വിജയത്തിലേക്കുള്ള ചവിട്ടുപടികൾ

നേട്ടത്തെ ഘട്ടങ്ങളായി വിഭജിക്കാനാകുമോ? ജീവിതത്തിൽ വിജയിച്ചവർ അവരുടെ വിജയത്തിനായി ചില ഘട്ടങ്ങളിലൂടെ കടന്നു പോയതായി നമുക്ക് കാണുവാൻ കഴിയും. നിങ്ങൾ അത്തരത്തിൽ ജീവിത വിജയത്തിലെത്താൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിൽ ഇവയിൽ ഏത് ഘട്ടത്തിലാണ് നിങ്ങൾക്ക് പാളിച്ച പറ്റിയതെന്ന് വിശകലനം ചെയ്യാം. സ്വപ്നം കാണുക – എല്ലാം ഹൃദയത്തിലും മനസ്സിലും നിന്ന് ആരംഭിക്കുന്നു. എല്ലാ മഹത്തായ നേട്ടങ്ങളും ഒരു വ്യക്തിയുടെ മനസ്സിൽ നിന്ന് ആരംഭിക്കുന്നതാണ്. അവർ സ്വപ്നം കാണാൻ ധൈര്യപ്പെട്ടവരാണ്. അത് സാധിക്കുമെന്ന് വിശ്വസിച്ചവരാണ്. സ്വപ്‌നങ്ങൾ കാണുവാൻ അൽപ്പം സമയം മാറ്റിവെക്കുക….

മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ

ജീവിതം വിജയകരമാക്കുന്നതിനായുള്ള പ്രക്രിയയിൽ ഒരു പ്രധാന ഭാഗം നിങ്ങൾ ആഗ്രഹിക്കുന്നത് കൊടുക്കാൻ തയ്യാറാകുക എന്നതാണ്. കൊടുക്കുന്തോറും ഇരട്ടിയായി അത് നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. അത്തരത്തിൽ നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ… മറ്റുള്ളവർക്ക് നിങ്ങളുടെ സത്യസന്ധത നൽകുക. “ആവശ്യമുള്ളപ്പോൾ നിങ്ങൾ നുണ പറഞ്ഞിരിക്കണം” എന്നതാണ് നാം ജീവിക്കുന്ന ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന രീതി. ഇത് ചിലരെ സമ്പന്നരാക്കിയേക്കാം. പക്ഷെ, ഒരു മനുഷ്യൻ എന്ന തലത്തിൽ നമ്മൾ അവിടെ പരാചയപ്പെടുകയാണ്. വിജയിക്കുന്ന എന്നതുകൊണ്ട് പണം കൊണ്ട് സമ്പന്നരാകുക എന്ന്…

ഒഴിവാക്കാം ഈ 6 കാര്യങ്ങൾ

നിങ്ങൾ ഏതുതരത്തിലുള്ള വ്യക്തിയുമാകട്ടെ… മറ്റുള്ളവരുമായി ഇടപെടുന്ന രീതി നിങ്ങളെക്കുറിച്ച് മറ്റുള്ളവരിൽ വലിയ തരത്തിലുള്ള മതിപ്പ് ഉണ്ടാകാൻ സഹായിക്കും. എന്നാൽ തെറ്റായ രീതികൾ തുടരുന്നത് മറ്റുള്ളവരിൽ മോശം അഭിപ്രായം നമ്മളെക്കുറിച്ച് ഉണ്ടാകുവാൻ കാരണമാകും. മറ്റുള്ള വ്യക്തികളോട് ഇടപെടുമ്പോൾ ഒഴിവാക്കേണ്ട ചില ശീലങ്ങൾ… ആരോടെങ്കിലും സംസാരിക്കുമ്പോൾ തറയിലേക്ക് നോക്കി നിൽക്കുക എന്നത് വളരെ മോശം ശീലം ആണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നേരിട്ട് നോക്കാൻ നിങ്ങൾ പഠിക്കണം. ആളുകളെ ഉറ്റുനോക്കുന്നത് മോശമാണെന്ന് നിങ്ങളെ പഠിപ്പിച്ചെങ്കിൽ, നിങ്ങൾ പറഞ്ഞത് ശരിയാണ്….

നിങ്ങൾ ആരാണ്?

കൂട്ടത്തിൽ നിന്ന് ഒരു സന്നദ്ധ പ്രവർത്തകനെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുത്ത വ്യക്തിയോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുന്നു. ബാക്കിയുള്ളവർ അയാൾക്കായി ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നു. സന്നദ്ധപ്രവർത്തകൻ മടങ്ങിയെത്തുമ്പോൾ, ബാക്കിയുള്ളവർ ആ തൊഴിൽ മൈം രൂപത്തിൽ കാണിക്കുക. ആ സന്നദ്ധപ്രവർത്തകർ അത് കണ്ടെത്താൻ ശ്രമിക്കുക. ലക്ഷ്യം : ക്ലാസിന് ഇടയിൽ എനർജൈസർ ആയി ചെയ്യാം. എല്ലാവരേയും ഊർജ്ജസ്വലരാക്കാനും ഇടയ്ക്ക് നർമ്മം നിറഞ്ഞ ചില നിമിഷങ്ങൾ കൊണ്ടുവരുന്നതിനും സഹായിക്കും. സന്ദേശങ്ങൾ : ടീം പ്രവർത്തനം, ആശയവിനിമയം, ശ്രദ്ധ, നിരീക്ഷണപാടവം എന്നീ വിഷയങ്ങൾ ചർച്ച…

തിരയാം കണ്ടെത്താം

ഗ്രൂപ്പിൻറെ വലുപ്പം: 10 മുതൽ 30 വരെസമയം: 30 മിനിറ്റ്ആവശ്യമായ സാധനങ്ങൾ: പേപ്പറും മാർക്കറുകളും ലക്ഷ്യംപരസ്പരം പരിചയമില്ലാത്ത ഒരു കൂട്ടത്തിലെ അംഗങ്ങൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും കൂടുതൽ അടുത്ത് അറിയുന്നതിനും. പരിസരം നിരീക്ഷിക്കുന്നതിനും (observation) ആശയ വിനിമയം നടത്തുന്നതിനും, അയാളെ വേദിയിൽ വന്നു പരിചയപ്പെടുത്തുന്നതിലൂടെ സഭാകമ്പം കുറയ്ക്കുന്നതിനും. എപ്പോൾ ഉപയോഗിക്കണംഒരുപാട് നീണ്ടുനിൽക്കുന്നക്യാമ്പുകളുടെയും ക്ലാസുകളുടെയും തുടക്കത്തിൽ ഉപയോഗിക്കാം. പരസ്പരം പരിചയക്കുറവുള്ള ഒരു കൂട്ടത്തിൽ ചെയ്യുന്നത് വളരെ നല്ലത്. ഘട്ടങ്ങൾ ഓരോ വ്യക്തിയോടും അവരവരുടെ 3 വ്യക്തിഗത സവിശേഷതകൾ അല്ലെങ്കിൽ…

Platform Season 3

Counselling needs in the Indian context emerge against the background of tremendous social change. In addition, the last ten years of economic reform have enhanced the pace of these changes and further transformed lifestyles. Counselling services are poorly defined and presently anyone at all with little or no training can offer these services. Available counselling…

Yuvam 2021

യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ വെളിയത്ത് വെച്ച് നടന്ന ദക്ഷിണ മേഖല യുവജനസഭ ക്യാമ്പിന്റെ ആദ്യ ദിനം “How to Improve Your Personal Skills” എന്ന വിഷയത്തിൽ ട്രെയ്നിങ് സെഷൻ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. NaITER ആണ് ഈ ക്യാമ്പിന് അക്കാഡമിക് സപ്പോർട്ട് നൽകിയത്.

ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്

തണൽ, നബാർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് പത്തനംതിട്ടയിലെ കോന്നിയിൽ ഡോ. സുജിത് എഡ്വിൻ പെരേര, ബിജു മാവേലിക്കര, വസന്ത്, ഗോകുൽ എന്നിവർക്കൊപ്പം…

“ഓർച്ച”

ഞാൻ ടീച്ചർ ട്രയിനിംഗ് പൂർത്തിയാക്കിയ വർക്കല ശ്രീ നാരായണ ടീച്ചർ ട്രയിനിംഗ് കോളേജിൻ്റെ ഗ്രന്ഥ ശേഖരണത്തിലേക്ക് മുത്തച്ഛൻ്റെ (ഡോ. എം.വി. വിഷ്ണു നമ്പൂതിരി) ആത്മകഥയായ “ഓർച്ച” സമർപ്പിച്ചു. പ്രിൻസിപ്പൾ ഷീബ പി പുസ്തകം ഏറ്റുവാങ്ങി.

Training for Student Teachers

ഞാൻ ടീച്ചർ ട്രയിനിംഗ് പൂർത്തിയാക്കിയ വർക്കല ശ്രീ നാരായണ ടീച്ചർ ട്രയിനിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി നടത്തിയ ട്രെയിനിങ് പ്രോഗ്രാം ഏറെ പ്രിയപ്പെട്ടതായി മാറി. പ്രോഗ്രാം കോ-ഓർഡിനേറ്റർ സംഗീത ടീച്ചർക്കും, പ്രിൻസിപ്പൽ ഷീബ ടീച്ചർ എന്നിവർക്ക് പ്രത്യേകം നന്ദി…

ഫോക്‌ലോർ പുരസ്‌കാര സമർപ്പണം 2021

കുന്നരു കാരന്താട് മലയാളം വായനശാലയും ഡോ എം. വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പഠനകേന്ദ്രവും സംയുക്തമായി നൽകുന്ന ഡോ എം. വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പുരസ്‌കാരം 2021 മാർച്ച് 9 ന് വൈകുന്നേരം 6 മണിക്ക് കാരന്താട് ക്ഷേണായി മന്ദിരത്തിൽ വെച്ച് വിതരണം ചെയ്തു. ഡോ എം. വി വിഷ്ണു നമ്പൂതിരി അനുസ്മരണ യോഗത്തിൽ വെച്ചാണ് സമ്മാനം വിതരണം ചെയ്തത്. നാസർ കാപ്പാട് ആണ് ഈ വർഷത്തെ പുരസ്‌കാര വിജയി.

സ്നേഹം തുളുമ്പട്ടെ… നന്മ പരക്കട്ടെ…

ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്‌താൽ, ഒരിക്കലും അത് മറക്കാനും പൊറുക്കാനും കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളിൽ ഉണ്ടാകുന്ന കോപവും ദേഷ്യവും വിട്ടുമാറാതെ തുടർന്നുകൊണ്ടേയിരിക്കാം. അത് മറക്കാൻ കഴിയുന്നില്ല എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇത്തരത്തിൽ തോന്നുന്നത് വളരെ സാധാരണമാണ്. എന്നാൽ ക്ഷമിക്കാൻ കഴിയാത്തത് നിങ്ങളെ തന്നെയാകും ഏറ്റവും ദോഷകരമായി ബാധിക്കുക. ക്ഷമ പലപ്പോഴും വെല്ലുവിളിയായി തോന്നാം, കാരണം ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നത് തന്നെ. ആരോടെങ്കിലും ക്ഷമിക്കുക എന്നതിന്റെ അർത്ഥം നിങ്ങൾ അവിടെ തോറ്റുകൊടുക്കുന്നു എന്നതല്ല. വാസ്തവത്തിൽ,…

വിഷ്ണുബലി

പുംസവനം, സീമന്തം എന്നിവയ്ക്ക് പുറമെ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. ഗര്‍ഭധാരണം മുതല്‍ പരേതക്രിയവരെയുള്ള പതിനാറ് സംസ്‌കാരക്രിയകള്‍. ഗര്‍ഭധാനം, പൂസവനം, സീമന്തം, വിഷ്ണുബലി, ജാതകര്‍മം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാരംഭം, ഗോദാനം, വിവാഹം, ആധാനം എന്നിവ. ബ്രഹ്മണര്‍ ഇവ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ ചില ക്രിയകള്‍ ഒഴിവാക്കും. അതില്‍പ്രധാനപ്പെട്ട ഒന്നാണ് വിഷ്ണുബലി. സാധാരണഗതിയില്‍ യജുര്‍വേദികളാണ് ഈ കര്‍മ്മം അനുഷ്ഠിക്കുന്നത്. ആദ്യ ഗര്‍ഭത്തിനാണ് വിഷ്ണുബലി നടത്തേണ്ടത്. എട്ടാം മാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിഷ്ണുബലി…

Among Us

എന്തിന് ചെയ്യിപ്പിക്കുന്നു: ഇത് ഒരു എനർജൈസർ ആയാണ് ഉപയോഗിക്കുന്നത്. ക്ലാസുകൾക്കിടയിൽ ഇടവേളകളിൽ കളിപ്പിക്കാം. ഗ്രൂപ്പിന്റെ വലിപ്പം : 10 (ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം കൂടുന്തോറും കൊലപാതകിയുടെ എണ്ണവും കൂടും) കളി ആരംഭിക്കുന്നതിന് മുമ്പ് കൂട്ടത്തിൽ നിന്ന് ഒരു കൊലയാളിയെ തിരഞ്ഞെടുക്കുക. കൂട്ടത്തിൽ ഒരാൾ കൊലയാളി ആണെന്ന് എല്ലാവരോടുമായി പറയുക. അത് ആരാണെന്ന് മറ്റുള്ളവർ അറിയാതെ രഹസ്യമാക്കി വെക്കുക. വിസിൽ ശബ്ദം കേട്ടാൽ എല്ലാവരും കളി നടക്കുന്ന റൂമിൽ പലവഴിയിലേക്കായി നടക്കുക. പരസ്പരം കണ്ടുമുട്ടിയാൽ 5 സെക്കന്റ് നേരം…

കുട്ടികൾ ആത്മാഭിമാനം ഇള്ളവരായി വളാരൻ 10 വഴികൾ

ദൈവം നമുക്കു തരുന്ന നിധി­ക­ളാണ്‌ മക്കള്‍ എന്നാണ്‌ എല്ലാ മാതാ­പി­താ­ക്ക­ളു­ടെയും വിശ്വാ­സം. നല്ല­ത്‌. പക്ഷേ ഈ നിധി­കളെ ഒരു­പോ­റലും ഏല്‍പ്പി­ക്കാതെ കാത്തു­സൂ­ക്ഷി­ക്കു­കയും അതിന്റെ മാറ്റും തിള­ക്കവും വര്‍ദ്ധി­പ്പി­ക്കു­കയും ചെയ്യേണ്ട ഉത്ത­ര­വാ­ദിത്വം നിറ­വേ­റ്റാന്‍ പല മാതാ­പി­താ­ക്കള്‍ക്കും കഴി­യു­ന്നി­ല്ല. ഒന്നാ­ലോ­ചിച്ചു നോക്കൂ. ഒരു ഓട്ടോ­റി­ക്ഷയോ കാറോ ബസ്സോ ഓടി­ക്ക­ണ­മെ­ങ്കില്‍ നന്നായി പഠി­ക്കു­കയും പരി­ശീ­ലി­ക്കു­കയും ചെയ്യേണ്ടേ ? അത്‌ മാത്രമോ ? ഒടുവില്‍ ഡ്രൈവിങ്‌ പഠിച്ചു എന്ന്‌ ബോധ്യ­പ്പെ­ടുത്തി അതിന്‌ ലൈസന്‍സും എടുക്കണം. എന്നാല്‍ ദൈവ­ത്തിന്റെ നിധി­ക­ളായ കുഞ്ഞു­ങ്ങളെ വളര്‍ത്താനോ ?…

ദിശ 2021

ട്രെയിനിങ് മേഖലയിൽ കോവിഡ് കരണമുണ്ടായിരിക്കുന്ന മാറ്റങ്ങൾ പഠിക്കാനും വിലയിരുത്താനും ചർച്ച ചെയ്യാനും ഇനിയുള്ള നാളുകളിലേക്ക് ഒരു ദിശ കണ്ടെത്താനും നമ്മൾ കുറച്ചുപേർ സുജിത് സാറിന് ( Sujith Edwin Pereira ) കീഴിൽ ഒത്തുകൂടി. ഒരുപാട് വ്യത്യസ്തമായ ചർച്ചകൾ, ചിന്തകൾ… ഒരുപാട് നല്ല നിമിഷങ്ങൾ

രക്ഷിതാക്കൾ അറിയാൻ

ഭാവിയിലെ മാതാപിതാക്കളെ വളർത്തുന്ന മാതാപിതാക്കളാണ് നമ്മൾ എന്നത് ഓർക്കുക. ഓർമ്മയിൽ വന്ന ചില കാര്യങ്ങൾ കുറിക്കാം. ശ്രദ്ധിക്കുക… അമ്മാവന്മാരടക്കം ആരുടെയും മടിയിൽ (സാഹചര്യം കണക്കിലെടുക്കാതെ) ഇരിക്കരുതെന്ന് നിങ്ങളുടെ മകൾക്കോ ​​മകനോ മുന്നറിയിപ്പ് നൽകുക. 2 വയസ്സുമുതൽ നിങ്ങളുടെ കുട്ടികൾക്ക് മുന്നിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കുട്ടിയെ “എന്റെ ഭാര്യ” അല്ലെങ്കിൽ “എന്റെ ഭർത്താവ്” എന്ന് വിളിക്കാൻ ഒരു മുതിർന്ന വ്യക്തിയെ ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ കുട്ടി സുഹൃത്തുക്കളുമായി കളിക്കാൻ പുറപ്പെടുമ്പോഴെല്ലാം അവർ ഏതുതരം ഗെയിം കളിക്കുന്നുവെന്ന്…

മനുഷ്യ യന്ത്രങ്ങൾ

എന്തിന് വേണ്ടി നടത്തുന്നു ? ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ ടീമുകളായി തിരിഞ്ഞ് മനുഷ്യ യന്ത്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം. ഒരു ഇടവേളയ്ക്ക് ശേഷം ഗ്രൂപ്പിനെ സജ്ജീവമാക്കുക. ആവശ്യമായ സമയം: 10 – 15 മിനിറ്റ് ഗ്രൂപ്പിന്റെ വലുപ്പം : പരിമിതികൾ ഇല്ല. എന്നാൽ 8 – 12 പേരടങ്ങിയ ചെറു ഗ്രൂപ്പുകൾ ആയി മാറ്റുക. നടപടിക്രമം ഗ്രൂപ്പിനെ ടീമുകളായി വിഭജിക്കുക. ടീമുകൾക്ക് അഞ്ച് മിനിറ്റ് സമയം നൽകുക. ഗ്രൂപ്പിലെ ഓരോ വ്യക്തിയും തയ്യാറാക്കുന്ന യന്ത്രത്തിന്റെ ഭാഗങ്ങൾ ആയിരിക്കും….

എന്താണ് പരിഹാരം ?

എന്തിന് വേണ്ടി നടത്തുന്നു ? തന്നിരിക്കുന്ന പ്രശ്നത്തിന് ഉത്തരം കാണുന്നതിനായി കൂട്ടാളികളോടൊപ്പം ബ്രെയിൻ സ്റ്റോർമിംഗ് നടത്തുന്നതിന്. പ്രശ്‌ന പരിഹാരത്തിൽ കഴിവുകൾ വികസിപ്പിക്കുന്നതിന്. ബ്രെയിൻ‌സ്റ്റോമിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് ഒരു ഗ്രൂപ്പിൽ നിന്ന് കഴിയുന്നത്ര ആശയങ്ങൾ സൃഷ്ടിക്കുന്നതിന്. ആവശ്യമായ സമയം : 30 മുതൽ 60 മിനിറ്റ് വരെ (നൽകിയിട്ടുള്ള പ്രശ്‌നമനുസരിച്ച്) ഗ്രൂപ്പിന്റെ വലുപ്പം: നിയന്ത്രണങ്ങൾ ഇല്ല. എന്നാൽ അഞ്ച് മുതൽ ഏഴ് വരെ പങ്കാളികളുടെ ഉപഗ്രൂപ്പുകളായി വിഭജിക്കേണ്ടതുണ്ട്. അവശ്യസാധനങ്ങൾ: ഫ്ലിപ് ചാർട്ടുകൾ, കടലാസുകൾ, മാർക്കർ പേനകൾ എന്നിവ ഓരോ…

ഓട് ചങ്ങായി ഓട്

എല്ലാവരും ഒരൊറ്റ വട്ടത്തിൽ നിൽക്കുക. അതിന്റെ നടുവിൽ ഒരാളെ നിർത്തുക. വട്ടത്തിൽ നിൽക്കുന്നവർക്ക് 1 മിനിട്ട് സമയം അനുവദിച്ചു നൽകുക. ഈ സമയത്തിനുള്ളിൽ ഇരുവശങ്ങളിലായി നിൽക്കുന്ന വ്യക്തികളെ (ഇടത് വശത്തുള്ള ഒരാളെയും വലത് വശത്തുള്ള മറ്റൊരാളെയും) പരിചയപ്പെടുക. അവരുടെ പൂർണ നാമം ചോദിച്ചറിയുക. ഒരു മിനിട്ട് കഴിഞ്ഞാൽ കളി ആരംഭിക്കാം. നടുക്ക് നിൽക്കുന്ന വ്യക്തി ആരെയെങ്കിലും ചൂണ്ടിക്കാണിച്ച് “ഇടത്” അല്ലെങ്കിൽ “വലത്” എന്ന് പറയുക. നടുക്ക് നിൽക്കുന്ന വ്യക്തി ചൂണ്ടി കാണിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആ…