ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്‌താൽ, ഒരിക്കലും അത് മറക്കാനും പൊറുക്കാനും കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളിൽ ഉണ്ടാകുന്ന കോപവും ദേഷ്യവും വിട്ടുമാറാതെ തുടർന്നുകൊണ്ടേയിരിക്കാം. അത് മറക്കാൻ കഴിയുന്നില്ല എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇത്തരത്തിൽ തോന്നുന്നത് വളരെ സാധാരണമാണ്. എന്നാൽ ക്ഷമിക്കാൻ കഴിയാത്തത് നിങ്ങളെ തന്നെയാകും ഏറ്റവും ദോഷകരമായി ബാധിക്കുക.
ക്ഷമ പലപ്പോഴും വെല്ലുവിളിയായി തോന്നാം, കാരണം ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നത് തന്നെ. ആരോടെങ്കിലും ക്ഷമിക്കുക എന്നതിന്റെ അർത്ഥം നിങ്ങൾ അവിടെ തോറ്റുകൊടുക്കുന്നു എന്നതല്ല.
വാസ്തവത്തിൽ, ക്ഷമിക്കുക എന്നതിനർത്ഥം നിങ്ങളെ തന്നെ ഇല്ലാതാക്കുന്ന നിങ്ങളുടെ കോപം, മറ്റൊരാളെ വേദനിപ്പിക്കാൻ തയ്യാറാകുക, പ്രതികാരത്തിനുള്ള ആഗ്രഹം എന്നിവ ഒഴിവാക്കാൻ തിരഞ്ഞെടുക്കുക എന്നതാണ്.
ഇപ്പോൾ സംഭവിച്ചത് സംഭവിച്ചുപോയി. കഴിഞ്ഞുപോയത് ഇനി മാറ്റുവാൻ കഴിയില്ല. അത് അംഗീകരിക്കുകയും, തെറ്റുകൾ മനുഷ്യസഹജം ആണെന്നും മനസിലാക്കി നിങ്ങളിൽ അനുകമ്പ വളർത്തുവാൻ ശ്രമിക്കുക.
സ്നേഹം തുളുമ്പട്ടെ… നന്മ പരക്കട്ടെ…