എല്ലാവരും ഒരൊറ്റ വട്ടത്തിൽ നിൽക്കുക. അതിന്റെ നടുവിൽ ഒരാളെ നിർത്തുക. വട്ടത്തിൽ നിൽക്കുന്നവർക്ക് 1 മിനിട്ട് സമയം അനുവദിച്ചു നൽകുക. ഈ സമയത്തിനുള്ളിൽ ഇരുവശങ്ങളിലായി നിൽക്കുന്ന വ്യക്തികളെ (ഇടത് വശത്തുള്ള ഒരാളെയും വലത് വശത്തുള്ള മറ്റൊരാളെയും) പരിചയപ്പെടുക. അവരുടെ പൂർണ നാമം ചോദിച്ചറിയുക. ഒരു മിനിട്ട് കഴിഞ്ഞാൽ കളി ആരംഭിക്കാം.
നടുക്ക് നിൽക്കുന്ന വ്യക്തി ആരെയെങ്കിലും ചൂണ്ടിക്കാണിച്ച് “ഇടത്” അല്ലെങ്കിൽ “വലത്” എന്ന് പറയുക. നടുക്ക് നിൽക്കുന്ന വ്യക്തി ചൂണ്ടി കാണിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആ ഭാഗത്ത് നിൽക്കുന്ന വ്യക്തിയുടെ പൂർണ്ണ നാമം വിക്കലോ ഇടർച്ചയോ കൂടാതെ ഉടനെ പറയുക. അങ്ങനെ പറയാൻ സാധിച്ചില്ലെങ്കിൽ ആ വ്യക്തി വട്ടത്തിന്റെ നടുവിൽ നിൽക്കുകയും മറ്റേ വ്യക്തിക്ക് ആ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാം.
അരികിൽ നിൽക്കുന്നവരുടെ പേരുകൾ എല്ലാര്ക്കും സുപരിചിതം ആണെന്ന് തോന്നിയാൽ “ഓട് ചങ്ങായി ഓട്” എന്ന് പറയാം. അത് കേട്ടാൽ എല്ലാവരും അവരവരുടെ സ്ഥാനം മാറേണ്ടതാണ്. ഉടൻ തന്നെ ഇരു വശത്തുള്ള വ്യക്തികളുടെ പേരുകൾ ചോദിച്ചറിയുകയും വേണം. ഇത് നിശ്ചിത സമയത്തേക്ക് തുടരാം.
(പരസ്പരം പരിചയപ്പെടാൻ ഈ കളി കുറച്ചൊക്കെ സഹായകമാണ്. കൂടുതൽ സമയം എടുത്ത് ചെയ്‌താൽ കൂടുതൽ വ്യക്തികളെ പരിചയപ്പെടാൻ കഴിയും. ഒരു സെക്ഷന്റെ ആദ്യം ഐസ് ബ്രേക്കർ ആയി ഈ കളി ഉപയോഗിക്കാം. മെമ്മറി (ഓർമ്മശക്തി) എത്രയുണ്ടെന്ന് തിരിച്ചറിയുന്നതിനും ഓർമ്മശക്തിയുടെ പ്രാധാന്യത്തെ ചൂണ്ടികാണിക്കുന്നതിനും ഒക്കെ ഈ കളി ഉപയോഗിക്കാം.)