മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു

യോഗക്ഷേമസഭ സംസ്ഥാന യുവജനസഭ പ്രസിഡന്റ് ശ്രീ ഹരിശങ്കർ എൻറെ മൊബൈൽ ആപ്പ് പുറത്തിറക്കി. യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ ബാലജനസഭ ക്യാമ്പായ തുമ്പപ്പൂവ് 2019ൻറെ ഉത്‌ഘാടന സമ്മേളനത്തിൽ വെച്ചാണ് ആപ്പ് പുറത്തിറക്കിയത്…

ആഗ്നേയം 2019

ഫേസ്ബുക്ക് നമ്പൂതിരി കൂട്ടായ്കമയുടെ നേതൃത്വത്തിൽ ആലുവ വെച്ച് നടന്ന ഗ്രൂപ്പ് മീറ്റ് “ആഗ്നേയം 2019″ൽ പങ്കെടുക്കാൻ കഴിഞ്ഞു. രാവിലെ 10 മണിയോടെ തുടങ്ങിയ മീറ്റിൽ ഗ്രൂപ്പ് അംഗങ്ങളായ ഒട്ടേറെ കലാകാരന്മാരെയും സഹോദരങ്ങളേയും കാണുവാൻ കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷം കുറച്ചു നേരം മീറ്റിൽ പങ്കെടുത്തവരുമായി സംവദിക്കുവാൻ അവസരം ലഭിച്ചു.

NISH Camp Valedictory Function

NISH ലെ കുട്ടികൾക്കായി കാന്താരി എന്ന സ്ഥാപനത്തിൽ വെച്ച് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഞാൻ കൈകാര്യം ചെയ്ത സെഷനെ കുറിച്ചുള്ള രക്ഷിതാക്കളുടെ പ്രതികരണങ്ങൾ ആത്മവിശ്വാസവും ഊർജ്ജവും പകർന്നു നൽകി. ക്യാമ്പിന്റെ 5 ദിവസവും കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും ഔദ്യോഗികമായ തിരക്കുകൾ മൂലം അതിന് സാധിച്ചില്ല. എങ്കിലും ക്യാമ്പിന്റെ വിവരങ്ങൾ അതാത് ദിവസങ്ങളിൽ ഞാൻ അന്വേഷിച്ചിരുന്നു. NISH ലെ ഫൈൻ ആർട്സ് വിദ്യാർത്ഥിയായ ബാലു ബി എസ് വരച്ച…

Student’s Kit Challenge 2019

With a focus on educational development and community outreach, Pratheksha helps many students every year by giving them stationery materials for education. An initiative exclusively for underprivileged children. It facilitates these students with books and stationery materials for their education during the beginning of every academic year. Prime focus being education, Pratheksha make sure that…

ഗോപിനാഥന്‍ സ്മാരക പുരസ്‌കാരം

ചെട്ടികുളങ്ങര കെ.ഗോപിനാഥന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബട്രസ്റ്റും ഫോക്‌ലാന്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ‘ഗോപിനാഥന്‍ സ്മാരക പുരസ്‌കാരം‘ മുത്തശ്ശനുവേണ്ടി (ഡോ.വിഷ്ണു നമ്പൂതിരി) ഏറ്റുവാങ്ങി. ഡോ.വി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്രകലാഅക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍ പുരസ്‌കാരം കൈമാറി. പ്രസ്തുത ചടങ്ങിൽ ശ്രീ കെ.കെ.മാരാര്‍ അനുസ്മരണഭാഷണം നടത്തി. ചടങ്ങിൽ ശ്രീ പയ്യന്നൂർ കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഡോ.കുമാരന്‍ വയലേരി, ശ്രീ എം.പ്രദീപ്കുമാര്‍ (ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി), ശ്രീ എം.വി.ഗോവിന്ദന്‍ (പ്രസിഡന്റ് രാമന്തളി ഗ്രാമപഞ്ചായത്ത്), മംഗലം വാസുദേവന്‍ നമ്പൂതിരി (കണ്ണൂര്‍ ജില്ലാ…

Self Awareness

“To have greater self awareness or understanding means to have a better grasp of reality” – Dalai Lama Self awareness is the capacity to gain an accurate, deep understanding of one’s own behaviors and feelings. It is having a realistic reception of one’s personality including strengths, weaknesses, thoughts, beliefs, motivations and emotions. This understanding allows…

സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ്

പുതിയ കമ്മിറ്റി ഡിസംബറിൽ ചാർജ്ജ് ഏറ്റെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ജില്ലകൾ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ്. ആലപ്പുഴ ജില്ലാ യുവജനസഭയുടെ പൂർണ്ണ പിന്തുണയും സഹകരണവും കൊണ്ട് മാത്രമാണ് ഇത്തരത്തിൽ വളരെ പെട്ടന്ന് ആ ആവശ്യം നിറവേറ്റാൻ സാധിച്ചത്. ഭക്ഷണം, താമസം എന്നിവയ്ക്ക് പുറമെ യാത്രാ സൗകര്യം ഒരുക്കുന്നതിലും പറഞ്ഞറിയിക്കാൻ കഴിയാത്തവിധം മനോഹരമാക്കി ആലപ്പുഴ ജില്ലാ യുവജനസഭ ഒരുക്കി. ആലപ്പുഴ ജില്ലാ സഭയ്ക്ക് ഒരായിരം നന്ദി. ആലപ്പുഴ ജില്ലയ്ക്ക് പുറമെ എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം…

യുവ തർക്കി

യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭ നടത്തിയ “യുവതർക്കി”- ഡിബേറ്റിൽ 22 പേര് പങ്കെടുത്തു. ഫെബ്രുവരി 14ന് പുലവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാൻമ്മാർക്കുവേണ്ടി മൗനപ്രാർത്ഥന നടത്തിയതിന് ശേഷം പരിപാടികൾ ആരംഭിച്ചു. ജില്ലാ യുവജനസഭ സെക്രട്ടറി ശ്രീ.ഉമേഷ് കൃഷ്ണ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.കൃഷ്ണൻ നമ്പൂതിരി, കരകുളം ഉപസഭ സെക്രട്ടറി ശ്രീ.ശിവപ്രസാദ്, മുൻ ജില്ലാ ട്രഷറർ ശ്രീ. ശ്രീധരൻ നമ്പൂതിരി എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടി ഉൽഘാടനം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. “കലാലയ രാഷ്ട്രീയം” വേണമോ വേണ്ടയോ…

NFL 2019

തൃശ്ശൂർ ജില്ലയിലെ നമ്പൂതിരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നാലാമത് നമ്പൂതിരി ഫുട്ബോൾ ലീഗ് “NFL 2019” വളരെ ഭാഗിയായി പര്യവസാനിച്ചു. NFL 2019 ഉത്‌ഘാടനം ചെയ്യാൻ അവസരം ലഭിച്ചു. ഇത് നാലാം തവണയാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. ഓരോ വർഷവും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും പങ്കെടുക്കുന്നവരുടെ എണ്ണവും വർദ്ധിച്ച് വരികയാണ്. കൂടുതൽ പേർക്ക് അവരുടെ കായിക ശേഷി തെളിയിക്കാനും മറ്റുള്ളവരുമായി മാറ്റുരയ്ക്കാനും അവസരം ലഭിക്കുന്നു. വരും വർഷങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നും ടീമുകളെ…

വിദ്വൽ സദസ്സ്

യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ സഭയുടെ നേതൃത്വത്തിൽ നടന്ന വിദ്വൽ സദസ്സിൽ പങ്കെടുക്കാനും യുവജനങ്ങളുടെ ഇന്നത്തെ കാലത്തെ വെല്ലുവിളികളെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും സംസാരിക്കുവാനും കഴിഞ്ഞു. യോഗക്ഷേമസഭയുടെ നവോത്‌ഥാന കാലഘട്ടത്തിലെ പങ്ക് സഭംഗങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു അന്ന് നടന്ന ചർച്ചകൾ. ഇത്തരത്തിൽ ഒരു പ്രവർത്തനത്തിന് മുൻകൈ എടുത്ത യോഗക്ഷേമസഭ തൃശ്ശൂർ ജില്ലയ്ക്ക് അഭിനന്ദനങ്ങൾ…

ശ്രീ പാർവ്വതി സേവാനിലയത്തിൽ

ശ്രീ പാർവ്വതി സേവാനിലയത്തിലെ കുട്ടികളോടൊപ്പം തൃശ്ശൂർ ജില്ലാ യുവജനസഭയുടെ യുവജനവാരാഘോഷത്തിൻറെ ഭാഗമായി ഒരു ദിനം ചിലവഴിക്കാൻ സാധിച്ചു. യുവജനസഭ സംസ്ഥാന ജോ. സെക്രട്ടറി ശ്രീഹരി പെരുമാനയും കൂടെ കൂടി. തൃശ്ശൂർ ജില്ലയിലെ യുവജനസഭ സാരഥികളായ സതീഷ് ഏട്ടനും കണ്ണനും ഒപ്പം ആണ് ഞങ്ങൾ സേവാനിലയത്തിൽ എത്തിച്ചേർന്നത്. ജില്ലയിലെ കുറച്ച് യുവജനസഭ പ്രവർത്തകരും ഒപ്പം ഉണ്ടായി. പരിമിതികൾ മറികടന്നുകൊണ്ട് മുന്നേറാൻ അവിടുത്തെ കുട്ടികൾക്ക് താങ്ങും തണലുമായ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ കീഴിലുള്ള ശ്രീ പാർവ്വതി ജനസേവാസമിതിക്ക് അവരുടെ പ്രവർത്തനം കൂടുതൽ…

ബോധവത്കരണം

നൂറുകണക്കിന് ടെക്കികളെ ബാധിച്ച സ്റ്റൊമക് ഫ്ലൂവോ ഭക്ഷ്യവിഷബാധയോ എന്ന് ഇനിയും സ്ഥിതീകരിച്ചിട്ടില്ലാത്ത സംഭവത്തിൽ കോർപ്പറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ടെക്‌നൊപ്പാർക്കിലും പരിസരപ്രദേശങ്ങളിലും ഉള്ള ഭക്ഷണശാലകൾ ഹോസ്റ്റലുകൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകർന്നു എന്ന് സംശയിക്കപ്പെടുന്ന രോഗം ബാധിച്ചു വിവിധ കമ്പനികളിലുള്ള നൂറുകണക്കിന് ടെക്കികളാണ് ഛർദ്ദിലും വയറിളക്കവും പിടിപെട്ടു ചികിത്സ തേടിയത്. ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിയിലെ സഹപ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ കൈമാറി. ഇതിന് മുൻകൈ എടുത്ത നിസാം ഇക്കയ്ക്ക് ആശംസകൾ…

DHRUVAM 2019

പത്തനംതിട്ട ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന കായിക മേള “DHRUVAM 2019” വളരെ ഭംഗിയായി അവസാനിച്ചു. സംസ്ഥാന യുവജനസഭയുടെ പ്രതിനിധികളായി പ്രസിഡന്റ് ഹരിശങ്കർ, ദക്ഷിണ മേഖലാ കോ-ഓർഡിനേറ്റർ മാഠം ശങ്കർ എന്നിവർക്കൊപ്പം എനിക്കും പങ്കെടുക്കാൻ കഴിഞ്ഞു. വളരെ ചിട്ടയോടെ നടന്ന കായികമേളയിൽ സഭാംഗങ്ങൾക്ക് കായികപരമായ മികവുകൾ തെളിയിക്കാൻ അവസരം ഉണ്ടാക്കിയ ജില്ലാ യുവജന സഭയ്ക്ക് അഭിനന്ദനങ്ങൾ. കായിക മേളയ്ക്ക് പിന്നിൽ പൂർണ്ണ പിന്തുണയോടെ നിന്ന തിരുവല്ല ഉപസഭയ്ക്കും തിരുവല്ല യുവജനസഭയ്ക്കും…

സൺഡേ ഫൺഡേ റീലോഡഡ്

യോഗക്ഷേമസഭ തിരുവനന്തപുരം സിറ്റി ഉപസഭ യുവജനസഭയുടെ ആഭിമുഖ്യത്തിൽ 2019 ജനുവരി 6ന് ഗൗരീശപട്ടം ആമ്പൽമനയിൽ വെച്ച് നടന്ന “സൺഡേ ഫൺഡേ റീലോഡഡ്” പരിപാടി. Break The Lock, Cine Explore, Puzzles, Dart Throw, Minute to win it, Strike and Pocket തുടങ്ങിയ കളികൾ അടങ്ങിയ രസകരമായ പ്രവർത്തനമാണ് ഇതിന്റെ ഭാഗമായി ഉണ്ടായത്…

പ്രതിഷേധം

സ്വാമി ശരണം… ശബരിമലയിൽ കഴിഞ്ഞ ദിവസം നടന്ന ആചാരലംഘനത്തിലും കഴിഞ്ഞ രണ്ട് ദിവസമായി വിശ്വാസികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ പഴവങ്ങാടി ഗണപതി ക്ഷേത്രം മുതൽ കോട്ട വരെ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഞാൻ പന്തങ്ങൾക്ക് ജ്വാല തെളിയിച്ചു. കോട്ടയ്ക്ക് മുന്നിൽ പത്മനാഭസ്വാമിയെ സാക്ഷിയാക്കി നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ യുവജനസഭ സെക്രട്ടറി ശ്രീ ഉമേഷ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. തന്ത്രിമണ്ഡലം സംസ്ഥാന സാരഥിയായ ശ്രീ…

കൂടെ കൂടാം

യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ യുവജനസഭയും ഇരിഞ്ഞാലക്കുട ഉപസഭയും സംയുക്തമായി ചെയ്ത ഏകദിന ക്യാമ്പ് “കൂടെ കൂടാം” വളരെ ഭംഗിയായി അവസാനിച്ചു. ഏകദേശം 130 ൽ പരം സഭാംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ രണ്ട് സെഷനുകൾ കൈകാര്യം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ജയൻ നമ്പൂതിരി, ജ്യോതി വി. ബി എന്നിവരും സെഷനുകൾ കൈകാര്യം ചെയ്തു. “ആഹാരം, ആരോഗ്യം, മനസ്സ്, കുടുംബം” എന്ന വിഷയം ശ്രീ ജയൻ നമ്പൂതിരി കൈകാര്യം ചെയ്തപ്പോൾ “മക്കൾക്കായ് ഇത്തിരി നേരം” എന്ന വിഷയമാണ്…

മഴവില്ല് 2018

യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ ബാലജനസഭ ക്യാമ്പ് “മഴവില്ല് 2018” സംസ്ഥാന യുവജനസഭ പ്രസിഡന്റ് ശ്രീ ഹരിശങ്കർ ഉത്‌ഘാടനം ചെയ്തു. ഉത്‌ഘാടന സമ്മേളനത്തിൽ ഉപസഭ സെക്രട്ടറി ശ്രീ ഈശ്വരൻ പോറ്റി സ്വാഗതം പറഞ്ഞു. ഉപസഭ പ്രസിഡന്റ് ഡോ. മാധവൻ നമ്പൂതിരി ആണ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത്. യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറി ഗായത്രി, ഉപസഭ ട്രഷറർ ശ്രീ എസ്.എസ് പോറ്റി, മുൻ സംസ്ഥാന യുവജനസഭ ജോ.സെക്രട്ടറിയും ജില്ലാ യുവജനസഭ നിരീക്ഷകനുമായ ശ്രീ വിഷ്ണു വെങ്കിടേഷ്, ഉപസഭ യുവജനസഭ…

ആശ്രയ 2018

യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷമായി ഡിസംബർ മാസത്തിൽ നടത്തിവരുന്ന സാന്ത്വന പ്രവർത്തനമായ ആശ്രയ ഈ വർഷവും വളരെ മനോഹരമായി നടത്തുവാൻ ജില്ലാ യുവജനസഭയ്ക്ക് കഴിഞ്ഞു. കോട്ടൂർ ബാലികാസദനത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ആശ്രയയിൽ ബാലജനസഭ അംഗങ്ങളേയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു. ആശ്രയ 2018 വിജയകരമാക്കി മാറ്റിയതിനു പിന്നിൽ എടുത്ത് പറയേണ്ട പേരുകൾ ആണ് Vishnu Narayanan Namboothiri, Shyamini Vishnu. ഇരുവർക്കും യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ അഭിനന്ദനങ്ങൾ… ഒപ്പം ഇവർക്ക് പിന്തുണയായി…

സിനിമാ കൊട്ടക

യോഗക്ഷേമസഭ ആറ്റിങ്ങൽ യുവജനസഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഫിലിം ക്ലബ്ബായ “സിനിമാ കൊട്ടക” യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലജനസഭ യുവജനസഭ അംഗങ്ങളെ ശ്രീ മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയൻ കാണാൻ കൊണ്ടുപോയി. ആറ്റിങ്ങൽ ഡ്രീംസ് തീയേറ്ററിൽ വെച്ചാണ് ആണ് ചിത്രം കണ്ടത്. ഇതിൽ പങ്കാളികൾ ആയവർ ടിക്കറ്റിന്റെ 8 ശതമാനം ഉപസഭ യുവജനസഭ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. വിവിധ സാമൂഹിക സാന്ത്വന പ്രവർത്തനങ്ങൾക്കും യുവജനസഭ പ്രവർത്തനങ്ങൾക്കുമായി ഇത്തരത്തിൽ ലഭിക്കുന്ന തുക ഉപയോഗിക്കും.. യുവജനസഭ അംഗങ്ങളിൽ ഒരു കൂട്ടായ്മ ഉണ്ടാക്കാൻ…

നന്മ മരം നട്ട് മേപ്പിൾസ് അക്കാദമി

ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് പുതിയ ചുവടുവെപ്പ് നടത്താൻ തയ്യാറായി മേപ്പിൾസ് അക്കാദമി. വഞ്ചിയൂർ കോടതിക്ക് സമീപം പ്രവർത്തിക്കുന്ന മേപ്പിൾസ് അക്കാദമി ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് വിഷയങ്ങളിൽ കുട്ടികൾക്ക് മികച്ച പരിശീലനവും ജോലി സാധ്യതകളും തുറന്ന് നൽകുന്ന സ്ഥാപനം ആണ്. ഇതിനോട്ടൊപ്പം തങ്ങളാൽ കഴിയുന്ന തരത്തിൽ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുക എന്ന ലക്ഷ്യത്തോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടക്കമെന്നോണം സ്ഥാപനത്തിൽ പ്രതീക്ഷയുടെ ചാരിറ്റി ബോക്സ് സ്ഥാപിച്ചു. ചടങ്ങിൽ…