ചില അഭിമുഖങ്ങളിൽ നിങ്ങളുടെ വ്യക്തിത്വം, മനോഭാവം, പെരുമാറ്റം, മാനസികാവസ്ഥ എന്നിവ തിരിച്ചറിയുന്നതിനുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്. നിങ്ങൾ ഒരു സാഹചര്യത്തിൽ എങ്ങനെ പെരുമാറുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നിവ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചോദ്യങ്ങൾ ഒരു അഭിമുഖത്തിൽ ചോദിക്കാറ്.
ചെറുതോ വലുതോ ആയ പ്രശ്നം നിറഞ്ഞ ഒരു സാഹചര്യത്തെ നിങ്ങൾ ശാന്തനായാണോ അതോ ക്ഷുപിതനായാണോ കൈകാര്യം ചെയ്യാറ് എന്നത് തിരിച്ചറിയുക ഇത്തരം ചോദ്യങ്ങളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. അതിനാൽ തന്നെ ഇത്തരം ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം ഉത്തരം ചെയ്യുക. നിങ്ങളിൽ നിന്നും വിശദവും ഉചിതവുമായ ഉത്തരം ആകും അഭിമുഖം ചെയ്യുന്നയാൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾക്ക് ഇത്രയും നാൾ കിട്ടിയ എല്ലാ അനുഭവങ്ങളും ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നതിനായി ഉപയോഗിക്കുക. കള്ളം പറഞ്ഞ് ഈ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടുക എന്നത് ശാശ്വതമായ ഒരു പരിഹാരം ആകില്ല. നിങ്ങളുടെ അത്തരത്തിലുള്ള മനോഭാവങ്ങൾ പുറത്തുകൊണ്ടുവരുന്ന തരത്തിൽ നിങ്ങളെ പ്രകോപിപ്പിക്കാൻ ചിലപ്പോൾ അഭിമുഖത്തിനിടയിൽ അവർ ശ്രമിച്ചുവെന്ന് വരാം. പറഞ്ഞതിൽനിന്നും വിഭിന്നമായാണ് അപ്പോൾ പ്രവർത്തിക്കുന്നത് എങ്കിൽ അഭിമുഖത്തിൽ പറഞ്ഞത് കളവാണെന്ന് മനസ്സിലാകും.
നിങ്ങളുടെ പെരുമാറ്റത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം ചോദ്യങ്ങൾ ചില പ്രത്യേക സാഹചര്യത്തിൽ നിങ്ങൾ പൊരുത്തക്കേടുകൾ നേരിട്ട മുൻകാല അനുഭവങ്ങൾ വെളിപ്പെടുത്തുന്ന ചോദ്യങ്ങളാണ്. അത്തരം പൊരുത്തക്കേടുകൾ സംഭവിക്കുന്ന സാഹചര്യം നിങ്ങൾ എങ്ങനെ തരണം ചെയ്തു, ആ സമയത്തെ മനോഭാവം, നിങ്ങളുടെ അനുഭവം, നിങ്ങളുടെ പെരുമാറ്റം കൊണ്ടുണ്ടായ ഫലം എന്നിവ പുറത്തുകൊണ്ടുവരുവാൻ അത്തരം ചോദ്യങ്ങൾക്ക് കഴിയും.
ഇത്തരം ചോദ്യങ്ങൾ കമ്പനിയെ സമ്പന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. അവർ ഒരു പ്രവർത്തനത്തിനായി തിരഞ്ഞെടുക്കുന്ന വ്യക്തി ഏത് രീതിയിലാണ് പൊരുത്തക്കേടുകൾക്കെതിരെ പ്രതികരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.
പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള അഭിമുഖ ചോദ്യങ്ങളും ഉത്തരങ്ങളും ചില ഉദാഹരണം
- ചോദ്യം: നിങ്ങളുടെ വീക്ഷണകോണിലേക്ക് മറ്റൊരാളുടെ ചിന്തകളെ കൊണ്ടുവരുന്നതിനായി നിങ്ങൾക്ക് സാധിച്ച ഒരു അനുഭവം വിവരിക്കാമോ ?
ഉത്തരം: ഇത് നിങ്ങളുടെ ഏതെങ്കിലും ജീവിതാനുഭവങ്ങളിൽ നിന്നുള്ളതാകാം. നിങ്ങളുടെ ഭാഗം ആണ് ശരി എന്ന് മറ്റൊരു വ്യക്തിയുടെ മുകളിൽ അടിച്ചേൽപ്പിക്കുകയല്ല മറിച്ച് പൊതുവായ തത്വങ്ങളുടെ അടിസ്ഥാനത്തിൽ അവ പറഞ്ഞ് ബോധ്യപ്പെടുത്തുവാൻ സാധിച്ച സന്ദർഭങ്ങൾ വിവരിക്കാം.
ഉദാഹരണം: ഞാനും ഒരു സുഹൃത്തും ഞങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദത്തിലായിരുന്നു എന്നതാണ് സാഹചര്യം. ആത്യന്തികമായി സത്യമാണെന്ന് അവർ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്നു. ഞാൻ അത് എങ്ങനെ കണ്ടുവെന്ന് ഞാൻ എന്റെ കാഴ്ചപ്പാടിൽ വിശദീകരിച്ചു. കുറച്ച് സമയത്തിന് ശേഷം ഇത് എന്റെ കാഴ്ചപ്പാടാണെന്നും എല്ലാവരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും അവർ മനസ്സിലാക്കി.
- ചോദ്യം: സമ്മർദ്ദങ്ങൾ നിറഞ്ഞ ഒരു സാഹചര്യത്തെ ‘ഇഴകി ചേരാനുള്ള’ നിങ്ങളുടെ കഴിവ് ഉപയോഗിച്ച് തരണം ചെയ്ത ഒരു സന്ദർഭം വ്യക്തമാക്കുക.
ഉത്തരം: എന്റെ മുമ്പത്തെ ജോലിയിൽ ഒരു സമയപരിധി നേരിടേണ്ടിവന്നു. ചില പേപ്പർവർക്കുകൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതായി വന്നു. കൂടാതെ ഒരുപാട് പേർക്ക് കൃത്യസമയത്തിനുള്ളിൽ ഈ പേപ്പർ വർക്കുകൾ പൂർത്തിയാക്കി കൈമാറേണ്ടതായി വന്നു. അതിൽ ഒരാളുടെ വർക്കിന് പ്രാധാന്യം നൽകുവാനോ മറ്റൊരാളുടെ വർക്കിന് പ്രാധാന്യം കുറച്ച് കാണുവാനോ കഴിയുകയില്ല. അല്പം കൂടുതൽ സമയം ജോലി ചെയ്തിട്ടാണെങ്കിലും എല്ലാം കൃത്യസമയത്ത് ചെയ്തുതീർക്കുവാൻ കഴിഞ്ഞു എന്നത് അനുഭവം.
- ചോദ്യം: ജീവിതത്തിൽ ഒരു ലക്ഷ്യം വെക്കുകയും അത് കൃത്യമായി പൂർത്തിയാക്കുകയും ചെയ്ത ഒരു സാഹചര്യം വ്യക്തമാക്കാമോ ?
ഉത്തരം: നിങ്ങൾ നിശ്ചയിച്ചിട്ടുള്ള ഏതൊരു ലക്ഷ്യവും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ അനുയോജ്യമാകും.
ഉദാഹരണം: 5 വർഷം മുമ്പ് അമിത വണ്ണം കാരണം എനിക്ക് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നു. വണ്ണം കുറയ്ക്കുക എന്നത് ലക്ഷ്യമായി കണ്ടു. 8 മാസം കൊണ്ട് 30 കിലോ ഭാരം കുറയ്ക്കാൻ എനിക്ക് സാധിച്ചു.