ഗ്രൂപ്പിൻറെ വലുപ്പം: 10 മുതൽ 30 വരെ
സമയം: 30 മിനിറ്റ്
ആവശ്യമായ സാധനങ്ങൾ: പേപ്പറും മാർക്കറുകളും
ലക്ഷ്യം
പരസ്പരം പരിചയമില്ലാത്ത ഒരു കൂട്ടത്തിലെ അംഗങ്ങൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും കൂടുതൽ അടുത്ത് അറിയുന്നതിനും. പരിസരം നിരീക്ഷിക്കുന്നതിനും (observation) ആശയ വിനിമയം നടത്തുന്നതിനും, അയാളെ വേദിയിൽ വന്നു പരിചയപ്പെടുത്തുന്നതിലൂടെ സഭാകമ്പം കുറയ്ക്കുന്നതിനും.
എപ്പോൾ ഉപയോഗിക്കണം
ഒരുപാട് നീണ്ടുനിൽക്കുന്നക്യാമ്പുകളുടെയും ക്ലാസുകളുടെയും തുടക്കത്തിൽ ഉപയോഗിക്കാം. പരസ്പരം പരിചയക്കുറവുള്ള ഒരു കൂട്ടത്തിൽ ചെയ്യുന്നത് വളരെ നല്ലത്.
ഘട്ടങ്ങൾ
- ഓരോ വ്യക്തിയോടും അവരവരുടെ 3 വ്യക്തിഗത സവിശേഷതകൾ അല്ലെങ്കിൽ ശാരീരിക സവിശേഷതകൾ ഒരു കടലാസിൽ എഴുതാൻ പറയുക.
- സ്വന്തം പേരുകൾ ഉൾപ്പെടുത്തരുത്.
- പേപ്പറുകൾ ഒരു കണ്ടെയ്നറിൽ ശേഖരിക്കുക.
- ഇതുപോലെ മൂന്ന് സവിശേഷത എഴുതിയ മറ്റൊരു കടലാസ് എടുക്കുക. തുടർന്ന് അതിന്റെ ഉടമയെ കണ്ടെത്തുക.
- വ്യക്തിയെ കണ്ടെത്തിയ ശേഷം ആ വ്യക്തിയെ കൂടുതൽ അടുത്ത് പരിചയപ്പെടുക.
- അങ്ങനെ പരിചയപ്പെട്ട വ്യക്തിയെ മുന്നിലേക്ക് വന്ന് പരിസ്‌ചയപ്പെടുത്തുക.