കൗൺസിലിംഗ് ഭ്രാന്തിന്റെ ചികിത്സയല്ല

ഓരോ വ്യക്തികളും ചുറ്റുപാടുകളെ വ്യത്യസ്ത തരത്തിലാണ് നേരിടുകയും ജീവിക്കുകയും ചെയ്യുന്നത്. എന്നാൽ ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കൊണ്ടോ, വ്യക്തിപരമായ സ്വഭാവങ്ങൾ കൊണ്ടോ അവർക്കുനേരെ വരുന്ന പ്രതിസന്ധികൾ വേണ്ടതുപോലെ നേരിടാൻ കഴിഞ്ഞെന്നുവരില്ല. ഇവിടെയാണ് കൗൺസിലറുടെ പ്രാധാന്യം അല്ലെങ്കിൽ ആവശ്യം. വേഗതയേറിയ ഇന്നത്തെ ജീവിത ചുറ്റുപാടുകളിൽ ദിവസേന നേരിടുന്ന മാനസിക സമ്മർദ്ദം, ജോലിഭാരം, പരാജയഭീതി, തെറ്റായ ചിന്തകൾ എന്നിവയിൽനിന്ന് ഒരു പരിധിവരെ മോചനത്തിനായി കൗൺസിലിംഗ് അനിവാര്യമായി മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ 2010-20 കാലയളവിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് തന്നെ കൗൺസിലിംഗ്…

ജന്മവാസനകളും പ്രേരണകളും

ആദ്യമായി നിങ്ങൾ നിങ്ങളുടെ ജന്മവാസനകളെ കുറിച്ചും ശാരീരികവും മാനസികവുമായ അടിസ്ഥാന പ്രേരണകളെ കുറിച്ചും അറിഞ്ഞിരിക്കണം. ഇതൊക്കെ നിങ്ങൾ അറിയാവുന്ന കാര്യങ്ങളാണ്. എന്നാലും ഇതേക്കുറിച്ചൊന്നും നിങ്ങൾ ചിന്തിച്ചിരിക്കാൻ വഴിയില്ല. പ്രേരണകൾ അനുസരിച്ച് ജീവിക്കുന്ന സ്വഭാവമാണ് നിങ്ങളുടേത്. കുട്ടികൾ അങ്ങനെ ആയിരിക്കും. കാരണം അവർ സാമൂഹ്യ ജീവിതത്തിൻറെ പാഠങ്ങളൊന്നും മനസ്സിലാക്കുവാനുള്ള പ്രായമായിട്ടുണ്ടാവില്ല. പക്ഷേ നിങ്ങൾ പുസ്തകം വായിക്കുവാൻ തുടങ്ങിയ സ്ഥിതിക്ക് കുറച്ചൊക്കെ കാര്യങ്ങൾ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് സ്വയം ഉള്ളിലോട്ടു ഒന്നു തിരിഞ്ഞു നോക്കാം. എന്തൊക്കെയാണ് ജന്മവാസനകൾ പ്രേരണകളും…

വ്യക്തിത്വം

നിങ്ങൾ ജനിച്ചു വീഴുമ്പോൾ ബോധം എന്ന അവസ്ഥാവിശേഷം നിങ്ങളിൽ പ്രവർത്തിക്കുന്നില്ല. വളർന്നു തുടങ്ങുമ്പോൾ നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് അനുസരിച്ച് സാവധാനത്തിൽ നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാൻ ആകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ബോധത്തിൽ നിന്നാണ് നിങ്ങൾ ഒരു വ്യക്തിയാണെന്ന് തിരിച്ചറിവുണ്ടാകുന്നത്. ഈ തിരിച്ചറിവുകൾ ‘നിങ്ങൾ’ അല്ലെങ്കിൽ ‘ഞാൻ’ എന്നഭാവം ഒരാളിൽ ജനിപ്പിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തിയുടെ ജീവിതം തുടങ്ങുന്നത്. വ്യക്തിയുടെ കൂടെ അയാളുടെ വ്യക്തിത്വം രൂപപ്പെട്ടു തുടങ്ങുന്നു. “Child is the father of man” എന്ന് കേട്ടിട്ടുണ്ടോ…??…

“നന്ദി” എന്ന മന്ത്രം

നമ്മുടെയെല്ലാം ജീവിതം വളരെയധികം അനുഗ്രഹിക്കപ്പെട്ടത് ആണ് അല്ലെങ്കിൽ വളരെയധികം സൗഭാഗ്യങ്ങൾ നിറഞ്ഞതാണ്. എത്രത്തോളം അനുഗ്രഹത്തിന് വിധേയരാണ് നമ്മൾ എന്ന് തിരിച്ചറിയണമെങ്കിൽ പലരും പറയുന്നതുപോലെ നമ്മുടെ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും എണ്ണി നോക്കേണ്ടിവരും. എത്രയൊക്കെ സൗഭാഗ്യവാന്മാർ ആണ് നമ്മൾ എന്ന് എണ്ണി നോക്കുക. അതൊരു വലിയ ശക്തിയാണ്. വളരെ ഫലവത്തായ ഒരു പ്രവർത്തനമാണ്. ഇത്തരത്തിൽ നമ്മുടെ അനുഗ്രഹങ്ങളും നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളും എണ്ണി നോക്കുക എന്നത് നമ്മുടെ ജീവിതം തന്നെ വളരെ പോസിറ്റീവ് ആയ ദിശയിലേക്ക് മാറ്റിമറിക്കുവാൻ ഉതകുന്ന ഒന്നാണ്….

ആത്മനിയന്ത്രണം ചിട്ടയായ പ്രയത്നത്തിലൂടെ

നാം മനുഷ്യർക്ക് എല്ലാവർക്കും രണ്ടു തരത്തിലുള്ള സ്വഭാവങ്ങൾ കണ്ടുവരാറുണ്ട്. പൊതുസമൂഹത്തിനിടയിൽ നാം കാണിക്കുന്ന സ്വഭാവവും നമ്മളെ നിരീക്ഷിക്കാൻ മറ്റാരും ഇല്ലാത്ത അവസരങ്ങളിൽ നാം ചെയ്യുന്ന പ്രവർത്തനങ്ങളും പലപ്പോഴും വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. ഒരു പാർട്ടിയിൽ വെച്ചോ, ഒട്ടനവധി വ്യക്തികൾ കൂടെയുള്ള ഒരു സ്ഥലത്തോ, മറ്റൊരാളുടെ വീട്ടിൽ പോകുമ്പോഴോ നാം ആഹാരം കഴിക്കുന്ന രീതി അല്ല നമ്മൾ സ്വന്തം വീട്ടിൽ വെച്ചോ, മറ്റാരും നിരീക്ഷിക്കാൻ ഇല്ലാത്തപ്പോഴോ സ്വീകരിക്കുക. പൊതുസമൂഹത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ആയിരിക്കില്ല പലപ്പോഴും നാം വീടിനുള്ളിൽ ഉപയോഗിക്കുക. പൊതു…

ചില മനോഭാവങ്ങൾ മാറ്റേണ്ടതാണ്

വ്യക്തികളോടോ, സാഹചര്യങ്ങളോടോ, ലക്ഷ്യങ്ങളോ ഉള്ള ഒരാളുടെ പ്രതികരണത്തെ നമുക്ക് മനോഭാവം എന്ന് വിളിക്കാം. അത്തരം പ്രതികരണങ്ങളാണ് ഒരാളുടെ മനോഭാവത്തെ നിർണയിക്കുന്നത്. ഇത്തരം മനോഭാവങ്ങളെ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എന്നിങ്ങനെ വേർതിരിക്കാം. എനിക്ക് പോസിറ്റീവ് ആയി തോന്നുന്ന എൻറെ മനോഭാവങ്ങളെ മറ്റൊരാൾക്ക് നെഗറ്റീവ് ആയി തോന്നിയേക്കാം. ഒരാളുടെ മനോഭാവത്തെ എനിക്ക് പോസിറ്റീവായി തോന്നിയെങ്കിൽ അത് എല്ലാവർക്കും പോസിറ്റീവായി തന്നെ തോന്നണം എന്ന് നിർബന്ധമില്ല. അതുകൊണ്ടാണ് പല സന്ദർഭങ്ങളിലും പല വ്യക്തികളും പെരുമാറുന്നതിന് രണ്ട് രീതിയിലുള്ള ന്യായീകരണങ്ങൾ നാം കാണുന്നത്….

ലക്ഷ്യബോധം വളർത്തിയെടുക്കുക

ഒരിക്കൽ നമ്മുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം കുട്ടികളുമായി സംവദിക്കുകയായിരുന്നു. അവിടെവെച്ച് ഒരു മിടുക്കനായ സ്കൂൾ വിദ്യാർഥി അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന്, “രാജ്യത്തിൻറെ ശക്തി എന്താണ് ?” എന്നതുംരണ്ടാം ഭാഗം “നമ്മുടെ രാജ്യത്തിൻറെ ദൗർബല്യം എന്താണ് ?” എന്നതുമായിരുന്നു. ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം തൻറെ മുന്നിൽ കൂടി നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളെ ചൂണ്ടി പറഞ്ഞു “നിങ്ങൾ യുവതലമുറ, വിദ്യാർത്ഥികൾ…. നിങ്ങൾ തന്നെയാണ് ഈ…

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ

കുട്ടികളിൽ വായനശീലം കുറയുന്നതായാണ് കാണാനാകുന്നത്. മൊബെെൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ അമിത ഉപയോ​ഗം വായനശീലം കുറയ്ക്കുന്നതിന് കാരണമാകുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും. കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ…

ആത്മാവബോധം; നിങ്ങളുടെ ശക്തിയും ദൗർബല്യവും എന്തൊക്കെയാണ് ?

നിങ്ങളുടെ സുഹൃത്തിനെ കുറിച്ചോ അധ്യാപകരെ കുറിച്ചോ സഹപാഠികളെ കുറിച്ചോ കുടുംബാംഗങ്ങളെ കുറിച്ചോ രക്ഷിതാക്കളെ കുറിച്ചോ ഏതെങ്കിലുമൊരു പ്രശസ്ത വ്യക്തിയെ കുറിച്ചോ നിങ്ങൾക്ക് ചുറ്റും ഉള്ള ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചോ നിർത്താതെ സംസാരിക്കുവാൻ പറയുകയോ അവരുടെ ശക്തിയും ദൗർബല്യവും എന്താണെന്ന് പറയുവാൻ ആവശ്യപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് അത് ചെയ്യുവാൻ സാധിച്ചു എന്ന് വരാം. എന്നാൽ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചോ സ്വന്തം ശക്തിയെ കുറിച്ചോ സ്വന്തം ദൗർബല്യങ്ങളെ കുറിച്ചോ സംസാരിക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് അത് സാധിച്ചു…

ചിന്തകളെ നിയന്ത്രിക്കാൻ പരിശീലിക്കുക

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സജി എന്ന കഥാപാത്രത്തിൻറെ കൗൺസിലിംഗ് രംഗം കണ്ട് നമ്മൾ മലയാളികളിൽ ഒരു വലിയ വിഭാഗം ചിരിക്കുകയായിരുന്നു. എന്നാൽ അത്തരം സന്ദർഭങ്ങളോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സുശാന്ത് എന്ന യുവനടന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നത് ഒരു വലിയ സന്ദേശമാണ്. അത് ഒരു കൊലപാതകമാണ് എന്നുള്ള രീതിയിലുള്ള വാർത്തകൾ വരുന്നുണ്ട് എങ്കിലും ഇപ്പോൾ എത്തിയിരിക്കുന്ന ആത്മഹത്യ എന്ന നിഗമനത്തിൽ നിന്നുകൊണ്ട് കാണുമ്പോൾ മാനസികാരോഗ്യം എന്താണ് ?…

സ്വന്തം കഴിവിലുള്ള വിശ്വാസം.

ജിവിത വിജയത്തിന് ഏറ്റവും ആവശ്യമായ ആദ്യ ഘടകം സ്വന്തം കഴിവിലുള്ള വിശ്വാസമാണ്. ചോക്കുമലയിൽ ഇരുന്നിട്ട് ചോക്കന്വേഷിച്ച് നടക്കുന്ന വ്യക്തിയാണോ നിങ്ങൾ ? ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്തണം. ചെയ്യാൻ കഴിവുണ്ടെന്ന് സ്വയം ബോധ്യമുള്ള ഒരു കാര്യം പ്രകടിപ്പിക്കാൻ അവസരം കിട്ടിയാലും ഉപയോഗിക്കാത്ത വ്യക്തിയാണോ നിങ്ങൾ ? ഈ രണ്ട് ചോദ്യങ്ങളും സ്വന്തം മനസിനോടു ചോദിക്കണം. ഉത്തരം കണ്ടെത്തണം. സ്വന്തം കഴിവിൽ വിശ്വസിക്കുക എന്നതാണ് ആത്മവിശ്വാസം എന്നു പറയുന്നത്. അതിനാദ്യം സ്വന്തം കഴിവുകളെപ്പറ്റി സ്വയം നമ്മുടെ ഉള്ളിലേക്ക് ചോദിക്കുക…