കുന്നരു കാരന്താട് മലയാളം വായനശാലയും ഡോ എം. വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പഠനകേന്ദ്രവും സംയുക്തമായി നൽകുന്ന ഡോ എം. വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പുരസ്‌കാരം 2021 മാർച്ച് 9 ന് വൈകുന്നേരം 6 മണിക്ക് കാരന്താട് ക്ഷേണായി മന്ദിരത്തിൽ വെച്ച് വിതരണം ചെയ്തു. ഡോ എം. വി വിഷ്ണു നമ്പൂതിരി അനുസ്മരണ യോഗത്തിൽ വെച്ചാണ് സമ്മാനം വിതരണം ചെയ്തത്. നാസർ കാപ്പാട് ആണ് ഈ വർഷത്തെ പുരസ്‌കാര വിജയി.