ദൈവം നമുക്കു തരുന്ന നിധികളാണ് മക്കള്‍ എന്നാണ് എല്ലാ മാതാപിതാക്കളുടെയും വിശ്വാസം. നല്ലത്. പക്ഷേ ഈ നിധികളെ ഒരുപോറലും ഏല്‍പ്പിക്കാതെ കാത്തുസൂക്ഷിക്കുകയും അതിന്റെ മാറ്റും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. ഒന്നാലോചിച്ചു നോക്കൂ. ഒരു ഓട്ടോറിക്ഷയോ കാറോ ബസ്സോ ഓടിക്കണമെങ്കില്‍ നന്നായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടേ ?
അത് മാത്രമോ ?
ഒടുവില്‍ ഡ്രൈവിങ് പഠിച്ചു എന്ന് ബോധ്യപ്പെടുത്തി അതിന് ലൈസന്‍സും എടുക്കണം. എന്നാല്‍ ദൈവത്തിന്റെ നിധികളായ കുഞ്ഞുങ്ങളെ വളര്‍ത്താനോ ?
അച്ഛനമ്മമാര്‍ക്ക് ഒരു പരിശീലനവും ലഭിക്കുന്നില്ല. ഒന്നും തരപ്പെട്ടുകാണുന്നുമില്ല. അച്ഛനമ്മമാര്‍ അവരവര്‍ക്ക് തോന്നിയ രീതിയില്‍ മക്കളെ വളര്‍ത്തുകയാണ്. വേണ്ട ശ്രദ്ധയും പരിചരണവും ലഭിക്കാത്തതിനാല്‍ പല കുട്ടികളും വ്യക്തിത്വം വികസിക്കാതെ മുരടിച്ചുപോകുന്നു. ചിലര്‍ സാമൂഹ്യവിരുദ്ധരായി മാറിയാലുമായി.
കുട്ടികൾ ആത്മാഭിമാനം ഉള്ളവരായി വളാരൻ ഇതാ ചില വഴികൾ