ആദ്യമായി നിങ്ങൾ നിങ്ങളുടെ ജന്മവാസനകളെ കുറിച്ചും ശാരീരികവും മാനസികവുമായ അടിസ്ഥാന പ്രേരണകളെ കുറിച്ചും അറിഞ്ഞിരിക്കണം. ഇതൊക്കെ നിങ്ങൾ അറിയാവുന്ന കാര്യങ്ങളാണ്. എന്നാലും ഇതേക്കുറിച്ചൊന്നും നിങ്ങൾ ചിന്തിച്ചിരിക്കാൻ വഴിയില്ല. പ്രേരണകൾ അനുസരിച്ച് ജീവിക്കുന്ന സ്വഭാവമാണ് നിങ്ങളുടേത്. കുട്ടികൾ അങ്ങനെ ആയിരിക്കും. കാരണം അവർ സാമൂഹ്യ ജീവിതത്തിൻറെ പാഠങ്ങളൊന്നും മനസ്സിലാക്കുവാനുള്ള പ്രായമായിട്ടുണ്ടാവില്ല. പക്ഷേ നിങ്ങൾ പുസ്തകം വായിക്കുവാൻ തുടങ്ങിയ സ്ഥിതിക്ക് കുറച്ചൊക്കെ കാര്യങ്ങൾ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് സ്വയം ഉള്ളിലോട്ടു ഒന്നു തിരിഞ്ഞു നോക്കാം. എന്തൊക്കെയാണ് ജന്മവാസനകൾ പ്രേരണകളും എന്ന് മനസ്സിലാക്കണം. കാരണം ഈ ജന്മവാസനകൾ പ്രേരണകളും ഒക്കെ സാമൂഹ്യ നിയമങ്ങൾക്കനുസരിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്ത് ജീവിക്കുന്നവരിലാണ് നല്ലൊരു വ്യക്തിത്വം കുടികൊള്ളുന്നത്.
നാം ജീവിക്കുമ്പോൾ തന്നെ കുറെ ജന്മവാസനകളും നമ്മുടെ കൂടെ വരുന്നുണ്ട്. കുട്ടി ആയിരിക്കുമ്പോൾ തിരിച്ചറിയാനാവാതെ ചില ജന്മവാസനകളും പ്രേരണകളും വളരുംതോറും പ്രകടമായി തുടങ്ങുകയും പ്രതികരണം ആവശ്യപ്പെടുകയും ചെയ്യും. ജനിക്കുമ്പോൾ തന്നെ പ്രകടമായി തൃപ്തി നേടുന്ന പ്രേരണ വിശപ്പാണ്. അമ്മയുടെ മുലപ്പാൽ കുടിച്ചു തുടങ്ങുന്നതോടെ കുറിച്ചു മാത്രമാണ് കുട്ടി അറിയുന്നത്. വിശക്കുമ്പോൾ ഉടനെ മുലപ്പാൽ ലഭിക്കണം കിട്ടിയില്ലെങ്കിൽ കുട്ടി കരയും. ഒരു മനുഷ്യൻ എന്ന നിലയിൽ അവൻറെ/അവളുടെ ആദ്യത്തെ പ്രതികരണമാണ്/പ്രതിഷേധമാണ് കരച്ചിൽ. പിന്നീട് അങ്ങോട്ട് ഓരോ പ്രേരണകൾ തുടങ്ങുമ്പോഴും അത് നടക്കാതെയാകുമ്പോൾ കുട്ടി കരഞ്ഞുകൊണ്ട് അത് നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങളും ഇപ്പോൾ മിക്കപ്പോഴും ഇത് സ്വീകരിച്ച് മാതാപിതാക്കളിൽ നിന്നും പലതും നേടുന്നുണ്ടാവും. പ്രായമായി വരുന്തോറും നാം നമ്മുടെ ജന്മവാസനകളും പ്രേരണകളും ഒക്കെ നിയന്ത്രിച്ചു തുടങ്ങുന്നു.
വിശന്നാൽ കരയില്ല. ഭക്ഷണം ഉണ്ടെങ്കിൽ കഴിക്കും. കിട്ടിയില്ലെങ്കിൽ കിട്ടുന്നതുവരെ ക്ഷമിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾ ക്ഷമിക്കുവാൻ വിശപ്പ് സഹിക്കുവാൻ പഠിക്കുന്നു. അങ്ങനെ പരിശീലിച്ചു തുടങ്ങുന്ന ക്ഷമയും സഹനശക്തിയും നിങ്ങളുടെ വ്യക്തിത്വ വികസനത്തിന് പ്രാഥമിക പാഠങ്ങൾ ആണെന്ന് ഓർക്കണം. നിങ്ങൾ ഇപ്പോൾ ഒരു കുട്ടിയാണ് എങ്കിലും എന്തെങ്കിലും കിട്ടണം എന്നു തോന്നിയാൽ മാതാപിതാക്കളോട് ചോദിച്ചിട്ടു കിട്ടിയില്ലെങ്കിൽ കരയുകയോ ശണ്ഠ കൂടുകയോ ചെയ്യും. ഇത്തരം സ്വഭാവങ്ങൾ ഉപേക്ഷിച്ചു കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകാൻ പഠിക്കണം. എന്തെങ്കിലും കളിപ്പാട്ടം വേണമെന്ന് മാതാപിതാക്കളുടെ ആവശ്യപ്പെട്ടാൽ അത് ഒരുപക്ഷേ അവർ വാങ്ങി തരാത്തത് പണമില്ലാത്തതുകൊണ്ട് ആവാം. ‘പൈസ ഇല്ല മോനെ’ എന്ന് അമ്മയോ അച്ഛനോ പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള വിവേകം നമ്മൾ ഇപ്പോഴേ കാണിക്കണം. കുട്ടികൾ എന്തു ചോദിച്ചാലും ഉടനെ വാങ്ങി കൊടുക്കുന്ന ചില മാതാപിതാക്കൾ ഉണ്ട്. ഈ കുട്ടികൾ വളർന്നാലും ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിൽ വാശിപിടിക്കും ബഹളം ഉണ്ടാക്കും. എന്നിട്ടും നടന്നില്ലെങ്കിൽ മോഷ്ടിച്ച് എങ്കിലും കാര്യം നടത്താൻ ശ്രമിക്കും. ഇത്തരം കുട്ടികൾ സാമൂഹ്യവിരുദ്ധ സ്വഭാവം ഉള്ളവരായി തീർന്നാൽ അദ്ഭുതപ്പെടാനില്ല. നിങ്ങൾ അതു പോലെ ആകരുത്.
പ്രേരണകളും വികാരങ്ങളും അനവധി ഉണ്ടാകാം. അതൊക്കെ മനസ്സിലാക്കി വിവേകപൂർവ്വം ജീവിക്കുവാൻ പഠിച്ചു തുടങ്ങുമ്പോൾ നല്ല വ്യക്തിത്വത്തിന് തുടക്കമായി. സ്നേഹം, ദേഷ്യം, വെറുപ്പ് തുടങ്ങിയവയൊക്കെ ആവശ്യമായ വികാരങ്ങളാണ്. എന്നാൽ ഇതൊക്കെ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. ചീത്ത പറയണമെന്നും, കൂട്ടുകാരെ തള്ളണമെന്നും, അന്യ പണമോ സാധനമോ മോഷ്ടിക്കണം എന്നും ഒക്കെ തോന്നും. പക്ഷേ ഇങ്ങനെ തോന്നുന്നതൊക്കെ ചെയ്താലോ…??? ചിലപ്പോൾ ജയിലിൽ പോയി കിടക്കും. എന്നാൽ നല്ലൊരു വ്യക്തിയായി സാമൂഹ്യ ജീവിയായി ജീവിക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചാൽ ശരിയായ കാര്യങ്ങൾ മാത്രം ചെയ്തു ശീലിച്ച തുടങ്ങും. വിശപ്പു കഴിഞ്ഞാൽ പിന്നെയുള്ള ശാരീരികവും മാനസികവുമായ പ്രാധാന്യമർഹിക്കുന്ന ഒരുപാട് പ്രേരണകൾ ഉണ്ട്. ഈ പ്രചരണകളെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. അറിഞ്ഞിരുന്നാൽ മാത്രമേ വിവേകപൂർവ്വം ആ വികാരം നേരായ വഴിയിലൂടെ നിയന്ത്രിച്ചു കൊണ്ടു പോകാൻ കഴിയുകയുള്ളൂ.
ഇപ്പോൾ നിങ്ങളുടെ ജന്മവാസനകൾ പ്രേരണകൾ എന്തൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാക്കുക വസ്തുതകൾ വസ്തുതകളായി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു കഴിഞ്ഞാൽ പിന്നെ നേരായ മാർഗ്ഗം തിരഞ്ഞെടുക്കുക എളുപ്പമാണ്.
Thoughful…
LikeLike
Nice work 👍
LikeLiked by 1 person