ഒരു നുണക്കഥ

ഉച്ചയൂണും കഴിച്ച് ഞാന്‍ ഉമ്മറത്തെ ചാരുകസേര ലക്ഷ്യമാക്കി നടന്നു… കാലിന്മേല്‍കാലും കേറ്റിവച്ച് കയ്യിലെ മാമ്പഴം ഈമ്പിക്കൊണ്ട് അങ്ങ് റോഡിലൂടി നടക്കുന്ന ജനാവലിയെ നോക്കി കുറച്ചുനേരം കിടക്കണം… ആ കൂട്ടത്തില്‍ എന്‍റെ മിനിക്കുട്ടിയും ഉണ്ടാകും… മിനിക്കുട്ടി… അവളെന്‍റെ കളിത്തോഴിയാണ്… എന്‍റെ മുറപ്പെണ്ണാണ്… കുഞ്ഞമ്മാവന്റെ ഏക മകള്‍… ബി.എ മലയാളം രണ്ടാം വര്‍ഷം പഠിക്കുകയാണ് അവള്‍… ഞാനാകട്ടെ പഠിത്തം ഒക്കെ കഴിഞ്ഞ് മുതുമുത്തച്ഛന്മാര്‍ഉണ്ടാക്കിവെച്ച സ്വത്തും നോക്കി കൃഷിയും മറ്റുമായി നടക്കുന്നു… കൂടാത്തതിന് പട്ടണത്തിലെ ഒരു ടൂട്ടോറിയല്‍കോളേജില്‍ ശനി ഞായര്‍ ദിവസങ്ങളില്‍…

അയ്യോപ്ലൊത്തോ

രാവിലെ ഒമ്പതര… കൈയ്യില്‍ ഒരു ബാഗുമായി ഞാന്‍… ബാഗ്‌ നിറയെ തുണിയും, പുസ്തകവും… പിന്നെ കുറച്ച്‌ പഴവും, അരിയുണ്ടയും… ഹോസ്റ്റലിലേക്ക് പോകാന്‍ ഞാന്‍ ഇറങ്ങി കഴിഞ്ഞിരുന്നു… അനിയന്‍ എന്നെ ബസ്സ് സ്റ്റോപ്പില്‍ കൊണ്ട് വിട്ടു… കുറേ നേരം ഞാന്‍ അവിടെ നിന്നു… ഒടുവില്‍ ഒരു ലിഫ്റ്റ്‌ കിട്ടി… ശാര്‍ക്കര ഇറങ്ങി… മാച്ചിയുടെ വീട്ടിലേക്ക്‌ നടന്നു… വീട് എത്തും മുമ്പ് പലതവണ മെസ്സേജ് അയച്ചു… മറുപടി ഇല്ല… നടന്ന് നടന്ന് ഒടുവില്‍ വീടെത്തി… ഞാന്‍ മാച്ചിയുടെ മൊബൈലില്‍ വിളിച്ചു……

ആറാം ഇന്ദ്രിയം

ഹോസ്റ്റല്‍ ഭക്ഷണം ഉളവാക്കുന്ന മടുപ്പ്‌ ഇല്ലത്തെത്തുമ്പോള്‍ ആണ് മാറുന്നത്. ഹോസ്റ്റലിലെ വൃത്തികെട്ട ഭക്ഷണം കഴിച്ചു മടുത്തു… ഓരോ വെള്ളിയാഴ്ച്ചയും ഹോസ്റ്റലില്‍ നിന്നും ഇല്ലത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോഴും ഉള്ളില്‍ എന്തെന്നില്ലാത്ത സന്തോഷമാണ്. പോകുന്ന വഴി നീളെ ഒപ്പോളിന്റെ കൈകൊണ്ടുണ്ടാക്കുന്ന ചൂട് കാരേപ്പത്തിന്റെ രുചിയാണ്… മഴയുടെ താളം, തുളസിക്കതിരിന്റെ മണം, അരച്ച ചന്ദനത്തിന്റെ ഈര്‍പ്പം… ഇങ്ങനെ ഒട്ടനവധി ഇഷ്ട്ടങ്ങള്‍ എനിക്കുണ്ട്… അതില്‍ ഏറ്റവും പ്രിയം ഒപ്പോളിന്റെ കാരേപ്പത്തിന്റെ രുചിതന്നെ… ഇല്ലത്തേക്ക് ഇവിടുന്ന് മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്. ‘മിസ്സി’നോട് അനുവാദം ചോദിച്ച് ഞാന്‍…