കൂട്ടത്തിൽ നിന്ന് ഒരു സന്നദ്ധ പ്രവർത്തകനെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുത്ത വ്യക്തിയോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുന്നു. ബാക്കിയുള്ളവർ അയാൾക്കായി ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നു. സന്നദ്ധപ്രവർത്തകൻ മടങ്ങിയെത്തുമ്പോൾ, ബാക്കിയുള്ളവർ ആ തൊഴിൽ മൈം രൂപത്തിൽ കാണിക്കുക. ആ സന്നദ്ധപ്രവർത്തകർ അത് കണ്ടെത്താൻ ശ്രമിക്കുക.
ലക്ഷ്യം : ക്ലാസിന് ഇടയിൽ എനർജൈസർ ആയി ചെയ്യാം. എല്ലാവരേയും ഊർജ്ജസ്വലരാക്കാനും ഇടയ്ക്ക് നർമ്മം നിറഞ്ഞ ചില നിമിഷങ്ങൾ കൊണ്ടുവരുന്നതിനും സഹായിക്കും.
സന്ദേശങ്ങൾ : ടീം പ്രവർത്തനം, ആശയവിനിമയം, ശ്രദ്ധ, നിരീക്ഷണപാടവം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഉപയോഗിക്കാം.