നേട്ടത്തെ ഘട്ടങ്ങളായി വിഭജിക്കാനാകുമോ? ജീവിതത്തിൽ വിജയിച്ചവർ അവരുടെ വിജയത്തിനായി ചില ഘട്ടങ്ങളിലൂടെ കടന്നു പോയതായി നമുക്ക് കാണുവാൻ കഴിയും. നിങ്ങൾ അത്തരത്തിൽ ജീവിത വിജയത്തിലെത്താൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിൽ ഇവയിൽ ഏത് ഘട്ടത്തിലാണ് നിങ്ങൾക്ക് പാളിച്ച പറ്റിയതെന്ന് വിശകലനം ചെയ്യാം.
- സ്വപ്നം കാണുക – എല്ലാം ഹൃദയത്തിലും മനസ്സിലും നിന്ന് ആരംഭിക്കുന്നു.
എല്ലാ മഹത്തായ നേട്ടങ്ങളും ഒരു വ്യക്തിയുടെ മനസ്സിൽ നിന്ന് ആരംഭിക്കുന്നതാണ്. അവർ സ്വപ്നം കാണാൻ ധൈര്യപ്പെട്ടവരാണ്. അത് സാധിക്കുമെന്ന് വിശ്വസിച്ചവരാണ്. സ്വപ്‌നങ്ങൾ കാണുവാൻ അൽപ്പം സമയം മാറ്റിവെക്കുക. നെഗറ്റീവ് ചിന്തകൾ നിങ്ങളെ കീഴടക്കാൻ അനുവദിക്കാതിരിക്കുക. ഡോ. എ.പി.ജെ. അബ്‌ദുൾ കലാം പറഞ്ഞത് പോലെ നമ്മളെ ഉറങ്ങാൻ അനുവദിക്കാതെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന സ്വപ്‌നങ്ങൾ കാണുക.
- വിശ്വസിക്കുക – നിങ്ങളുടെ സ്വപ്നം വലുതായിരിക്കണം. അതിൽ നിങ്ങൾക്ക് വിശ്വാസം വേണം.
നിങ്ങളുടെ സ്വപ്നം നിങ്ങളുടെ കഴിവുകൾക്ക് അതീതമായി തോന്നുന്ന ഒന്നായിരിക്കണം. എന്നാൽ അതു വിശ്വസനീയവും ആയിരിക്കണം. ചിലപ്പോൾ അത് സഫലമാകാൻ നിങ്ങൾക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നേക്കാം, ചിലപ്പോൾ മറ്റുള്ളവർ സഹായിക്കേണ്ടി വന്നേക്കാം, ചില കാര്യങ്ങൾ ഒത്തിണങ്ങി വരേണ്ടതായി ഉണ്ടാകാം. എന്നിരുന്നാലും, അത് നടക്കും എന്ന് തന്നെ ഉറച്ച് വിശ്വസിക്കുക.
- ഇത് കാണുക – ആ സ്വപ്നം കാണുവാൻ ശ്രമിക്കുക.
മികച്ച നേട്ടങ്ങൾ ജീവിതത്തിൽ നേടിയവർക്ക് ഒരു ശീലമുണ്ട്. അത് കാണാൻ അവർക്ക് സാധിക്കും. ആ സ്വപ്നത്തെ, അതിലേക്ക് എത്തുന്ന മാർഗ്ഗങ്ങളെ, അതിൽ എത്തിച്ചേരുന്ന തന്നെത്തന്നെ ക്രിയാത്മകമായ ചിന്താശേഷിയിലൂടെ നോക്കികാണുവാൻ നമുക്കും സാധിക്കണം. നമ്മുടെ സ്വപ്നം 1 വർഷത്തിനപ്പുറം എവിടെ എത്തി നിൽക്കും, 3 വർഷത്തിന് ശേഷം എവിടെ എത്തി നിൽക്കും, 5 വർഷത്തിന് ശേഷം എവിടെ എത്തി നിൽകും തുടങ്ങി ഓരോ ഘട്ടവും നമുക്ക് കാണുവാൻ കഴിയണം.
- അത് പറയുക – പല സ്വപ്നങ്ങളും ഒരിക്കലും എവിടെയും പോകാത്തതിന്റെ ഒരു കാരണം സ്വപ്‌നം കാണുന്നയാൾ എല്ലാം തന്നിൽത്തന്നെ സൂക്ഷിക്കുന്നതിനാലാണിത്.
പലപ്പോഴും നമ്മുടെ സ്വപ്‌നങ്ങൾ മറ്റുള്ളവരോട് പറയുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. നമ്മുടെ സ്വപ്നം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് കൊണ്ട് 2 ഗുണങ്ങളാണ് ഞാൻ കാണുന്നത്. ഒന്നാമത്തേത്, അത് ആവർത്തിച്ച് പറയുന്നതിലൂടെ നമ്മുടെ മനസ്സിൽ ഉറയ്ക്കുകയും അതിലുള്ള നമ്മുടെ വിശ്വാസം വർധിക്കുകയും ചെയ്യും എന്നതാണ്. രണ്ടാമത്തേത്, മറ്റുള്ളവരോട് പറയുമ്പോൾ അത് ചെയ്യാൻ നമ്മൾ കൂടുതൽ ബാധ്യസ്ഥരാകും എന്നതാണ്. വാക്ക് പ്രവർത്തിയിൽ വരാതിരിക്കുമ്പോൾ ഉണ്ടാകുന്ന നാണക്കേട് ഭയന്ന് കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ അത് സഹായിക്കും.
(നോട്ട്: രാഷ്ട്രീയക്കാർക്ക് ഇവ ബാധകമല്ല…)
- ഇത് ആസൂത്രണം ചെയ്യുക – ഓരോ സ്വപ്നവും ഒരു പദ്ധതിയുടെ രൂപപ്പെടണം.
“നിങ്ങൾ ആസൂത്രണം ചെയ്യുന്നത് നേടുക” എന്ന പഴയ ചൊല്ല് വളരെ ശരിയാണ്. നിങ്ങളുടെ സ്വപ്നം തനിയെ സംഭവിക്കില്ല. അതിന് കൃത്യമായ ആസൂത്രണം വളരെ അനിവാര്യമാണ്. ലഭ്യമായ എല്ലാ വഴികളെപ്പറ്റിയും ചിന്തിക്കുക. നടപ്പിലാക്കാൻ സാധിക്കുന്ന ചെറിയ ഘട്ടങ്ങളായി അവയെ മാറ്റുക. നിങ്ങളുടെ സ്വപ്ന പദ്ധതിയിലെ ഓരോ ഘട്ടങ്ങളും നടപ്പിൽ വരുത്തുന്നതിനും ഒരു നിശ്ചിത സമയവും നൽകുക.
- ഇത് പ്രവർത്തിക്കുക – ഈ ഘട്ടം പൂർണ്ണ ആത്മാർത്ഥതയോടെ ചെയ്തില്ലെങ്കിൽ ഇതിന് മുന്നിലുള്ള എല്ലാ ഘട്ടങ്ങളും പാഴായിപ്പോയേക്കാം.
നിർഭാഗ്യവശാൽ വിജയികൾ സാധാരണയായി കഠിനാധ്വാനികളാണ്. അതേസമയം, സാധാരണക്കാർ അവരുടെ പദ്ധതികൾ കയ്യിൽ വെച്ച് അതിനായി ഒന്നും ചെയ്യാതെ ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും പാഴാക്കി കളയും. ഘട്ടം ഘട്ടമായി തയ്യാറാക്കി വെച്ച പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുക.
- ഇത് ആസ്വദിക്കൂ – നിങ്ങൾ ലക്ഷ്യത്തിലെത്തുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ സ്വപ്നം ജീവിക്കുകയാണ്. വിജയത്തിലേക്കുള്ള ഓരോ ചുവടുവെപ്പും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ ഓരോ ഘട്ടവും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയണം. ഓരോ ഘട്ടം പൂർത്തിയാക്കുമ്പോഴും സ്വയം പ്രോത്സാഹിപ്പിക്കുക, പ്രതിഫലങ്ങൾ നൽകുക. നിങ്ങളുടെ കൂടെയുള്ളവർക്ക് അത് ആസ്വദിക്കാൻ കഴിയണം. അതിന് മറ്റുള്ളവരേയും ഉയർച്ചയിൽ കൂടെ കൂട്ടണം…