കേരള ലളിതകലാ അക്കാഡമി പ്രസിദ്ധീകരിച്ച ഡോ. എം. വി. വിഷ്ണു നമ്പൂതിരിയുടെ A HEREDITERY ART OF KERALA : KALAMEZHUTHU എന്ന പുസ്തകത്തിന്റെ പ്രകാശനം 2020 ഒക്ടോബർ 1 ന് പയ്യന്നുരിലെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ വച്ച് നടന്നു. ഫോക്‌ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജന്റെ അധ്യക്ഷതയിൽ കേരള ലളിതകലാ അക്കാഡമി സെക്രട്ടറി ശ്രീ. പി.വി. ബാലൻ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീ ടി.ഐ. മധുസൂദനന് ആദ്യപ്രതി നൽകിക്കൊണ്ട് ശ്രീ.കെ.കെ .മാരാർ പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ചു. പയ്യന്നുർ നഗരസഭാചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ മുഘ്യ അതിഥിയായ ചടങ്ങിൽ ശ്രീ.കെ.കെ.ആർ. വെങ്ങര, ശ്രീ.സുനിൽ കുന്നരു , ഡോ. എം. വി. വിഷ്ണു നമ്പൂതിരിയുടെ കുടുംബാഗങ്ങളും പങ്കെടുത്തു . ഡോ. കെ.പദ്മനാഭൻ സ്വാഗതവും ശ്രീ.പി.വി. നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കേരള ലളിതകലാ അക്കാഡമി, ഫോക്‌ലാൻഡ് പയ്യന്നുർ, ഡോ. എം. വി. വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ പഠനകേന്ദ്രം , കുന്നരു സംയുക്തമായാണ് ചടങ്ങു സംഘടിപ്പിച്ചത്.പുസ്തക പ്രകാശന ചടങ്ങിന്റെ പ്രധാന ഭാഗങ്ങൾ..