ലക്ഷ്യബോധം വളർത്തിയെടുക്കുക

ഒരിക്കൽ നമ്മുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം കുട്ടികളുമായി സംവദിക്കുകയായിരുന്നു. അവിടെവെച്ച് ഒരു മിടുക്കനായ സ്കൂൾ വിദ്യാർഥി അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന്, “രാജ്യത്തിൻറെ ശക്തി എന്താണ് ?” എന്നതുംരണ്ടാം ഭാഗം “നമ്മുടെ രാജ്യത്തിൻറെ ദൗർബല്യം എന്താണ് ?” എന്നതുമായിരുന്നു. ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം തൻറെ മുന്നിൽ കൂടി നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളെ ചൂണ്ടി പറഞ്ഞു “നിങ്ങൾ യുവതലമുറ, വിദ്യാർത്ഥികൾ…. നിങ്ങൾ തന്നെയാണ് ഈ…

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ

കുട്ടികളിൽ വായനശീലം കുറയുന്നതായാണ് കാണാനാകുന്നത്. മൊബെെൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ അമിത ഉപയോ​ഗം വായനശീലം കുറയ്ക്കുന്നതിന് കാരണമാകുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും. കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ…

ആത്മാവബോധം; നിങ്ങളുടെ ശക്തിയും ദൗർബല്യവും എന്തൊക്കെയാണ് ?

നിങ്ങളുടെ സുഹൃത്തിനെ കുറിച്ചോ അധ്യാപകരെ കുറിച്ചോ സഹപാഠികളെ കുറിച്ചോ കുടുംബാംഗങ്ങളെ കുറിച്ചോ രക്ഷിതാക്കളെ കുറിച്ചോ ഏതെങ്കിലുമൊരു പ്രശസ്ത വ്യക്തിയെ കുറിച്ചോ നിങ്ങൾക്ക് ചുറ്റും ഉള്ള ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചോ നിർത്താതെ സംസാരിക്കുവാൻ പറയുകയോ അവരുടെ ശക്തിയും ദൗർബല്യവും എന്താണെന്ന് പറയുവാൻ ആവശ്യപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് അത് ചെയ്യുവാൻ സാധിച്ചു എന്ന് വരാം. എന്നാൽ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചോ സ്വന്തം ശക്തിയെ കുറിച്ചോ സ്വന്തം ദൗർബല്യങ്ങളെ കുറിച്ചോ സംസാരിക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് അത് സാധിച്ചു…

ചിന്തകളെ നിയന്ത്രിക്കാൻ പരിശീലിക്കുക

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സജി എന്ന കഥാപാത്രത്തിൻറെ കൗൺസിലിംഗ് രംഗം കണ്ട് നമ്മൾ മലയാളികളിൽ ഒരു വലിയ വിഭാഗം ചിരിക്കുകയായിരുന്നു. എന്നാൽ അത്തരം സന്ദർഭങ്ങളോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സുശാന്ത് എന്ന യുവനടന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നത് ഒരു വലിയ സന്ദേശമാണ്. അത് ഒരു കൊലപാതകമാണ് എന്നുള്ള രീതിയിലുള്ള വാർത്തകൾ വരുന്നുണ്ട് എങ്കിലും ഇപ്പോൾ എത്തിയിരിക്കുന്ന ആത്മഹത്യ എന്ന നിഗമനത്തിൽ നിന്നുകൊണ്ട് കാണുമ്പോൾ മാനസികാരോഗ്യം എന്താണ് ?…

മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാം?

മാനസിക സമ്മര്‍ദ്ദo അഥവാ ‘ടെന്‍ഷന്‍’ എന്ന് നമ്മള്‍ എല്ലാവരും പറയാറുള്ള അവസ്ഥ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്നവരാണ് നാമെല്ലാവരും. എന്താണ് മാനസിക സമ്മര്‍ദ്ദo? മാനസികമോ, ശാരീരികമോ, വൈകാരികമോ ആയ ക്ലേശങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനസിലുണ്ടാകുന്ന പ്രതികരണങ്ങളെയാണ്‌ മാനസിക സമ്മര്‍ദ്ദo (stress) എന്നു പറയുന്നത്. ചെറിയ അളവിലുള്ള മാനസിക സമ്മര്‍ദ്ദo മനുഷ്യന് അനിവാര്യമാണ്. Eustress അഥവാ ഗുണകരമായ മാനസിക സമ്മര്‍ദ്ദo ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ സമയത്ത് ചെയ്തുതീര്‍ക്കാന്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദo ദോഷകരമായ ദുരവസ്തയിലേക്ക് (distress) നമ്മെ കൊണ്ടുപോയാലോ?മാനസിക സമ്മര്‍ദ്ദo…

സ്വന്തം കഴിവിലുള്ള വിശ്വാസം.

ജിവിത വിജയത്തിന് ഏറ്റവും ആവശ്യമായ ആദ്യ ഘടകം സ്വന്തം കഴിവിലുള്ള വിശ്വാസമാണ്. ചോക്കുമലയിൽ ഇരുന്നിട്ട് ചോക്കന്വേഷിച്ച് നടക്കുന്ന വ്യക്തിയാണോ നിങ്ങൾ ? ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്തണം. ചെയ്യാൻ കഴിവുണ്ടെന്ന് സ്വയം ബോധ്യമുള്ള ഒരു കാര്യം പ്രകടിപ്പിക്കാൻ അവസരം കിട്ടിയാലും ഉപയോഗിക്കാത്ത വ്യക്തിയാണോ നിങ്ങൾ ? ഈ രണ്ട് ചോദ്യങ്ങളും സ്വന്തം മനസിനോടു ചോദിക്കണം. ഉത്തരം കണ്ടെത്തണം. സ്വന്തം കഴിവിൽ വിശ്വസിക്കുക എന്നതാണ് ആത്മവിശ്വാസം എന്നു പറയുന്നത്. അതിനാദ്യം സ്വന്തം കഴിവുകളെപ്പറ്റി സ്വയം നമ്മുടെ ഉള്ളിലേക്ക് ചോദിക്കുക…

Be Your Own Teacher

In this world you can be your best teacher. But how do you teach yourself? Can a person teach himself? Yes, he can.!! There is a special way of doing that. Introspect. Ask yourself what your strong and weak points are. Then jot down those points and write down your goals. Regularly ask yourself how…

Treasure Hunt 1.0

ഈ ലോക്ക്ഡൗൺ കാലത്ത് രസകരമായി കളിക്കാൻ പറ്റുന്ന ഒരു ഓൺലൈൻ ഗെയിം ആണ് Treasure Hunt 1.0. കളിക്കുന്നവരുടെ ബുദ്ധിശക്തി, നിരീക്ഷണ പാടവം, ഓർമ്മശക്തി തുടങ്ങി പല സ്കില്ലുകളും ഉപയോഗപ്പെടുത്തുന്ന കളി അത്യന്തം രസകരമായ രീതിയിൽ അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ നിർണ്ണായകമായ ഒരു ലെവലിൽ പാസ്സ്‌വേർഡ് ആയി ഈ സൈറ്റും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനായുള്ള ക്ലൂ ആണ് താഴെ. ഈ അക്ഷരങ്ങൾ ഉപയോഗിച്ച് ആ വാക്ക് കണ്ടെത്തൂ…

PSYCHOMAN | Edition 01

PSYCHOMAN എന്നത് തികച്ചും സൗജന്യമായ ഒരു ഓൺലൈൻ മാസികയാണ്. ഒരു വിഷയത്തിൽ ലഭിക്കുന്ന ഏതാനും കുറച്ച് ലേഖനങ്ങൾ ഉൾക്കൊള്ളിച്ച് അതിലെ അറിവുകൾ വായനക്കാരിലേക്ക് എത്തിക്കുക മാത്രമാണ് ലക്ഷ്യം. ആദ്യത്തെ ലക്കത്തിൽ കുട്ടികളെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സദ്ഗുരു, മാതാ അമൃതാനന്ദമയി എന്നിവരുടെ ലേഖനങ്ങക്കൊപ്പം ഡോ. സംഗീത എൻ ആർ, ഡോ. ദേവി നാരായണൻ എന്നിവരുടെ ലേഖനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.

മീശപുലിമല

2640 മീറ്റര്‍ ഉയരമുള്ള മീശപുലിമല, ഗുജറാത്ത് അതിര്‍ത്തിലെ തപ്തി നദീതീരം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വത നിരകളിലെ ട്രെക്ക് ചെയ്യാന്‍ അനുവദനീയമായ ഏറ്റവും ഉയരമുള്ള പര്‍വ്വതമാണ് (ഏറ്റവും ഉയരമുള്ള പര്‍വ്വതം 2690 മീറ്റര്‍ ഉയരമുള്ള ആനമുടിയാണ്. എങ്കിലും അങ്ങോട്ട് പ്രവേശനം അനുവദനീയമല്ല). നയനമനോഹരമായ പുല്‍മേടുകള്‍ താണ്ടുമ്പോഴും മുകളിലെത്തുമ്പോഴും ഉള്ള കാഴ്ചകള്‍ അതിമനോഹരമാണ്. മേഘങ്ങള്‍ നമുക്കു താഴെ, ഇടയ്ക്ക് മഞ്ഞില്‍ പൊതിയുന്ന മലകള്‍, മഞ്ഞു മാറുമ്പോള്‍ കാണുന്ന വിസ്മയങ്ങള്‍. ഓഫിസിൽ നിന്നും ടൂർ പോയതാണ്. മറക്കാനാകാത്ത ഒന്നാന്തരം…