ബോഡി ബിൽഡിംഗ് പോലെ തന്നെ പ്രധാനമാണ് ഇമേജ് ബിൽഡിങ് അഥവാ പ്രതിരോധവൽക്കരണം. നമുക്ക് ഒരാളെ കുറിച്ച് നമ്മുടെ മനസ്സിൽ ഒരു രൂപം ഉണ്ടാകും. ശരീരം, രൂപം, പെരുമാറ്റം, യോഗ്യത, സ്ഥാനം തുടങ്ങിയ ഗുണങ്ങളും ദോഷങ്ങളും ഒക്കെ ചേർന്ന് അയാളെ കുറിച്ച് ഒരു ധാരണ അല്ലെങ്കിൽ പ്രതിരൂപം നമ്മുടെ മനസ്സിൽ ഉണ്ടാകും. ഉദാഹരണമായി ക്രിസ്തു, ശ്രീകൃഷ്ണൻ, ബുദ്ധൻ, മുഹമ്മദ് നബി തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ തന്നെ ഈ മഹത് വ്യക്തികളെ കുറിച്ച് നിങ്ങളുടെ മനസ്സിൽ ഒരു രൂപം ഉണ്ടാകുന്നു. അതുപോലെതന്നെ ഹിറ്റ്ലർ, മുസ്സോളിനി, ബിൻലാദൻ, വീരപ്പൻ എന്ന് കേൾക്കുമ്പോഴും അവരെക്കുറിച്ച് ഒരു രൂപം നിങ്ങളുടെ മനസ്സിൽ പതിയുന്നു. ഇതുപോലെ തന്നെയാണ് നിങ്ങൾ കാണുകയും പരിചയപ്പെടുകയും ഒക്കെ ചെയ്യുന്ന ആളുകളെ കുറിച്ച് നിങ്ങളുടെ മനസ്സിൽ ഓരോ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പിന്നെ ഒരാളെ കണ്ടില്ലെങ്കിലും അയാളുടെ പേരു കേൾക്കുമ്പോൾ തന്നെ ആ രൂപം നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. നിങ്ങൾക്ക് നേരിട്ട് പരിചയമുള്ള ആൾ ആണെങ്കിൽ അയാളെ കുറിച്ച് അറിയാൻ മറ്റുള്ളവർ പറയണമെന്നില്ല. അയാളുടെ നല്ലതും ചീത്തയുമായ വിവരങ്ങളെ കുറിച്ചും ഒക്കെ നിങ്ങൾ നേരിട്ട് അറിയാവുന്നതുകൊണ്ട് രൂപവത്കരണത്തിൽ പുറത്തുനിന്നുള്ള നിർദ്ദേശങ്ങൾ ആവശ്യമായി വരുന്നില്ല. എന്നാൽ നിങ്ങൾ കണ്ടിട്ടില്ലാത്ത വ്യക്തികളെ കുറിച്ചും ചരിത്ര പുരുഷന്മാരെ കുറിച്ചും ഒക്കെ അറിയുന്നത് മാതാപിതാക്കളും അധ്യാപകരും പറഞ്ഞുതരുന്ന കാര്യങ്ങളിൽ നിന്നോ വായിച്ച് അറിവിൽ നിന്നോ ആയിരിക്കും. ഈ അറിവുകൾ മുഴുവൻ സത്യം ആയിക്കൊള്ളണമെന്നില്ല. ചരിത്ര പുരുഷന്മാരെ കുറിച്ചും ആരാധനാ പുരുഷന്മാരെ കുറിച്ചും ഒക്കെ അവരുടെ ആരാധകവൃന്ദം കഥകളെഴുതി പ്രചരിപ്പിക്കുക സ്വാഭാവികമാണ്. ഇപ്പോൾ ഈ നുണ നുണകളും അവരുടെ രൂപവത്കരണത്തിൽ നിങ്ങളെ സ്വാധീനിക്കുന്നു
നിങ്ങൾക്ക് നിങ്ങളെ കുറിച്ച് തന്നെ സ്വയം ഒരു പ്രതി രൂപ ബോധം അതായത് സെൽഫ് ഇമേജ് ഉണ്ടായിരിക്കണം. ഈ സ്വയം ബോധത്തിൽ നിന്നാണ് നിങ്ങളുടെ വ്യക്തിത്വത്തിന് വികാസം ആരംഭിക്കുന്നു എന്ന് കൂടി ഓർക്കണം. നിങ്ങളെ കുറിച്ച് നിങ്ങളുടെ കഴിവുകളെ കുറിച്ച് ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ഉണ്ടാകുന്ന സ്വയം മതിപ്പാണ് (self-esteem) നിങ്ങളുടെ വ്യക്തിത്വത്തിന് അടിത്തറ.
നിങ്ങളുടെ രൂപം, ജോലി, വിദ്യാഭ്യാസം എന്തുമാകട്ടെ സമൂഹത്തിൽ നിങ്ങൾക്കുള്ള സ്ഥാനവും വിലയും മാത്രമല്ല നിങ്ങളുടെ വിലയെ കുറിച്ചു നിങ്ങളെ ബോധവാൻ ആക്കുന്നത്. എല്ലാ മനുഷ്യരെയും പോലെ ഇവിടെ ജനിച്ച ഒരു മനുഷ്യനെന്ന നിലയിലുള്ള നിങ്ങളുടെ അവകാശങ്ങൾ ആവശ്യങ്ങൾ തുടങ്ങിയവയൊക്കെ നിങ്ങളുടെ സ്വന്തമാണ്. ഈ അവകാശത്തിൽ നിന്നാണ് സ്വയം മതിപ്പ് നിങ്ങളിൽ ഉണ്ടാവേണ്ടത്.
ഒരു സാമൂഹ്യജീവി എന്ന നിലയിൽ നന്നായി പെരുമാറുന്നത് പോലെ പ്രധാനമാണ് മാതൃകാപരമായ ജീവിതവും. നല്ല പെരുമാറ്റവും നല്ല ജീവിതവും നിങ്ങളെക്കുറിച്ച് സ്നേഹം നിറഞ്ഞ ബഹുമാനം നിറഞ്ഞ രൂപവൽക്കരണം ഉണ്ടാകും. സ്വയം നന്നായി ജീവിക്കുന്നതിനോടൊപ്പം നന്നായി ജീവിക്കുന്നതിന് കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യണം. നിങ്ങൾ പരോപകാരിയാണ് അല്ലെങ്കിൽ മനുഷ്യത്വം ഉള്ളവൻ ആണ് എന്നൊക്കെ നിങ്ങളെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോൾ അത് നിങ്ങളുടെ വ്യക്തിത്വം അംഗീകരിക്കപ്പെട്ടു എന്നതിന് തെളിവാണ്.
പ്രതി രൂപവത്കരണത്തി ടെ എങ്ങനെ വ്യക്തിത്വവികാസം ഉണ്ടാക്കാം. അതുപോലെതന്നെ തുടർച്ചയായ പരിശ്രമത്തിലൂടെ വ്യക്തിത്വ വികാസവും, മറ്റുള്ളവരിൽ നിങ്ങളെപ്പറ്റി പ്രതിരൂപം വൽക്കരണവും എങ്ങനെ ഉണ്ടാക്കാം എന്ന് മനസ്സിലാക്കാൻ വീഡിയോ കാണുക.