നടയറ ഗവൺമെന്റ് മുസ്ലിം ഹൈ സ്‌കൂളിന്റെ സ്നേഹാദരങ്ങൾക്ക് നന്ദി. കഴിഞ്ഞ രണ്ട് വർഷവും 100 ശതമാനം വിജയം കൈവരിച്ച് ഒരു ഹാട്രിക് തിളക്കത്തിനായി കാത്തിരിക്കുകയാണ് സ്‌കൂളുമായി ബന്ധപ്പെട്ട ഓരോരുത്തരും. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചു. ഒപ്പം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കൊപ്പം അൽപ്പനേരം ചിലവഴിക്കാനും സാധിച്ചു..
പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്കെല്ലാം വിജയാശംസകൾ… ഹാട്രിക് നേട്ടവുമായി GMHS തിളങ്ങട്ടെ…