Mental Health & Well-being of School Aged Children

Mental Health & Well-being of School Aged Children എന്ന വിഷയത്തിൽ NISHൽ വെച്ച് നടന്ന സെഷനിൽ പങ്കെടുക്കാൻ കഴിഞ്ഞു. കൗൺസിലിംഗ് മേഖലയിലുള്ളവർക്കായി NISHലെ സോഷ്യൽ വർക്ക് വിഭാഗം നടത്തുന്ന workshop series ന്റെ മൂന്നാമത്തെ സെഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. Dr. സുഷ ജനാർദ്ദനനും (Trainer & Counsellor Educator and Former HOD, Department of Counselling Psychology, Loyola College of Social Sciences Trivandrum) Ms. അരോളിൻ കെ ടോമും…

അക്ഷര 2019

യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ യുവജനസഭയും തിരുവനന്തപുരം ടെക്നോപാർക്ക് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ മലയോര വനമേഖലയായ സീതത്തോട് ഗുരുനാഥൻമണ്ണ് ട്രൈബൽ സ്കൂളിൽ അക്ഷര പദ്ധതി തിങ്കളാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഇൻ ചാർജ് അദ്ധ്യാപകൻ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറി വി.എസ്. മനോഹർ പോറ്റി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി ഞാനും ജില്ലാ യുവജന സഭയ്ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് നമ്പൂതിരിയും ആശംസകൾ അറിയിച്ചു….

ഉത്തമ മാതൃക

ആലപ്പുഴ ജില്ലയിലെ തിരു പനയന്നൂർകാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന യജ്ഞത്തിൽ പങ്കെടുക്കാനും യജ്ഞത്തിന്റെ ഭാഗമായ കുട്ടികൾക്ക് 3 മണിക്കൂർ നീണ്ട ക്ലാസ്സ് എടുക്കുവാനും കഴിഞ്ഞു. 28 വർഷമായി മുടക്കമില്ലാതെ നടത്തി വരുന്ന യജ്ഞത്തിന്റെ ഭാഗമായി ഒട്ടനവധി കുട്ടികളെ നല്ല വ്യക്തികളാക്കി മാറ്റൻ കഴിയുന്നുണ്ട്. മറ്റ് ക്ഷേത്രങ്ങൾക്കും സംഘടനകൾക്കും പിന്തുടരാൻ കഴിയുന്ന ഉത്തമ മാതൃക…

തയ്യാറായിരുന്നോളൂ

ഐ.ടി മേഖലയിൽ ജോലി സ്വപ്നം കാണുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുമായി ഞങ്ങൾക്ക് കുറച്ച് നേരം സമയം ചിലവഴിക്കാൻ കഴിഞ്ഞു. ജോലിക്കായുള്ള കൂട്ടയോട്ടത്തിൽ ഒന്നാമതെത്താൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. പലപ്പോഴും ഈ ഓട്ടത്തിൽ നമ്മെ ഒരു പടി മുന്നിൽ എത്തിക്കാൻ പാഠപുസ്തകത്തിൽ നിന്ന് കിട്ടുന്ന തിയററ്റിക്കൽ ആയ അറിവുകൾ മാത്രം മതിയായി എന്ന് വരില്ല. ഏത് ദിശയിലേക്കായിരിക്കണം തന്റെ പോക്ക് എന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിന് തയ്യാറെടുക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. ഇത് ഇപ്പോൾ പറയുന്നത് അടുത്ത…

GIFTT

Learning, as they say, is a never-ending process and is very crucial for people. And when you are an employee, learning becomes your force to move ahead. Learning has been a concept which has evolved with time and learning does not end with a degree or after you settle down with a good job. It…

ക്യാമ്പും യോഗവും

യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ നേതൃത്വത്തിൽ ഗുരുവായൂർ അതിഥി മന്ദിരത്തിൽ വെച്ച് ക്യാമ്പും യോഗവും നടന്നു. യുവജനസഭ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഹരി നാരായണൻ, സതീഷ് എസ് പോറ്റി, രാകേഷ് പയ്യന്നൂർ, സുധീപ് മുണ്ടാരപ്പിള്ളി എന്നിവർ സംസാരിച്ചു. യുവജനസഭയ്ക്ക് വേണ്ടി ശ്രദ്ധേയ പ്രവർത്തനം കാഴ്ച്ചവെച്ച ഇവരെ ആദരിച്ചു. പുതുതായി ചുമതലകൾ ഏറ്റെടുത്ത ജില്ല കർമ്മസമിതി അംഗങ്ങളെയും ആദരിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുന്നതിനായി റിപ്പോർട്ട് കണക്ക് എന്നിവ ചർച്ച ചെയ്ത് പാസാക്കി. ഈ കഴിഞ്ഞ…

മധുരം രാമായണം

യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭ സംഘടിപ്പിച്ച മധുരം രാമായണം ഏകദിന ക്യാമ്പിൽ പങ്കെടുക്കുവാനും ഉച്ചയ്ക്ക് ശേഷം നടന്ന സെഷൻ കൈകാര്യം ചെയ്യാനും അവസരം ലഭിച്ചു. ജില്ലാ യുവജനസഭ പുതിയ സാരഥികൾ സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ പരിപാടിയായിരുന്നു മധുരം രാമായണം. ആദ്യ പ്രവർത്തനം തന്നെ വിജയകരമായി നടത്തുവാൻ സാധിച്ചതിലുള്ള സന്തോഷവും ആത്മവിശ്വാസവും അവരുടെ വാക്കുകളിൽ കാണാമായിരുന്നു. ശ്രീജിത്ത് (പ്രസിഡന്റ്), കൈലാസ് (സെക്രട്ടറി), ഈശ്വർ (വൈസ് പ്രസിഡന്റ്), വിഘ്‌നേഷ് (ജോ. സെക്രട്ടറി), ഗായത്രി (ട്രഷറർ) എന്നിവർക്കും അവർക്ക്…

മലപ്പുറത്തിന് കൈത്താങ്ങ്

യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയും മലപ്പുറം ജില്ലാ യുവജനസഭയും സംയുക്തമായി നിലമ്പൂർ ഭാഗത്തെ വിവിധ ദുരിത ബാധിത പ്രദേശങ്ങളിൽ കിറ്റ് വിതരണം നടത്തി. കൊല്ലം ജില്ലാ യുവജനസഭ ശേഖരിച്ച സാധനങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഉപസഭകളിലെ അംഗങ്ങൾ സമാഹരിച്ച സാധനങ്ങൾ ആണ് ഇതിലുണ്ടായിരുന്നത്. ഇതിന് സഹായിച്ച തിരുവനന്തപുരം കൊല്ലം ജില്ലാ യുവജനസഭയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു കൂടാതെ താമസവും ഭക്ഷണവും ഒരുക്കിയ പൂങ്കുടിൽ മനയ്ക്കും നന്ദി അറിയിക്കുന്നു. നവനീത് പൂങ്കുടിൽ,ഉന്മേഷ് എന്നിവർ തിരുവനന്തപുരം…

ത്രയംബകം 2019

യോഗക്ഷേമസഭ താമരശ്ശേരി ഉപസഭയുടെ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ഏകദിന രാമായണ സദസ്സ് “ത്രയംബകം 2019” ഉത്‌ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുല്ലപ്പളളി കൃഷ്ണൻ നമ്പൂതിരി, യുവജനസഭ സംസ്ഥാന ജോ. സെക്രട്ടറി ശ്രീഹരി പെരുമന എന്നിവർ വേളയിൽ സജ്ജരായിരുന്നു. ശേഷം “തത്ത്വമസി” എന്ന പേരിൽ 2 മണിക്കൂർ നീണ്ട ക്ലാസ്സിനു നേതൃത്വം നൽകുവാനും കഴിഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും തുറന്ന ചർച്ചകൾ പലരിൽ നിന്നും ഉണ്ടായി. 10, +2, ഡിഗ്രിയിൽ ഉന്നത വിജയം നേടിയ…

Industrial Visit @ Srishti

Industrial visit has its own importance in a career of a student who is pursuing a professional degree. It is considered as a part of college curriculum. The objective of an industrial visit is to provide the students an insight regarding internal working of companies. We understand that theoretical knowledge is not enough for a…

യോഗക്ഷേമസഭ കൊല്ലം ജില്ലാ സമ്മേളനം

യോഗക്ഷേമസഭ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുവാനും വിദ്യാപുരസ്കാരം വിതരണം ചെയ്യുവാനും കഴിഞ്ഞു. ജില്ലാ പ്രസിഡന്റ് വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരിയുടെ കൈയ്യിൽ നിന്നും സ്നേഹോപഹാരങ്ങൾ ഏറ്റുവാങ്ങി. കൊല്ലം ജില്ലയിലെ ഏതാനും യുവജനസഭ അംഗങ്ങളെ കണ്ടു. ജില്ലയിൽ ശക്തമായ യുവജനസഭ രൂപീകരിക്കാൻ കഴിഞ്ഞു എന്ന് തന്നെ കരുതുന്നു. കൊല്ലം ജില്ലാ യുവജനസഭ അതിന്റെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കും തരത്തിൽ ശക്‌തമായി തിരിച്ചുവരും എന്നാണ് അവരിൽ നിന്നും കിട്ടിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു…

ഭാരതീയ വിദ്യാഗ്രാമം സ്‌കൂൾ

പ്രതീക്ഷയുടെ തുടക്കകാലം മുതൽ തന്നെ നമ്മോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും നൂറുകണക്കിന് കുട്ടികളെ വിദ്യാഭ്യാസപരമായി ഉയരങ്ങളിൽ എത്തിക്കുകയും ചെയ്ത ഭാരതീയ വിദ്യാഗ്രാമം സ്‌കൂൾ ഇന്ന് സന്ദർശിക്കുകയുണ്ടയി. കഴിഞ്ഞ വർഷം ഏകദേശം 6 കുട്ടികളെ പ്രതീക്ഷ ബി.വി.ജി യിൽനിന്ന് മാത്രം സ്പോൺസർ ചെയ്തിരുന്നു. ഇക്കൊല്ലം 13 കുട്ടികൾക്ക് വേണ്ട സഹായങ്ങൾ പ്രതീക്ഷ വഴി നടത്തും. പ്രതീക്ഷയുടെ പ്രസിഡന്റ് ശ്രീ കൃഷ്ണദാസ് പിഷാരം വൈസ് പ്രസിഡന്റ് ശ്രീമതി പ്രീതാമോഹൻ എന്നിവരോടൊപ്പം ആണ് ഞാൻ പോയത്… കുട്ടികളുടെ പഠനത്തെപ്പറ്റിയും സ്‌കൂളിൽ ഇനി വേണ്ട…

അറിവ് 2019

2019 ജൂൺ 22 ശനിയാഴ്ച്ച യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭ മന്ദിരത്തിൽ വെച്ച് ബാലജനസഭ അംഗങ്ങൾക്ക് അറിവ് ക്യാമ്പ് നടന്നു. ഹ്രസ്വചിത്ര പ്രദർശനം, വേർഡ് പസിൽ, ബുക്ക് ഹണ്ട് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് തൈകൾ വിതരണം ചെയ്തു…

അക്ഷര; പഠനോപകരണ വിതരണം

ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൃഷ്ടി ഇന്നൊവേറ്റീവിന്റെ സാമൂഹിക സാന്ത്വന പ്രവർത്തന വിഭാഗമായ പ്രതീക്ഷയുടെ “അക്ഷര” പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാണിക്കൽ ഗവൺമെന്റ് എൽ പി സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസം ടെക്‌നോപാർക്കിലെ കാർണിവൽ കെട്ടിടത്തിൽ പഠനോപകാരണങ്ങളുടെ ശേഖരണം ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ചാണ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബാഗ്, നോട്ടുപുസ്തകങ്ങൾ, പെൻസിൽ, പേന, സ്കെയിൽ, റബ്ബർ തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. യോഗത്തിൽ സ്‌കൂൾ എച്ച്.എം ഗിരിജാകുമാരി…

തൈവിതരണം

പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ശേഖരിച്ച തൈകൾ ഓഫീസിൽ ഇന്ന് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ പലയിടങ്ങളിലും വിതരണം ചെയ്യുന്നത് പോലെ പ്രഹസനമാകരുത് എന്ന് മുമ്പേ ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ തൈകൾ നടുകയും പരിചരിക്കുകയും ചെയ്യും എന്ന് ഉറപ്പുള്ളവർക്ക് മാത്രം വിതരണം ചെയ്യാം എന്നാണ് തീരുമാനിച്ചതും. അതിനാൽ തന്നെ വളരെ ചുരുങ്ങിയ എണ്ണം തൈകൾ മാത്രമാണ് കൊണ്ടുപോയതും. എന്നാൽ എന്നെ വളരെ അതിശയിപ്പിച്ച പ്രതികരണം ആണ് ഉണ്ടായത്. അവരവരുടെ പുരയിടത്തിന്റെ വലുപ്പം, പ്രത്യേകതകൾ എന്നിവയ്ക്കനുസരിച്ച് വളരുന്ന തൈകൾ ചോദിച്ചു…

തുമ്പപ്പൂവുകൾ

തുമ്പപ്പൂക്കളുടെ നന്മയും ഗ്രാമത്തിൻ വിശുദ്ധിയും ഒക്കെ കുട്ടികളിൽ വളർത്തിയെടുക്കാൻ യോഗക്ഷേമസഭ ആറ്റിങ്ങൽ യുവജനസഭ നടത്തുന്ന അവധിക്കാല ബാലജനസഭ ക്യാമ്പാണ് തുമ്പപ്പൂവ്. 2016 മുതൽ ആരംഭിച്ച ഈ ക്യാമ്പിന്റെ നാല് പതിപ്പിലും ഒന്നിച്ച് ഞാൻ ഉണ്ടായിരുന്നു. ഓരോ തവണയും ക്യാമ്പ് കഴിഞ്ഞ് കുട്ടികൾ തരുന്ന പ്രതികരണങ്ങൾ വീണ്ടും വീണ്ടും അവരുടെ ഏട്ടനായി കൂടെ നിൽക്കാൻ പ്രോത്സാഹനം ആകുന്നു. ഏതൊരു പ്രതിസന്ധിയിലും നിങ്ങൾ ഒറ്റയ്ക്കല്ല എന്നും കൂടെ ഒരു കൂട്ടം ഉണ്ടെന്നും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ… ജീവിതത്തിൽ എപ്പോഴെകിലും പ്രശ്നങ്ങൾ ഒറ്റയ്ക്ക്…

എൻ.എൽ.പി

3 ദിവസത്തെ എൻ.എൽ.പി പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. ഒരു ഐ.ടി കമ്പനിയുടെ എച്ച്.ആർ എന്ന രീതിയിലും ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന വ്യക്തി എന്ന രീതിയിലും ഒരുപാട് പ്രയോജനങ്ങൾ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ ഈ മൂന്ന് ദിവസങ്ങൾ കൊണ്ട് എന്നിൽ ഉണ്ടായി എന്ന് പ്രത്യേകം പറയേണ്ടതാണ്. സെഷൻസ് കൈകാര്യം ചെയ്ത സിസ്റ്ററിന്റെ (Dr. Sr. Dalmatia Panikulam) ജീവിതാനുഭവങ്ങളും സരസവും സിംപിളും ആയ അവതരണ ശൈലിയും ഒക്കെ ഒരുപാട് പാഠങ്ങൾ നൽകി. സാധാരണയായി…

മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു

യോഗക്ഷേമസഭ സംസ്ഥാന യുവജനസഭ പ്രസിഡന്റ് ശ്രീ ഹരിശങ്കർ എൻറെ മൊബൈൽ ആപ്പ് പുറത്തിറക്കി. യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ ബാലജനസഭ ക്യാമ്പായ തുമ്പപ്പൂവ് 2019ൻറെ ഉത്‌ഘാടന സമ്മേളനത്തിൽ വെച്ചാണ് ആപ്പ് പുറത്തിറക്കിയത്…

ആഗ്നേയം 2019

ഫേസ്ബുക്ക് നമ്പൂതിരി കൂട്ടായ്കമയുടെ നേതൃത്വത്തിൽ ആലുവ വെച്ച് നടന്ന ഗ്രൂപ്പ് മീറ്റ് “ആഗ്നേയം 2019″ൽ പങ്കെടുക്കാൻ കഴിഞ്ഞു. രാവിലെ 10 മണിയോടെ തുടങ്ങിയ മീറ്റിൽ ഗ്രൂപ്പ് അംഗങ്ങളായ ഒട്ടേറെ കലാകാരന്മാരെയും സഹോദരങ്ങളേയും കാണുവാൻ കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷം കുറച്ചു നേരം മീറ്റിൽ പങ്കെടുത്തവരുമായി സംവദിക്കുവാൻ അവസരം ലഭിച്ചു.

NISH Camp Valedictory Function

NISH ലെ കുട്ടികൾക്കായി കാന്താരി എന്ന സ്ഥാപനത്തിൽ വെച്ച് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഞാൻ കൈകാര്യം ചെയ്ത സെഷനെ കുറിച്ചുള്ള രക്ഷിതാക്കളുടെ പ്രതികരണങ്ങൾ ആത്മവിശ്വാസവും ഊർജ്ജവും പകർന്നു നൽകി. ക്യാമ്പിന്റെ 5 ദിവസവും കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും ഔദ്യോഗികമായ തിരക്കുകൾ മൂലം അതിന് സാധിച്ചില്ല. എങ്കിലും ക്യാമ്പിന്റെ വിവരങ്ങൾ അതാത് ദിവസങ്ങളിൽ ഞാൻ അന്വേഷിച്ചിരുന്നു. NISH ലെ ഫൈൻ ആർട്സ് വിദ്യാർത്ഥിയായ ബാലു ബി എസ് വരച്ച…