കോവിഡ്; കുട്ടികളും മാനസികാരോഗ്യവും

ചില സിനിമകളിൽ നായകനെക്കാൾ വളരെ ശക്തരായ വില്ലന്മാരെ നാം കാണാറുണ്ട്. നായകൻ എങ്ങനെ അത്ര ശക്തനായ വില്ലനെ തോൽപ്പിക്കുന്നു എന്ന് കാണാൻ ആവേശത്തോടെ ചില സിനിമകൾ ആവേശത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലൊരു സാഹചര്യത്തിലാണ് ലോകമിന്ന്. നമ്മൾ ആരും തന്നെ ചിന്തിക്കാത്ത തരത്തിൽ ലോകം മാറിക്കഴിഞ്ഞു. ലോകം നിശബ്ദമായി ജീവൻറെ വിലയുള്ള ജാഗ്രതയോടെ മഹാമാരിക്കെതിരെ പോരാടുകയാണ്. ജീവൻ, ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ മേഖലയേയും അതു താറുമാറാക്കി കഴിഞ്ഞു. കോവിഡ് കാരണം ഉണ്ടായ ലോക്ക് ഡൗൺ പ്രക്രിയയിൽ…

മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാം?

മാനസിക സമ്മര്‍ദ്ദo അഥവാ ‘ടെന്‍ഷന്‍’ എന്ന് നമ്മള്‍ എല്ലാവരും പറയാറുള്ള അവസ്ഥ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്നവരാണ് നാമെല്ലാവരും. എന്താണ് മാനസിക സമ്മര്‍ദ്ദo? മാനസികമോ, ശാരീരികമോ, വൈകാരികമോ ആയ ക്ലേശങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനസിലുണ്ടാകുന്ന പ്രതികരണങ്ങളെയാണ്‌ മാനസിക സമ്മര്‍ദ്ദo (stress) എന്നു പറയുന്നത്. ചെറിയ അളവിലുള്ള മാനസിക സമ്മര്‍ദ്ദo മനുഷ്യന് അനിവാര്യമാണ്. Eustress അഥവാ ഗുണകരമായ മാനസിക സമ്മര്‍ദ്ദo ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ സമയത്ത് ചെയ്തുതീര്‍ക്കാന്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദo ദോഷകരമായ ദുരവസ്തയിലേക്ക് (distress) നമ്മെ കൊണ്ടുപോയാലോ?മാനസിക സമ്മര്‍ദ്ദo…

PSYCHOMAN | Edition 01

PSYCHOMAN എന്നത് തികച്ചും സൗജന്യമായ ഒരു ഓൺലൈൻ മാസികയാണ്. ഒരു വിഷയത്തിൽ ലഭിക്കുന്ന ഏതാനും കുറച്ച് ലേഖനങ്ങൾ ഉൾക്കൊള്ളിച്ച് അതിലെ അറിവുകൾ വായനക്കാരിലേക്ക് എത്തിക്കുക മാത്രമാണ് ലക്ഷ്യം. ആദ്യത്തെ ലക്കത്തിൽ കുട്ടികളെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സദ്ഗുരു, മാതാ അമൃതാനന്ദമയി എന്നിവരുടെ ലേഖനങ്ങക്കൊപ്പം ഡോ. സംഗീത എൻ ആർ, ഡോ. ദേവി നാരായണൻ എന്നിവരുടെ ലേഖനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.