About

ജനനം

1990 സപ്തംബര്‍ 8-ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് കുന്നരു എന്ന ഗ്രാമത്തില്‍ മീത്തലെ വട്ടപ്പറമ്പ് ഇല്ലത്ത് ഡോ.വിഷ്ണു നമ്പൂതിരിയുടെയും, സുവര്‍ണ്ണിനി അന്തര്‍ജ്ജനത്തിന്റേയും ചെറുമകനായും സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഗീത അന്തര്‍ജ്ജനം എന്നിവരുടെ മൂത്ത മകനായും ജനിച്ചു. ചിത്രകാരന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ  അറിയപ്പെടുന്നു.

prasad-6
ഒരു ബാല്യകാല ചിത്രം

കുടുംബം

സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും, ഗീത അന്തര്‍ജ്ജനത്തിന്‍റെയും മൂത്തമകന്‍. അനുജന്‍ വിഷ്ണു പ്രമോദ്. താഴേമഠം നാരായണന്‍ നമ്പൂതിരിയുടെയും മായാദേവിയുടെയും മൂത്തമകള്‍ അശ്വതിയാണ് സഹധര്‍മ്മിണി.

DSC_5310
വിവാഹ ആല്‍ബത്തില്‍ നിന്നും: ആറ്റിങ്ങല്‍ ഉപസഭയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങുന്നു.

വിദ്യാഭ്യാസം

കുന്നരു ഗവണ്മെന്റ് സ്കൂളില്‍ ഒന്നാം ക്ലാസ് പഠിക്കവെ പിതാവ് സുബ്രഹ്മണ്യന്‍ നമ്പൂതിരി തിരുവനന്തപുരത്തേക്ക് പോകുകയും തുടര്‍ന്ന്‍ കുടുംബത്തെ കൊണ്ടുപോകുകയും ചെയ്തു. രണ്ടാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ അഛ്ചന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി ശാന്തി ചെയ്തിരുന്ന അഴൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ കീഴില്‍ ഉള്ള അഴൂര്‍ ഭഗവതി സ്കൂളില്‍ ആയിരുന്നു. തുടര്‍ന്ന്‍ എസ്.എസ്.എം.എച്ച്.എസ്.സ്കൂളില്‍ പ്ലസ് ടൂ വരെ പഠനം പൂര്‍ത്തിയാക്കി. 

img005
ഒമ്പതാം ക്ലാസ് ഗ്രൂപ്പ് ഫോട്ടോ

ഉന്നത വിദ്യാഭ്യാസം

പ്ലസ് ടൂ ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ വിജയിച്ച പ്രസാദ് വട്ടപ്പറമ്പ് വര്‍ക്കല ശ്രീ നാരായണ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദം നേടി.

013
വര്‍ക്കല ശ്രീ നാരായണ കോളേജില്‍ രസതന്ത്രം ലാബില്‍

ശേഷം രണ്ട് മാസത്തോളം കമ്പ്യൂട്ടര്‍ പഠനവും തുടര്‍ന്ന്‍ കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഈ കാലയളവില്‍ അദ്ധ്യാപകരില്‍ നിന്നും കിട്ടിയ പ്രോത്സാഹനവും പ്രചോദനവും കൂടുതല്‍ എഴുതുവാനും വരയ്ക്കുവാനും പ്രേരകമായി.

img_9425-copy
കരുനാഗപ്പള്ളി അമൃത കോളേജില്‍ അവസാന സെമിസ്റ്റര്‍ പ്രൊജക്റ്റ്‌ വേളയില്‍

അമൃത കോളേജിലെ അദ്ധ്യാപകരില്‍ നിന്ന് കിട്ടിയ പ്രചോദനം അദ്ധ്യാപകനാകാന്‍ ഉള്ളില്‍ ആഗ്രഹം ജനിപ്പിക്കുകയും തുടര്‍ന്ന് B.Ed-നായി  അഞ്ചുതെങ്ങ് ശ്രീ നാരായണ ട്രെയിനിംഗ് കോളേജില്‍ ചേരുന്നതിലേക്ക് വഴിതെളിക്കുകയും ചെയ്തു.

dsc_0688
ശ്രീ നാരായണ ട്രെയിനിംഗ് കോളേജില്‍ നടന്ന ദേശീയ സെമിനാറില്‍ നിന്ന്

പരിസ്ഥിതി സംരക്ഷണം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലേക്ക് ഈ കാലയളവില്‍ ആണ് കടക്കുന്നത്.  B.Ed മലയാളം അദ്ധ്യാപകന്‍ ആയ പ്രവീണ്‍ രാമചന്ദ്രന്‍, സയന്‍സ് അദ്ധ്യാപിക ദിവ്യ, മനശാസ്ത്രം അദ്ധ്യാപികമാര്‍ ആയ സിന്ധ്യ, സംഗീത എന്നിവര്‍ മാര്‍ഗനിര്‍ദേശികള്‍ ആയി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജീവിതത്തെ ലാഘവത്തോടെ കണ്ടിരുന്ന ചെറുപ്പക്കാരനില്‍ നിന്ന് പക്വതയോടെ ജീവിതത്തെ നോക്കി കാണുന്ന വ്യക്തിത്വമായി പ്രസാദ് വട്ടപ്പറമ്പ്  മാറുകയായിരുന്നു.

ഇത് പിന്നീട് മനശാസ്രത്തില്‍ ബിരുദാനന്തര ബിരുദം ചെയ്യാന്‍ പ്രേരണയായി.

img_20151115_150936
അണ്ണാമലൈ യൂണിവേര്‍‌സിറ്റിയില്‍ മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ചെയ്യവേ…

അക്കാലയളവില്‍ ഒരു ഗവണ്മെന്റ് സ്കൂളില്‍ ഗസ്റ്റ് അദ്ധ്യാപകന്‍ ആയി ജോലി ചെയ്യുകയായിരുന്നതിനാല്‍ മനശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദം വിദൂര വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടതായി വന്നു. 

ഐ.ബി.എം.എസ് ൽ നിന്നും സൈക്കോളജിക്കൽ കൗൺസിലിംഗിൽ പി.ജി. ഡിപ്ലോമ കരസ്ഥമാക്കി. ഡൽഹി ആസ്ഥാനമായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുടെ അംഗീകാരം ഉള്ള കോഴ്സ് ആയിരുന്നു അത്.

തൃശ്ശൂർ വെച്ച് നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ നിന്നും.

യോഗക്ഷേമസഭ പ്രവര്‍ത്തനം

2013  ലെ ദീപാവലി ദിവസത്തില്‍ യോഗക്ഷേമസഭ ആറ്റിങ്ങല്‍ ഉപസഭയുടെ പുനര്‍ജ്ജന്മത്തിലൂടെയാണ് യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളിലേക്ക് വരുന്നത്. അത് കാരണമായി മാറിയതാകട്ടെ പിതാവായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും. ഉപസഭ യുവജനസഭ നിര്‍വ്വാഹകസമിതി അംഗമായി തുടങ്ങിയ പ്രവര്‍ത്തനം ജില്ല യുവജനസഭയുടെ രൂപീകരണത്തോടെ ജില്ലാ തലത്തിലേക്ക് നീണ്ടു. ജില്ല യുവജനസഭയുടെ ആദ്യത്തെ ക്രിക്കറ്റ് ടീമില്‍ ഭാഗമാകാനും യോഗക്ഷേമം സംസ്ഥാന ക്രിക്കറ്റ് ലീഗില്‍ തിരുവനന്തപുരം ജില്ലയുടെ ടീം ആയ പത്മനാഭാസിനുവേണ്ടി കളിക്കാനും സാധിച്ചു. തൃശ്ശൂര്‍ വെച്ച് നടന്ന ക്രിക്കറ്റ് പരമ്പരയില്‍ നിന്നും ഉണ്ടായ സുഹൃത് ബന്ധങ്ങള്‍ യുവജനസഭ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടതിന് സഹായകം ആയി. 

dsc_6881
ആറ്റിങ്ങല്‍ ഉപസഭ കുടുംബസംഗമത്തില്‍ നിന്ന്

ശ്രീ സുധീപ് മുണ്ടാരപ്പിള്ളിയും, മാധവന്‍ മരങ്ങാടും സംസ്ഥാന യുവജനസഭയുടെ ഭാരവാഹികള്‍ ആയി ഇരുന്ന സുവര്‍ണ്ണകാലത്ത് സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന യുവജനസഭ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ച്ച നല്‍കി. സഭയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ബിന്നിപ്പില്‍ നിന്നും ഉടലെടുത്ത പ്രവര്‍ത്തന മുരടിപ്പില്‍ മനംനൊന്ത് ആ സ്ഥാനം രാജി വെക്കുകയും പ്രവര്‍ത്തനം ഉപസഭ തലത്തില്‍ ചുരുക്കുകയും ചെയ്തു.

whatsapp-image-2017-02-12-at-22-31-56
തിരുവനന്തപുരം ജില്ല യുവജനസഭ കണ്‍വെന്‍ഷനില്‍ നിന്ന്

തിരുവനന്തപുരം ജില്ല യുവജനസഭ പ്രസിഡന്റായി 2016-18 കാലയളവില്‍ പ്രവര്‍ത്തിച്ചു. ജില്ല, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഉപസഭ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരിക്കലും വിട്ടുനിന്നിട്ടില്ല എന്നത് അനിവാര്യമായ സംഘടന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.     2018 നവംബർ 25ന് നടന്ന യുവജനസഭ സംഥാന കൗൺസിലിൽ വെച്ച് സംസ്ഥാന യുവജനസഭ സെക്രട്ടറിയായി ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2019ൽ ഉപസഭ സെക്രട്ടറി ആയും, യുവജനസഭ പ്രതിനിധിയായി സംസ്ഥാന യോഗക്ഷേമസഭ നിർവാഹകസമിതി അംഗമായും തിരഞ്ഞെടുത്തു.

തൊഴില്‍

കുലത്തൊഴിലായ ശാന്തിവൃത്തിയോട് ചെറുപ്പത്തില്‍ തന്നെ താത്പര്യം ഉണ്ടായിരുന്നു. പഠന കാലത്ത് തന്നെ പിതാവിനൊപ്പം പൂജകള്‍ക്ക് പോകുന്നതിനും പിതാവില്‍ നിന്ന് അത്തരം അറിവുകള്‍ സ്വായത്തമാക്കുന്നതിനും താത്പര്യം കാണിച്ചു. 2015-16 കാലയളവില്‍ ചിറയിന്‍കീഴ്‌ റെയില്‍വേ സ്റെഷന് സമീപം ഉള്ള “എന്‍ഷുവര്‍” ട്യൂഷന്‍ സെന്ററില്‍ സയന്‍സ് അദ്ധ്യാപകന്‍ ആയി പ്രവര്‍ത്തിച്ചു.

P1040559
എന്‍ഷുവര്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടികള്‍ക്കൊപ്പം

B.Ed പൂര്‍ത്തിയാകിയ ശേഷം 2015-16 കാലയളവില്‍ പരവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 9 മാസത്തോളം സയന്‍സ് ഗസ്റ്റ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.

P1080779
പരവൂര്‍ ജി.എച്ച്.എസ്.സ്കൂളില്‍ കുട്ടികള്‍ക്കൊപ്പം

2016 ജൂലൈ 4-ന് കഴക്കൂട്ടം ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൃഷ്ടി ഇന്നോവേറ്റീവ് എന്ന ഐ.ടി കമ്പനിയില്‍ HR, CSR എക്സിക്യുട്ടീവ്‌ ആയി പ്രവര്‍ത്തിച്ചു തുടങ്ങി. സൃഷ്ടിയുടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തന വിഭാഗം ആയ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.  

IMG_8091
പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനക്കോട് വി.കെ.കാണി സ്കൂളില്‍ നടത്തിയ ക്ലാസ്