നമ്മുടെയെല്ലാം ജീവിതം വളരെയധികം അനുഗ്രഹിക്കപ്പെട്ടത് ആണ് അല്ലെങ്കിൽ വളരെയധികം സൗഭാഗ്യങ്ങൾ നിറഞ്ഞതാണ്. എത്രത്തോളം അനുഗ്രഹത്തിന് വിധേയരാണ് നമ്മൾ എന്ന് തിരിച്ചറിയണമെങ്കിൽ പലരും പറയുന്നതുപോലെ നമ്മുടെ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും എണ്ണി നോക്കേണ്ടിവരും. എത്രയൊക്കെ സൗഭാഗ്യവാന്മാർ ആണ് നമ്മൾ എന്ന് എണ്ണി നോക്കുക. അതൊരു വലിയ ശക്തിയാണ്. വളരെ ഫലവത്തായ ഒരു പ്രവർത്തനമാണ്. ഇത്തരത്തിൽ നമ്മുടെ അനുഗ്രഹങ്ങളും നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളും എണ്ണി നോക്കുക എന്നത് നമ്മുടെ ജീവിതം തന്നെ വളരെ പോസിറ്റീവ് ആയ ദിശയിലേക്ക് മാറ്റിമറിക്കുവാൻ ഉതകുന്ന ഒന്നാണ്.
നമ്മുടേതായിട്ടുള്ള വസ്തുക്കൾ, നമുക്ക് കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങൾ, സൗഭാഗ്യങ്ങൾ എന്നിവ എത്ര ചെറുത് തന്നെയായാലും അതിനും, അത് നമുക്കായി സൃഷ്ടിച്ചവനും, നമുക്ക് നൽകിയവനും നമ്മൾ കടപ്പെട്ടിരിക്കുക. അവരോടു നന്ദിയുള്ളവരായിരിക്കുക. അതിന് കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലേക്ക് അത്തരം സൗഭാഗ്യങ്ങൾ വീണ്ടും വീണ്ടും കൂടുതലായി വന്നുകൊണ്ടിരിക്കും. അത് വസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല പണത്തിന്റെ കാര്യത്തിൽ ആയാലും ബന്ധങ്ങളുടെ കാര്യത്തിൽ ആയാലും ഒരു ജോലിയുടെ കാര്യത്തിൽ ആയാലും വിദ്യാഭ്യാസകാര്യത്തിൽ ആയാലും നമ്മുടെ ചുറ്റുമുള്ള നമ്മളെ സ്നേഹിക്കുന്നവരുടെ കാര്യത്തിൽ ആയാലും അങ്ങനെ തന്നെ.
മറുവശത്ത് നമ്മൾ നമുക്ക് കിട്ടിയ സൗഭാഗ്യങ്ങൾ ഓർക്കാതെ ഇരിക്കുന്ന അവസരത്തിൽ നമ്മുടെ ചിന്തയിലേക്ക് കയറി വരുന്നത് നമുക്ക് കിട്ടാതെ പോയ സാധനങ്ങളെ കുറിച്ചുള്ള ചിന്ത ആയിരിക്കാം. അതേപോലെ നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ ആയിരിക്കാം. അതുകൊണ്ടുതന്നെ നമ്മുടെ സൗഭാഗ്യങ്ങളെ കുറിച്ച് നമ്മൾ എപ്പോഴും ഓർക്കേണ്ടതായിട്ടുണ്ട്. മറ്റൊരാളെക്കുറിച്ച് മോശമായിട്ട് പറയുന്ന അവസരത്തിൽ അല്ലെങ്കിൽ ഒരു ട്രാഫിക് ജാമിൽ പെട്ട് അതിനെക്കുറിച്ച് പഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, ഒരു വലിയ വരിയിൽ അകപ്പെട്ട് നിൽക്കുന്ന സമയത്ത്, പണം ഇല്ലാത്ത അവസ്ഥയെ കുറിച്ച് ആലോചിച്ചു വിഷമിക്കുന്ന സമയത്ത് ഒക്കെ നമ്മുടെ ചിന്ത നെഗറ്റീവ് ആകാൻ സാധ്യത ഉണ്ട്.
പ്രവർത്തനം
താഴെ തന്നിരിക്കുന്ന മാതൃകയിൽ 10 പോയിന്റുകൾ വിഡിയോയിൽ പറഞ്ഞതുപോലെ എഴുതുക. ദിവസം 10 പുതിയത് വീതം ചേർക്കുക. ഓരോന്നും വായിച്ച് മന്ത്രം ചൊല്ലുക.
- ………………………………………. ലഭിച്ചതിൽ ഞാൻ ഭാഗ്യവാൻ ആണ്. എന്തെന്നാൽ : …………………………………………………………………………………………………………………………………………….
- ………………………………………… ലഭിച്ചതിൽ ഞാൻ സന്തോഷവാൻ ആണ്. എന്തെന്നാൽ : ……………………………………………………………………………………………………………………………………………..
- ……………………………………….. ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവൻ ആണ്. എന്തെന്നാൽ: ……………………………………………………………………………………………………………………………………………..
- ………………………………………… ലഭിച്ചതിൽ എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്തെന്നാൽ: ……………………………………………………………………………………………………………………………………………..
Hi Devika… Do you need any help…
LikeLike