എന്തിന് വേണ്ടി നടത്തുന്നു ?
- തന്നിരിക്കുന്ന പ്രശ്നത്തിന് ഉത്തരം കാണുന്നതിനായി കൂട്ടാളികളോടൊപ്പം ബ്രെയിൻ സ്റ്റോർമിംഗ് നടത്തുന്നതിന്.
- പ്രശ്‌ന പരിഹാരത്തിൽ കഴിവുകൾ വികസിപ്പിക്കുന്നതിന്.
- ബ്രെയിൻസ്റ്റോമിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് ഒരു ഗ്രൂപ്പിൽ നിന്ന് കഴിയുന്നത്ര ആശയങ്ങൾ സൃഷ്ടിക്കുന്നതിന്.
ആവശ്യമായ സമയം : 30 മുതൽ 60 മിനിറ്റ് വരെ (നൽകിയിട്ടുള്ള പ്രശ്‌നമനുസരിച്ച്)
ഗ്രൂപ്പിന്റെ വലുപ്പം: നിയന്ത്രണങ്ങൾ ഇല്ല. എന്നാൽ അഞ്ച് മുതൽ ഏഴ് വരെ പങ്കാളികളുടെ ഉപഗ്രൂപ്പുകളായി വിഭജിക്കേണ്ടതുണ്ട്.
അവശ്യസാധനങ്ങൾ: ഫ്ലിപ് ചാർട്ടുകൾ, കടലാസുകൾ, മാർക്കർ പേനകൾ എന്നിവ ഓരോ ഗ്രൂപ്പിനും.
നടപടിക്രമം: അഞ്ച് മുതൽ ഏഴ് വരെ വ്യക്തികൾ അടങ്ങിയ ഉപഗ്രൂപ്പുകൾ തയ്യാറാക്കുക. ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ടീമിന് ഒരു പ്രശ്‌നം നൽകുക. ഒന്നുകിൽ ഗ്രൂപ്പിനെ പറ്റിയുള്ളതോ സാങ്കൽപ്പികമോ ആകാം. ഉദാഹരണത്തിന്, ഞങ്ങൾക്ക് എങ്ങനെ കൂടുതൽ ഉപഭോക്താക്കളെ ലഭിക്കും? അല്ലെങ്കിൽ എങ്ങനെയാണ് ഞങ്ങൾ എസ്കിമോകൾക്ക് ഐസ് വിൽക്കേണ്ടത് ?
നിയമങ്ങൾ
- ഓരോ ടീമും ഒരു എഴുത്തുകാരനെയും വക്താവിനെയും തിരഞ്ഞെടുക്കണം.
- 10 മുതൽ 15 മിനിറ്റ് കാലയളവിൽ മറ്റ് ടീം അംഗങ്ങളിൽ നിന്ന് കഴിയുന്നത്ര ആശയങ്ങൾ തിരഞ്ഞെടുക്കാനാണ് എഴുത്തുകാരൻ. 10 മുതൽ 15 മിനിറ്റ് വരെ കാലയളവ് പൂർത്തിയാകുന്നതുവരെ നിർദ്ദേശങ്ങളുടെ ചർച്ചകളൊന്നും നടക്കില്ല. തമാശ നിറഞ്ഞതും വ്യത്യസ്തത നിറഞ്ഞതുമായ ആശയങ്ങൾ വരുവാൻ എഴുത്തുകാരൻ ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കണം.
- കാലയളവ് കഴിയുമ്പോൾ ഓരോ ടീമും കാലയളവിൽ പറഞ്ഞ ഓരോ ആശയങ്ങളും വിലയിരുത്തണം. ആശയങ്ങളിൽ മികച്ചത് ചർച്ചയിലൂടെ കണ്ടെത്തണം. വക്താവ് ആണ് ഗ്രൂപ്പ് പ്രവർത്തനങ്ങളും തിരഞ്ഞെടുത്ത പരിഹാരവും അവതരിപ്പിക്കേണ്ടത്.
ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം വക്താവ് അവതരിപ്പിക്കേണ്ട പോയിന്റുകൾ (ഈ പോയിന്റുകൾ ചർച്ചയ്ക്ക് മുമ്പായി വക്താവിന് നൽകുക. മറ്റ് ഗ്രൂപ്പ് അംഗങ്ങൾ ഈ പോയിന്റുകൾ കാണേണ്ടതില്ല).
- ഏറ്റവും കൂടുതൽ ആശയങ്ങൾ പറഞ്ഞത് ആരാണ് ?
- ഗ്രൂപ്പിന്റെ ചർച്ചകൾ ആരെങ്കിലും നിയന്ത്രിച്ചോ ?
- ഹാസ്യം നിറഞ്ഞതോ പരിഹാസം നിറഞ്ഞതോ ആയ ആശയങ്ങൾ ആരെങ്കിലും പറഞ്ഞുവോ ?
- കൂടുതൽ ആശയങ്ങൾ വരുന്നതിനായി മറ്റ് അംഗങ്ങളെ പ്രൂത്സാഹിപ്പിച്ച വ്യക്തി ആരാണ് ?
- പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നതോ, വളരെ കുറച്ച് മാത്രം പങ്കാളിത്തം കാണിക്കുകയോ ചെയ്ത വ്യക്തി ആരാണ് ?
ടീം ബിൽഡിംഗ്, ആശയവിനിമയം, അവതരണ നൈപുണ്യം എന്നിവ വർധിപ്പിക്കുന്നതിന് ഈ പ്രവർത്തനം സഹായകമാണ്.