എന്തിന് ചെയ്യിപ്പിക്കുന്നു: ഇത് ഒരു എനർജൈസർ ആയാണ് ഉപയോഗിക്കുന്നത്. ക്ലാസുകൾക്കിടയിൽ ഇടവേളകളിൽ കളിപ്പിക്കാം.
ഗ്രൂപ്പിന്റെ വലിപ്പം : 10 (ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം കൂടുന്തോറും കൊലപാതകിയുടെ എണ്ണവും കൂടും)
കളി ആരംഭിക്കുന്നതിന് മുമ്പ് കൂട്ടത്തിൽ നിന്ന് ഒരു കൊലയാളിയെ തിരഞ്ഞെടുക്കുക. കൂട്ടത്തിൽ ഒരാൾ കൊലയാളി ആണെന്ന് എല്ലാവരോടുമായി പറയുക. അത് ആരാണെന്ന് മറ്റുള്ളവർ അറിയാതെ രഹസ്യമാക്കി വെക്കുക. വിസിൽ ശബ്ദം കേട്ടാൽ എല്ലാവരും കളി നടക്കുന്ന റൂമിൽ പലവഴിയിലേക്കായി നടക്കുക. പരസ്പരം കണ്ടുമുട്ടിയാൽ 5 സെക്കന്റ് നേരം പരസ്പരം കണ്ണുകളിലേക്ക് നോക്കുക. ഒന്നും തന്നെ പറയുവാനോ മറ്റ് ആംഗ്യങ്ങൾ കാണിക്കുവാനോ പാടുള്ളതല്ല.
കൊലയാളിക്ക് ഇതുപോലെ തന്നെ ചെയ്യാം. എന്നാൽ ആർക്കെങ്കിലും നേരെ കണ്ണിറുക്കി കാണിച്ചാൽ അയാൾ അക്രമിക്കപ്പെടുകയാണ്. ആക്രമിക്കപ്പെട്ട വ്യക്തി 20 സെക്കന്റ് കഴിഞ്ഞാൽ മരിച്ചു വീഴും.
ഒരാളെ ആക്രമിച്ചാൽ പിന്നെ കൊലയാളിക്ക് മറ്റൊരാളെ ആക്രമിക്കാൻ 30 സെക്കന്റ് കാത്തിരിക്കണം. ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ എല്ലാവരും യോഗം ചേർന്ന് കൊലപാതകിയെ കണ്ടെത്തുക. ഏറ്റവും കൂടുതൽ പേര് സംശയിക്കുന്ന വ്യക്തി മരണപ്പെടും.