Yuvam 2021

യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ വെളിയത്ത് വെച്ച് നടന്ന ദക്ഷിണ മേഖല യുവജനസഭ ക്യാമ്പിന്റെ ആദ്യ ദിനം “How to Improve Your Personal Skills” എന്ന വിഷയത്തിൽ ട്രെയ്നിങ് സെഷൻ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. NaITER ആണ് ഈ ക്യാമ്പിന് അക്കാഡമിക് സപ്പോർട്ട് നൽകിയത്.

ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്

തണൽ, നബാർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് പത്തനംതിട്ടയിലെ കോന്നിയിൽ ഡോ. സുജിത് എഡ്വിൻ പെരേര, ബിജു മാവേലിക്കര, വസന്ത്, ഗോകുൽ എന്നിവർക്കൊപ്പം…

“ഓർച്ച”

ഞാൻ ടീച്ചർ ട്രയിനിംഗ് പൂർത്തിയാക്കിയ വർക്കല ശ്രീ നാരായണ ടീച്ചർ ട്രയിനിംഗ് കോളേജിൻ്റെ ഗ്രന്ഥ ശേഖരണത്തിലേക്ക് മുത്തച്ഛൻ്റെ (ഡോ. എം.വി. വിഷ്ണു നമ്പൂതിരി) ആത്മകഥയായ “ഓർച്ച” സമർപ്പിച്ചു. പ്രിൻസിപ്പൾ ഷീബ പി പുസ്തകം ഏറ്റുവാങ്ങി.

Training for Student Teachers

ഞാൻ ടീച്ചർ ട്രയിനിംഗ് പൂർത്തിയാക്കിയ വർക്കല ശ്രീ നാരായണ ടീച്ചർ ട്രയിനിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി നടത്തിയ ട്രെയിനിങ് പ്രോഗ്രാം ഏറെ പ്രിയപ്പെട്ടതായി മാറി. പ്രോഗ്രാം കോ-ഓർഡിനേറ്റർ സംഗീത ടീച്ചർക്കും, പ്രിൻസിപ്പൽ ഷീബ ടീച്ചർ എന്നിവർക്ക് പ്രത്യേകം നന്ദി…

ഫോക്‌ലോർ പുരസ്‌കാര സമർപ്പണം 2021

കുന്നരു കാരന്താട് മലയാളം വായനശാലയും ഡോ എം. വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പഠനകേന്ദ്രവും സംയുക്തമായി നൽകുന്ന ഡോ എം. വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പുരസ്‌കാരം 2021 മാർച്ച് 9 ന് വൈകുന്നേരം 6 മണിക്ക് കാരന്താട് ക്ഷേണായി മന്ദിരത്തിൽ വെച്ച് വിതരണം ചെയ്തു. ഡോ എം. വി വിഷ്ണു നമ്പൂതിരി അനുസ്മരണ യോഗത്തിൽ വെച്ചാണ് സമ്മാനം വിതരണം ചെയ്തത്. നാസർ കാപ്പാട് ആണ് ഈ വർഷത്തെ പുരസ്‌കാര വിജയി.

സ്നേഹം തുളുമ്പട്ടെ… നന്മ പരക്കട്ടെ…

ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്‌താൽ, ഒരിക്കലും അത് മറക്കാനും പൊറുക്കാനും കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളിൽ ഉണ്ടാകുന്ന കോപവും ദേഷ്യവും വിട്ടുമാറാതെ തുടർന്നുകൊണ്ടേയിരിക്കാം. അത് മറക്കാൻ കഴിയുന്നില്ല എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇത്തരത്തിൽ തോന്നുന്നത് വളരെ സാധാരണമാണ്. എന്നാൽ ക്ഷമിക്കാൻ കഴിയാത്തത് നിങ്ങളെ തന്നെയാകും ഏറ്റവും ദോഷകരമായി ബാധിക്കുക. ക്ഷമ പലപ്പോഴും വെല്ലുവിളിയായി തോന്നാം, കാരണം ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നത് തന്നെ. ആരോടെങ്കിലും ക്ഷമിക്കുക എന്നതിന്റെ അർത്ഥം നിങ്ങൾ അവിടെ തോറ്റുകൊടുക്കുന്നു എന്നതല്ല. വാസ്തവത്തിൽ,…

വിഷ്ണുബലി

പുംസവനം, സീമന്തം എന്നിവയ്ക്ക് പുറമെ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. ഗര്‍ഭധാരണം മുതല്‍ പരേതക്രിയവരെയുള്ള പതിനാറ് സംസ്‌കാരക്രിയകള്‍. ഗര്‍ഭധാനം, പൂസവനം, സീമന്തം, വിഷ്ണുബലി, ജാതകര്‍മം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാരംഭം, ഗോദാനം, വിവാഹം, ആധാനം എന്നിവ. ബ്രഹ്മണര്‍ ഇവ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ ചില ക്രിയകള്‍ ഒഴിവാക്കും. അതില്‍പ്രധാനപ്പെട്ട ഒന്നാണ് വിഷ്ണുബലി. സാധാരണഗതിയില്‍ യജുര്‍വേദികളാണ് ഈ കര്‍മ്മം അനുഷ്ഠിക്കുന്നത്. ആദ്യ ഗര്‍ഭത്തിനാണ് വിഷ്ണുബലി നടത്തേണ്ടത്. എട്ടാം മാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിഷ്ണുബലി…

Among Us

എന്തിന് ചെയ്യിപ്പിക്കുന്നു: ഇത് ഒരു എനർജൈസർ ആയാണ് ഉപയോഗിക്കുന്നത്. ക്ലാസുകൾക്കിടയിൽ ഇടവേളകളിൽ കളിപ്പിക്കാം. ഗ്രൂപ്പിന്റെ വലിപ്പം : 10 (ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം കൂടുന്തോറും കൊലപാതകിയുടെ എണ്ണവും കൂടും) കളി ആരംഭിക്കുന്നതിന് മുമ്പ് കൂട്ടത്തിൽ നിന്ന് ഒരു കൊലയാളിയെ തിരഞ്ഞെടുക്കുക. കൂട്ടത്തിൽ ഒരാൾ കൊലയാളി ആണെന്ന് എല്ലാവരോടുമായി പറയുക. അത് ആരാണെന്ന് മറ്റുള്ളവർ അറിയാതെ രഹസ്യമാക്കി വെക്കുക. വിസിൽ ശബ്ദം കേട്ടാൽ എല്ലാവരും കളി നടക്കുന്ന റൂമിൽ പലവഴിയിലേക്കായി നടക്കുക. പരസ്പരം കണ്ടുമുട്ടിയാൽ 5 സെക്കന്റ് നേരം…

കുട്ടികൾ ആത്മാഭിമാനം ഇള്ളവരായി വളാരൻ 10 വഴികൾ

ദൈവം നമുക്കു തരുന്ന നിധി­ക­ളാണ്‌ മക്കള്‍ എന്നാണ്‌ എല്ലാ മാതാ­പി­താ­ക്ക­ളു­ടെയും വിശ്വാ­സം. നല്ല­ത്‌. പക്ഷേ ഈ നിധി­കളെ ഒരു­പോ­റലും ഏല്‍പ്പി­ക്കാതെ കാത്തു­സൂ­ക്ഷി­ക്കു­കയും അതിന്റെ മാറ്റും തിള­ക്കവും വര്‍ദ്ധി­പ്പി­ക്കു­കയും ചെയ്യേണ്ട ഉത്ത­ര­വാ­ദിത്വം നിറ­വേ­റ്റാന്‍ പല മാതാ­പി­താ­ക്കള്‍ക്കും കഴി­യു­ന്നി­ല്ല. ഒന്നാ­ലോ­ചിച്ചു നോക്കൂ. ഒരു ഓട്ടോ­റി­ക്ഷയോ കാറോ ബസ്സോ ഓടി­ക്ക­ണ­മെ­ങ്കില്‍ നന്നായി പഠി­ക്കു­കയും പരി­ശീ­ലി­ക്കു­കയും ചെയ്യേണ്ടേ ? അത്‌ മാത്രമോ ? ഒടുവില്‍ ഡ്രൈവിങ്‌ പഠിച്ചു എന്ന്‌ ബോധ്യ­പ്പെ­ടുത്തി അതിന്‌ ലൈസന്‍സും എടുക്കണം. എന്നാല്‍ ദൈവ­ത്തിന്റെ നിധി­ക­ളായ കുഞ്ഞു­ങ്ങളെ വളര്‍ത്താനോ ?…

ദിശ 2021

ട്രെയിനിങ് മേഖലയിൽ കോവിഡ് കരണമുണ്ടായിരിക്കുന്ന മാറ്റങ്ങൾ പഠിക്കാനും വിലയിരുത്താനും ചർച്ച ചെയ്യാനും ഇനിയുള്ള നാളുകളിലേക്ക് ഒരു ദിശ കണ്ടെത്താനും നമ്മൾ കുറച്ചുപേർ സുജിത് സാറിന് ( Sujith Edwin Pereira ) കീഴിൽ ഒത്തുകൂടി. ഒരുപാട് വ്യത്യസ്തമായ ചർച്ചകൾ, ചിന്തകൾ… ഒരുപാട് നല്ല നിമിഷങ്ങൾ

രക്ഷിതാക്കൾ അറിയാൻ

ഭാവിയിലെ മാതാപിതാക്കളെ വളർത്തുന്ന മാതാപിതാക്കളാണ് നമ്മൾ എന്നത് ഓർക്കുക. ഓർമ്മയിൽ വന്ന ചില കാര്യങ്ങൾ കുറിക്കാം. ശ്രദ്ധിക്കുക… അമ്മാവന്മാരടക്കം ആരുടെയും മടിയിൽ (സാഹചര്യം കണക്കിലെടുക്കാതെ) ഇരിക്കരുതെന്ന് നിങ്ങളുടെ മകൾക്കോ ​​മകനോ മുന്നറിയിപ്പ് നൽകുക. 2 വയസ്സുമുതൽ നിങ്ങളുടെ കുട്ടികൾക്ക് മുന്നിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കുട്ടിയെ “എന്റെ ഭാര്യ” അല്ലെങ്കിൽ “എന്റെ ഭർത്താവ്” എന്ന് വിളിക്കാൻ ഒരു മുതിർന്ന വ്യക്തിയെ ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ കുട്ടി സുഹൃത്തുക്കളുമായി കളിക്കാൻ പുറപ്പെടുമ്പോഴെല്ലാം അവർ ഏതുതരം ഗെയിം കളിക്കുന്നുവെന്ന്…

മനുഷ്യ യന്ത്രങ്ങൾ

എന്തിന് വേണ്ടി നടത്തുന്നു ? ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ ടീമുകളായി തിരിഞ്ഞ് മനുഷ്യ യന്ത്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം. ഒരു ഇടവേളയ്ക്ക് ശേഷം ഗ്രൂപ്പിനെ സജ്ജീവമാക്കുക. ആവശ്യമായ സമയം: 10 – 15 മിനിറ്റ് ഗ്രൂപ്പിന്റെ വലുപ്പം : പരിമിതികൾ ഇല്ല. എന്നാൽ 8 – 12 പേരടങ്ങിയ ചെറു ഗ്രൂപ്പുകൾ ആയി മാറ്റുക. നടപടിക്രമം ഗ്രൂപ്പിനെ ടീമുകളായി വിഭജിക്കുക. ടീമുകൾക്ക് അഞ്ച് മിനിറ്റ് സമയം നൽകുക. ഗ്രൂപ്പിലെ ഓരോ വ്യക്തിയും തയ്യാറാക്കുന്ന യന്ത്രത്തിന്റെ ഭാഗങ്ങൾ ആയിരിക്കും….

എന്താണ് പരിഹാരം ?

എന്തിന് വേണ്ടി നടത്തുന്നു ? തന്നിരിക്കുന്ന പ്രശ്നത്തിന് ഉത്തരം കാണുന്നതിനായി കൂട്ടാളികളോടൊപ്പം ബ്രെയിൻ സ്റ്റോർമിംഗ് നടത്തുന്നതിന്. പ്രശ്‌ന പരിഹാരത്തിൽ കഴിവുകൾ വികസിപ്പിക്കുന്നതിന്. ബ്രെയിൻ‌സ്റ്റോമിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് ഒരു ഗ്രൂപ്പിൽ നിന്ന് കഴിയുന്നത്ര ആശയങ്ങൾ സൃഷ്ടിക്കുന്നതിന്. ആവശ്യമായ സമയം : 30 മുതൽ 60 മിനിറ്റ് വരെ (നൽകിയിട്ടുള്ള പ്രശ്‌നമനുസരിച്ച്) ഗ്രൂപ്പിന്റെ വലുപ്പം: നിയന്ത്രണങ്ങൾ ഇല്ല. എന്നാൽ അഞ്ച് മുതൽ ഏഴ് വരെ പങ്കാളികളുടെ ഉപഗ്രൂപ്പുകളായി വിഭജിക്കേണ്ടതുണ്ട്. അവശ്യസാധനങ്ങൾ: ഫ്ലിപ് ചാർട്ടുകൾ, കടലാസുകൾ, മാർക്കർ പേനകൾ എന്നിവ ഓരോ…

ഓട് ചങ്ങായി ഓട്

എല്ലാവരും ഒരൊറ്റ വട്ടത്തിൽ നിൽക്കുക. അതിന്റെ നടുവിൽ ഒരാളെ നിർത്തുക. വട്ടത്തിൽ നിൽക്കുന്നവർക്ക് 1 മിനിട്ട് സമയം അനുവദിച്ചു നൽകുക. ഈ സമയത്തിനുള്ളിൽ ഇരുവശങ്ങളിലായി നിൽക്കുന്ന വ്യക്തികളെ (ഇടത് വശത്തുള്ള ഒരാളെയും വലത് വശത്തുള്ള മറ്റൊരാളെയും) പരിചയപ്പെടുക. അവരുടെ പൂർണ നാമം ചോദിച്ചറിയുക. ഒരു മിനിട്ട് കഴിഞ്ഞാൽ കളി ആരംഭിക്കാം. നടുക്ക് നിൽക്കുന്ന വ്യക്തി ആരെയെങ്കിലും ചൂണ്ടിക്കാണിച്ച് “ഇടത്” അല്ലെങ്കിൽ “വലത്” എന്ന് പറയുക. നടുക്ക് നിൽക്കുന്ന വ്യക്തി ചൂണ്ടി കാണിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആ…

സീമന്തം

ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം. പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ…

പുംസവനം

ഗര്‍ഭശുശ്രൂഷാ സംബന്ധമായി അനുഷ്ഠിക്കപ്പെടുന്ന സംസ്കാര കര്‍മ്മങ്ങളില്‍ പുംസവനവും സീമന്തവും പ്രാധാന്യമര്‍ഹിക്കുന്നു. ബ്രാഹ്മണരുടെ ഷോഢശസംസ്ക്കാരങ്ങളില്‍ ഒന്നാണ് ഈ കര്‍മ്മം. ഇതിനും ശുഭമുഹൂര്‍ത്തം അനിവാര്യമാണ്. ഗര്‍ഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്. ഗര്‍ഭാനന്തരം നടത്തുന്ന ഈ കര്‍മ്മത്തിനു ശേഷം ദമ്പതിമാര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുകയും ഗര്‍ഭം യഥാവിധി സംരക്ഷിക്കുകയും ചെയ്യുന്നു. മന്ത്രോച്ചാരത്തോടുകൂടി ഒരു യവമണിയും രണ്ട് ഉഴുന്നും തൈരും ചേര്‍ത്ത് ഗര്‍ഭിണി ഭക്ഷിക്കുന്നതാണ് പുംസവന ചടങ്ങ്. ഗര്‍ഭസ്ഥ ശിശുവിന് സ്ത്രീപുരുഷ ലക്ഷണം തികയുന്നതിനു മുമ്പ് പുരുഷപ്രജയാക്കാനുള്ള ഔഷധപ്രയോഗവും പുംസവനക്രിയയിലുണ്ട്. ഗര്‍ഭിണിയുടെ മൂക്കില്‍…

ചെരുപ്പുകൾ കഥപറയുമ്പോൾ

എല്ലാവരും വട്ടത്തിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക. എല്ലാവരോടും അവരവരുടെ ചെരുപ്പുകൾ വട്ടത്തിന്റെ നടുവിലായി കൊണ്ടിടാൻ നിർദ്ദേശിക്കുക.സ്വയം ഒരു വ്യക്തിയോട് മുന്നോട്ട് വരാൻ ആവശ്യപ്പെടുക. അതിനുശേഷം തന്റേതല്ലാത്ത ഒരു ജോഡി ചെരുപ്പുകൾ മധ്യഭാഗത്തുനിന്നും തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുക. ശേഷം,ആ ജോഡി ചെരിപ്പുകളുടെ ഉടമയെ വിവരിക്കുക (അത് ആരാണെന്ന് അറിയാതെ).ആ ചെരുപ്പിന്റെ ഉടമയുടെ സ്വഭാവം, പ്രായം, മാനഭാവം, വ്യക്തിത്വം തുടങ്ങി ആ ചെരുപ്പിൽ നിന്നും കണ്ടെത്താൻ കഴിയുന്നവ എല്ലാം പറയട്ടെ. ശേഷം, ആ ഉടമ ആരാണെന്ന് കൂട്ടത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുക….

ആർക്കും മികച്ച നേതാവാകാൻ കഴിയുമോ?

ആർക്കും മികച്ച നേതാവാകാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ, ഒരു മികച്ച നേതാവാകാൻ ആവശ്യമായ കഴിവുകൾ എങ്ങനെ നേടാനും വികസിപ്പിക്കാനും കഴിയും, പഠന പ്രക്രിയ എങ്ങനെയിരിക്കും? ഇത് അത്ര ലളിതമല്ല. ചില ആളുകൾ മികച്ച നേതാക്കളായി ജനിക്കുന്നുവെന്ന് ചിലർ സമ്മതിക്കുന്നു. നേതാക്കൾ സൃഷ്ടിക്കപ്പെട്ടുവെന്ന് മറ്റുള്ളവർ വിശ്വസിക്കുന്നു. ഒരു മികച്ച നേതാവാകാനുള്ള എല്ലാ തന്ത്രങ്ങളും നൽകുന്ന ഒരു മാനുവലോ ഗൈഡോ ഇല്ല എന്നതാണ് സത്യം. എന്നാൽ ഒരു നേതാവിന് ചില കഴിവുകൾ അനിവാര്യവുമാണ്‌. ഏറ്റവും അനിവാര്യമായ നേതൃത്വ കഴിവുകൾ ഏതാണ്? നേതൃത്വപരമായ…

How to Respond to “Do You Have Any Questions for Me?”

അഭിമുഖങ്ങളിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു ചോദ്യമാണ് “നിങ്ങൾക്ക് എന്തെങ്കിലും ചോദ്യം ഇങ്ങോട്ട് ചോദിക്കുവാൻ ഉണ്ടോ ?” അല്ലെങ്കിൽ “എന്തെങ്കിലും കൂടുതലായി പറയുവാൻ ഉണ്ടോ ?” എന്നുള്ളത്. ഈ ചോദ്യങ്ങൾ മനശാസ്ത്രപരമായ ഒന്ന് ആണ്. അമിതമായ ആത്മവിശ്വാസവും ആവേശവും കൊണ്ട് തെറ്റായ ചോദ്യങ്ങൾ ചോദിക്കുന്നത് ഇതുവരെ ഉണ്ടാക്കിയെടുത്ത പോസിറ്റീവ് ഇംപ്രഷൻ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കുന്നത് പോലെയാണ്. ഈ ചോദ്യത്തിന് എങ്ങനെ, ഏതുതരത്തിലുള്ള ഉത്തരം നൽകാം എന്ന് നമുക്ക് പഠിക്കാം. ഈ വീഡിയോ നിങ്ങളെ അതിനു സഹായിക്കും.

വ്യക്തിത്വ പരിശോധന

ഈ വ്യക്തിത്വ പരിശോധനയിൽ നിങ്ങൾ ആദ്യം കാണുന്ന ചിത്രം നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വത്തെയും ആധിപത്യ സ്വഭാവങ്ങളെയും വെളിപ്പെടുത്തുന്നു.. വ്യക്തിത്വം എന്ന ആശയം ഉജ്ജ്വലമായ ഒന്നാണ്. കാരണം ഇത് നമ്മുടെ മനുഷ്യത്വത്തിന്റെ കാതലുമായി ഉയർന്ന മാനസിക സങ്കീർണ്ണതയെ സമന്വയിപ്പിക്കുന്നു. നമ്മൾ ഓരോരുത്തരുടെയും വ്യക്തിത്വ സവിശേഷതകൾ ഒരേസമയം സ്ഥിരവും മാറ്റാവുന്നതും പൊതുവായതും നിർദ്ദിഷ്ടവും ലളിതവും സങ്കീർണ്ണവുമാണ്. വ്യക്തിത്വ സവിശേഷതകളെക്കുറിച്ചും നമ്മുടേതായ വ്യക്തിത്വത്തെക്കുറിച്ചും നമ്മിൽ പലരും പങ്കിടുന്ന ജിജ്ഞാസ നമുക്കെല്ലാവർക്കും ലഭ്യമായ വ്യക്തിത്വ പരിശോധനകളുടെ വിശാലമായ ശ്രേണിയെ പ്രതിനിധീകരിക്കുന്നു. ഒരു വ്യക്തിയെ…