ശ്രീരാഘവപുരം

ശ്രീരാഘവപുരം സഭായോഗത്തിൻ്റെ നേതൃത്വത്തിലുള്ള വേദപഠന ശാലയിലെ കുട്ടികൾക്ക് ഇന്നലെ (06.03.2022) നടന്ന ട്രെയിനിംഗ് സെഷൻ.

വേദധർമ്മത്തെ നിലനിർത്താൻ അർപ്പണബുദ്ധിയോടെ പ്രയത്നിക്കാൻ മുന്നോട്ടു വന്നിരിക്കുന്ന ധർമ്മസ്നേഹികളുടെ നേതൃത്വത്തിൽ വേദവിദ്യാപ്രതിഷ്ഠാനമെന്ന പ്രത്യേകഡിപ്പാർട്ട്മെൻ്റ് ആണ് ഇന്ന് പാഠശാലകളുടെ ചുമതല നിർവ്വഹിച്ച്‌ പോരുന്നത്‌. ഓരോ ജില്ലയിലും പാഠശാല നടത്തിപ്പിനും ധർമ്മപ്രചരണത്തിനും പ്രത്യേകം ഉപസമിതികളുണ്ട്. രക്ഷിതാക്കളുടെ സമിതിയും എല്ലാ പാഠശാലയിലും സജീവമായിട്ടുണ്ട്‌. ശങ്കരാചാര്യപരമ്പരയിലെ സന്ന്യാസിവര്യരുടെയും സമുദായാചാര്യന്മാരുടെയും ബദരിനാഥ്‌ റാവൽജിമാരുടെയും മറ്റ്‌ പുണ്യാത്മാക്കളുടെയും അനുഗ്രഹവും ഈ മഹത്‌പ്രസ്ഥാനത്തിന്‌ ഊർജ്ജമേകുന്നു.

വേദപഠനശാലയിലെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാൻ അവസരം ഒരുക്കിതന്ന പേർക്കുണ്ടിൽ വാധ്യാൻ ഇല്ലം ഹരി ഏട്ടൻ, ഈശ്വരേട്ടൻ, മാങ്കുന്നം വിനീത്, കല്ലൂർമഠം ഹരിയേട്ടൻ എന്നിവർക്ക് നന്ദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s