മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ

ജീവിതം വിജയകരമാക്കുന്നതിനായുള്ള പ്രക്രിയയിൽ ഒരു പ്രധാന ഭാഗം നിങ്ങൾ ആഗ്രഹിക്കുന്നത് കൊടുക്കാൻ തയ്യാറാകുക എന്നതാണ്. കൊടുക്കുന്തോറും ഇരട്ടിയായി അത് നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. അത്തരത്തിൽ നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ…

  • മറ്റുള്ളവർക്ക് നിങ്ങളുടെ സത്യസന്ധത നൽകുക.

“ആവശ്യമുള്ളപ്പോൾ നിങ്ങൾ നുണ പറഞ്ഞിരിക്കണം” എന്നതാണ് നാം ജീവിക്കുന്ന ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന രീതി. ഇത് ചിലരെ സമ്പന്നരാക്കിയേക്കാം. പക്ഷെ, ഒരു മനുഷ്യൻ എന്ന തലത്തിൽ നമ്മൾ അവിടെ പരാചയപ്പെടുകയാണ്. വിജയിക്കുന്ന എന്നതുകൊണ്ട് പണം കൊണ്ട് സമ്പന്നരാകുക എന്ന് മാത്രമല്ല. മറിച്ച് വ്യക്തിത്വം കൊണ്ടും നമുക്ക് സമ്പന്നരാകാം. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്താതെ എത്തുമ്പോൾ ആണ് ജീവിതത്തിൽ നിങ്ങൾ ശരിക്കും ജയിക്കുന്നത്.

“ഒരു വ്യക്തിയുടെയോ, ഒരു സ്ഥാപനത്തിന്റെയോ, ഒരു ഉത്പന്നത്തിന്റെയോ അന്തിമ വിജയം നിശ്ചയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സത്യസന്ധത”.

  • മറ്റുള്ളവർക്ക് നിങ്ങളുടെ ബഹുമാനം നൽകുക.

ജീവിതത്തിൽ മറ്റുള്ളവർ എന്ത് നേടി, എന്ത് ചെയ്യുന്നു എന്ന് അടിസ്ഥാനപ്പെടുത്തിയാണ് നാം പലപ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുന്നത്. അവർ നേടിയത് എന്തൊക്കെ, അവർ ആരാണ് എന്നൊക്കെയുള്ള നമ്മുടെ അറിവാണ് പലപ്പോഴും അവർ ബഹുമാനത്തിന് യോഗ്യരാണോ എന്നത് തീരുമാനിക്കുക.

അവർ എന്ത് ചെയ്തു, അവർ ആരാണ് എന്നൊക്കെയുള്ള മാനദണ്ഡങ്ങൾ മാറ്റി നിർത്തി എല്ലാവരെയും ബഹുമാനിക്കാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.

  • നിങ്ങളുടെ ദുർബലത മറ്റുള്ളവർക്ക് നൽകുക.

ജീവിതത്തിൽ “ശക്തരായിരിക്കണം” എന്നാണ് നമ്മളെ എല്ലാരും പഠിപ്പിച്ചിട്ടുണ്ടാവുക. അതെ… ശരിയാണ്. എന്നാൽ ചിലപ്പോഴൊക്കെ നമ്മൾ ദുര്ബലരാകണം. നമ്മളെ സ്നേഹിക്കുന്ന, നാം സ്നേഹിക്കുന്നവരുടെ സന്തോഷത്തിനായി വിട്ടുവീഴ്ചകൾ ചെയ്യുന്നത് ജീവിതത്തിൽ ശരിയായ വിജയത്തിലേക്ക് നമ്മളെ എത്താൻ സഹായിക്കും.

  • നിങ്ങളുടെ പരിചരണം മറ്റുള്ളവർക്ക് നൽകുക.

ഈ തിരക്കേറിയ ജീവിതത്തിൽ നാം പലപ്പോഴും നമുക്ക് വേണ്ടപ്പെട്ടവരെ പരിചരിക്കാൻ മറന്നുപോകുന്നു. മറ്റുള്ളവരെ പരിചരിച്ചുകൊണ്ട് തന്നെ നമുക്ക് വിജയത്തിൽ എത്താൻ കഴിയുമോ എന്ന് വരും ദിവസങ്ങളിൽ നമുക്ക് ശീലമാക്കി നോക്കാം.

  • മറ്റുള്ളവർക്ക് നിങ്ങളുടെ അഭിനിവേശം നൽകുക.

ഉള്ളിൽ വിജയത്തിനും മുന്നേറ്റത്തിനുമായുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടുനടക്കുന്നവരെയാണ് ലോകത്തിന് ഇന്ന് ആവശ്യം. മടുപ്പേറിയ, വിരസമായ ജീവിതം നയിക്കുന്നവർക്ക് നിങ്ങൾ നിങ്ങളുടെ അഭിനിവേശം നൽകുക. അത് അവരുടെ ഉള്ളിൽ തീയായി മാറും. നിങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്ന ഊർജ്ജം നിങ്ങളിലേക്ക് തന്നെ പതിൽമടങ്ങായി ആവാഹിക്കപ്പെടും.

  • നിങ്ങളുടെ അനുഭവം മറ്റുള്ളവർക്ക് നൽകുക.

നമുക്കെല്ലാവർക്കും നമ്മൾ മികവ് പുലർത്തുന്ന മേഖലകളുണ്ട്. അവ സാധാരണയായി നമ്മൾ പ്രവർത്തിക്കുന്ന മേഖലകളാണ്. ആ മേഖലയിൽ പരമാവധി അനുഭവം നേടുക. ആ അനുഭവങ്ങളുടെ സഹായത്താൽ മറ്റുള്ളവരെ വഴികാട്ടാൻ നമുക്ക് കഴിയും. ചിലപ്പോൾ കുറുക്കുവഴികൾ എടുക്കേണ്ടിവരും ചിലപ്പോൾ അത് തെറ്റായി മാറും. ചിലപ്പോൾ പുതിയ വ്യക്തികളെ കണ്ടെത്തി സൗഹൃദം ആരംഭിക്കേണ്ടി വരും. ചിലപ്പോൾ അവരെ അകറ്റി നിർത്തേണ്ടിവരും. നിങ്ങളുടെ അനുഭവസമ്പത്ത് ഇത്തരം ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ മറ്റുള്ളവരെ സഹായിച്ചെന്നുവരാം.

  • മറ്റുള്ളവർക്ക് നിങ്ങളുടെ സഹായം നൽകുക.

മൊത്തത്തിൽ, നമ്മൾ ചെയ്യേണ്ടത് മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരെ പിടിച്ചുയർത്താൻ നമുക്ക് കഴിയണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s