എല്ലാവരും വട്ടത്തിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക. എല്ലാവരോടും അവരവരുടെ ചെരുപ്പുകൾ വട്ടത്തിന്റെ നടുവിലായി കൊണ്ടിടാൻ നിർദ്ദേശിക്കുക.സ്വയം ഒരു വ്യക്തിയോട് മുന്നോട്ട് വരാൻ ആവശ്യപ്പെടുക. അതിനുശേഷം തന്റേതല്ലാത്ത ഒരു ജോഡി ചെരുപ്പുകൾ മധ്യഭാഗത്തുനിന്നും തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുക.
ശേഷം,ആ ജോഡി ചെരിപ്പുകളുടെ ഉടമയെ വിവരിക്കുക (അത് ആരാണെന്ന് അറിയാതെ).ആ ചെരുപ്പിന്റെ ഉടമയുടെ സ്വഭാവം, പ്രായം, മാനഭാവം, വ്യക്തിത്വം തുടങ്ങി ആ ചെരുപ്പിൽ നിന്നും കണ്ടെത്താൻ കഴിയുന്നവ എല്ലാം പറയട്ടെ. ശേഷം, ആ ഉടമ ആരാണെന്ന് കൂട്ടത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുക. തുടർന്ന്, യഥാർത്ഥ ഉടമ മുന്നോട്ട് വരികയും പ്രവർത്തനം തുടരുകയും ചെയ്യുക.
(പരസ്പരം പരിചയമില്ലാത്ത ഒരു കൂട്ടത്തിൽ ആണെങ്കിൽ പരസ്പരം പരിചയപ്പെടുന്നതിനോ, പരിചയമുള്ള കൂട്ടത്തിൽ ആണെങ്കിൽ കൂടുതൽ അടുത്ത് അറിയുന്നതിനോ ഇത് സഹായിക്കും. ചെരുപ്പിൽ നിന്നും ശ്രദ്ധാപൂർവ്വം സ്വഭാവ സവിശേഷതകളും ഒടുവിൽ ഉടമസ്ഥനെയും കണ്ടെത്താൻ കഴിഞ്ഞാൽ ആ വ്യക്തിയുടെ നിരീക്ഷണ പാഠവം മനസ്സിലാക്കാം. നിരീക്ഷണം, ശ്രദ്ധ തുടങ്ങിയ നൈപുണ്യം വളർത്താനും പരസ്പരം കൂടുതൽ അറിയാനും ഈ പ്രവർത്തനം സഹായകമാകും. ഒരു സേഷന്റേയോ ക്യാമ്പിന്റെയോ തുടക്കത്തിൽ ഈ പ്രവർത്തനം നടത്തുന്നതാകും കൂടുതൽ അഭികാമ്യം.)