. ഇപ്പോഴും ഒരേ രൂപത്തിലും വേഷത്തിലും ക്യാമറയ്ക്ക് മുന്നിൽ വരാതെ വ്യത്യസ്ത രൂപങ്ങളിൽ ചെയ്യുവാൻ പരിശ്രമിക്കുക. രാവിലെ എണീറ്റയുടനെയോ, കുളിച്ച് ഒരുങ്ങിയ ശേഷമോ, അന്നത്തെ വ്യായാമത്തിന് ശേഷമോ ഒക്കെ നിങ്ങൾക്ക് വീഡിയോ എടുക്കാം. അത് മറ്റാരും കാണാതെ സൂക്ഷിച്ചു വെക്കുക. സമയം കിട്ടുമ്പോൾ അവ കണ്ടുനോക്കുകയും തെറ്റുകൾ മനസ്സിലാക്കുകയും ചെയ്യുക.
ഈ വീഡിയോ തുടർച്ചയായി കാണുന്നതിലൂടെ നിങ്ങളുടെ രൂപത്തിലും ശബ്ദത്തിലും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി നിങ്ങൾ ബോധവാന്മാരാകും. നിങ്ങൾ എങ്ങനെയാണോ അതിനെ നിങ്ങൾ അംഗീകരിക്കാൻ പഠിക്കുന്നതിനോടൊപ്പം നിങ്ങൾ ആരോപണങ്ങളെ നേരിടാനും പഠിക്കുന്നു. നിങ്ങൾ തന്നെ അറിയാതെ നിങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നു. ഒപ്പം നിങ്ങളുടെ രൂപത്തിലും ഭാവത്തിലും നിങ്ങൾ കൂടുതൽ ആത്മവിശ്വാസം ഉള്ളവരായും മാറും. നിങ്ങളുടെ ഉച്ചാരണം, ഭാഷ, ഭാവം എന്നിവ മികവുറ്റതായി മാറും. ഇതെല്ലാം ആത്മവിശ്വാസത്തിനെ ബാധിക്കുന്ന കാര്യങ്ങൾ ആണ്.
വിപുലമായി പഠിക്കാം
ഒരു ഘട്ടത്തിന് അപ്പുറം ആത്മവിശ്വാസം ഉയരുന്നതായി തോന്നുന്നില്ല എങ്കിൽ പ്രവർത്തനത്തിന്റെ തീവ്രത വർധിപ്പിക്കുക. വ്യത്യസ്തമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടും കൂടുതൽ സമയം ചിത്രീകരിച്ചുകൊണ്ടും, വീട്ടിലെ വളർത്തുമൃഗങ്ങൾ, കുടുംബാംഗങ്ങൾ, കൂട്ടുകാർ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ടും ഒക്കെ വ്യത്യസ്തത വരുത്താം. അടുത്ത ഘട്ടമായി നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടങ്കിൽ അത് നവമാധ്യമങ്ങളിൽ പങ്കുവെക്കാം. ഇത്രയും തീവ്രത വരുത്തിയിട്ടും നിങ്ങളുടെ ആത്മവിശ്വാസത്തിൽ മാറ്റം തോന്നുന്നില്ല എങ്കിൽ നിങ്ങളുടെ അവസാന വീഡിയോയും ആദ്യ വീഡിയോയും മാറിമാറി കണ്ടുനോക്കുക. ഇവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരു വലിയ വ്യത്യാസം നിങ്ങൾക്ക് കാണാം. മനഃശാസ്ത്രപരമായ മാറ്റങ്ങൾ പലപ്പോഴും നമ്മളിൽ ഉണ്ടാകുന്നുണ്ടെങ്കിലും അത് കണ്ടെത്താൻ പലപ്പോഴും കഴിയാറില്ല. അത്തരം മാറ്റങ്ങൾ ശാശ്വതമായി അനുഭവിക്കുന്നതുകൊണ്ട് വലിയ മാറ്റം ഉണ്ടാകുന്നതായി നമുക്ക് മനസ്സിലാക്കാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ ഓരോ വിഡിയോയും നിരീക്ഷിച്ച് താരതമ്യം ചെയ്ത് നിങ്ങളിൽ വരുന്ന മാറ്റം മനസ്സിലാക്കാം.
നിർദ്ദേശങ്ങളുടെ സംഗ്രഹം
- വിഡിയോ ചിത്രീകരിക്കുന്നതിനായി ക്യാമറ തയ്യാറാക്കുന്നതിനോടൊപ്പം സ്വയം തയ്യാറെടുക്കുക.
- ക്യാമറ ഓണാക്കി വ്‌ളോഗ് ചിത്രീകരിക്കാൻ തുടങ്ങുക.
- കഴിഞ്ഞ ദിവസം നിങ്ങൾ ഉറങ്ങിയ രീതി, കണ്ട സ്വപ്നം, നിങ്ങൾ ചെയ്ത കാര്യങ്ങൾ, ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, നിങ്ങളുടെ ചിന്തകൾക് നിങ്ങളുടെ വികാരങ്ങൾ, അങ്ങനെ മനസ്സിലേക്ക് വരുന്ന എന്തും വിഷയമാക്കാം.
- ആ വിഡിയോ പിന്നീട് എപ്പോഴെങ്കിലും കണ്ട് സ്വയം വിലയിരുത്തുക. തെറ്റുകൾ കണ്ടെത്തി തിരുത്താൻ ശ്രമിക്കുക.
- നിങ്ങളുടെ അവസാനത്തെ വിഡിയോയും ആദ്യം ചെയ്ത വീഡിയോയും തുടർച്ചയായി കണ്ട് നിങ്ങളിൽ ഉണ്ടാകുന്ന മാറ്റം വിശകലനം ചെയ്യാം.