മധുരം രാമായണം

“ശ്രീരാമ നാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലിടു മറിയാതെ” എന്നും, കിഷ്‌കിന്ധാകാണ്ഡത്തില്‍ “ശാരികപ്പൈതലേ , ചാരുശീലേ വരി കാരോമലേ കഥാശേഷവും ചൊല്ലു നീ” എന്നും കിളിപ്പൈതലിനോട് കവിയാചിക്കുന്നു. നാമകരണം നല്‍കിയതു പോലെ തന്നെ അദ്ധ്യാത്മരാമായണത്തില്‍ ആദ്ധ്യാത്മിക ഭാവം നിറഞ്ഞു തുളുമ്പോയിരിക്കുന്നു. ശ്രീരാമന്‍ മര്യാദ പുരുഷോത്തമനാണെങ്കിലും… ഈശ്വരന്റെ അവതാരമാണെന്നും സര്‍വ്വശക്തനാണെന്നും ആശ്രിത ജനരക്ഷകനാണെന്നും സന്ദര്‍ഭാനുസരണമായ സ്തുതികളില്‍ കൂടി വ്യക്തമാക്കുന്നുണ്ട്. രാമായണം രാമന്റെ വെറുമൊരു ജീവിതകഥയല്ല. മറിച്ച്, ഓരോ മനുഷ്യന്റെയും ജീവിതകഥായാണ്. കാമം,ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം…

തത്ത്വമസി

നമുക്കെല്ലാം ഇഷ്ട്ടപ്പെട്ട രീതിയില്‍, നമുക്ക് വസിക്കാന്‍ പറ്റിയ രീതിയില്‍ വീടും പരിസരവും പാകപ്പെടുത്തുന്നവര്‍ ആണ് നാം ഓരോരുത്തരും. ഈശ്വരന്‍ നാം ഓരോരുത്തരിലും കുടിക്കൊള്ളുന്നു എന്ന് വിശ്വസിക്കുന്ന നാം പക്ഷെ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ “ആ ഈശ്വര ചൈതന്യത്തിന് കുടികൊള്ളുന്നതിന് നമ്മുടെ ശരീരവും മനസും പാകം ആണോ” എന്ന്… പല പ്രശ്നങ്ങളും പേറിയാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. അങ്ങനെ പ്രശ്നങ്ങള്‍ പേറി നടക്കുന്ന ഒരാള്‍ക്ക് ഒരിക്കലും പുറത്ത് നിന്നും വരുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയില്ല. ഇന്നത്തെ യുവതലമുറ പ്രശ്നങ്ങള്‍ക്ക് വേണ്ടിയാകരുത്…