വ്യക്തികളോടോ, സാഹചര്യങ്ങളോടോ, ലക്ഷ്യങ്ങളോ ഉള്ള ഒരാളുടെ പ്രതികരണത്തെ നമുക്ക് മനോഭാവം എന്ന് വിളിക്കാം. അത്തരം പ്രതികരണങ്ങളാണ് ഒരാളുടെ മനോഭാവത്തെ നിർണയിക്കുന്നത്. ഇത്തരം മനോഭാവങ്ങളെ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എന്നിങ്ങനെ വേർതിരിക്കാം. എനിക്ക് പോസിറ്റീവ് ആയി തോന്നുന്ന എൻറെ മനോഭാവങ്ങളെ മറ്റൊരാൾക്ക് നെഗറ്റീവ് ആയി തോന്നിയേക്കാം. ഒരാളുടെ മനോഭാവത്തെ എനിക്ക് പോസിറ്റീവായി തോന്നിയെങ്കിൽ അത് എല്ലാവർക്കും പോസിറ്റീവായി തന്നെ തോന്നണം എന്ന് നിർബന്ധമില്ല. അതുകൊണ്ടാണ് പല സന്ദർഭങ്ങളിലും പല വ്യക്തികളും പെരുമാറുന്നതിന് രണ്ട് രീതിയിലുള്ള ന്യായീകരണങ്ങൾ നാം കാണുന്നത്. ഒരു സന്ദർഭത്തിൽ ഒരു വ്യക്തി പ്രതികരണം, അദ്ദേഹത്തിൻറെ ആ സമയത്തുള്ള മനോഭാവം എന്നിവ പോസിറ്റീവ് ആയും നെഗറ്റീവ് ആയും മറ്റൊരാൾക്ക് അനുഭവപ്പെടാം. എങ്കിലും പൊതു സമൂഹം അംഗീകരിച്ചിട്ടുള്ള ചില മാനദണ്ഡങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
ഒരു ഇൻറർവ്യൂവിന് പങ്കെടുക്കുമ്പോൾ അതിൽ പല ചോദ്യങ്ങൾക്കും എങ്ങനെ മറുപടി പറയുന്നു എന്നത് അത്തരം സന്ദർഭങ്ങൾ ഉള്ള വ്യക്തികളുടെ മനോഭാവത്തെ ചൂണ്ടിക്കാണിക്കാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ അവ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ എത്ര തന്നെ മൂടിവെച്ചു കഴിഞ്ഞാലും ഇന്നല്ലെങ്കിൽ നാളെ അത്തരം മനോഭാവങ്ങൾ അറിയാതെ പുറത്തു വരാനുള്ള സാധ്യതകൾ ഉണ്ട്. അതിനാൽ തന്നെ കൃത്യമായ പരിശീലനത്തിലൂടെയും കൃത്യമായ ചിന്തകളിലൂടെയും അത് മാറ്റിയെടുക്കേണ്ടത് വളരെയധികം അനിവാര്യമാണ്.
ഒരു ചോദ്യത്തിന് അല്ലെങ്കിൽ ഒരു സന്ദർഭത്തിൽ ഒരാൾ വൈകാരികമായി ആണോ അതോ വളരെ ആലോചിച്ച് യുക്തമായ തീരുമാനത്തിൽ എത്തുകയാണോ എന്നത് വ്യക്തിയുടെ മനോഭാവത്തെ ചൂണ്ടിക്കാണിക്കുന്നു. തന്നോട് ചോദിക്കുന്ന ചോദ്യത്തോടോ താൻ അഭിമുഖീകരിക്കുന്ന സന്ദർഭത്തോടോ സമചിത്തതയോടെ പ്രതികരിക്കുന്നവരെയാണ് പോസിറ്റീവ് മനോഭാവം ഉള്ളവരായി കാണുന്നത്.
ഇന്ന് നാം ചർച്ച ചെയ്യുന്നത് അത്തരത്തിൽ കുറച്ച് മനോഭാവങ്ങൾ ആണ്. ഈ വിഡിയോയിൽ അതുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന വീഡിയോ കാണാം. അതിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഒരു നോട്ട് പുസ്തകവും പേനയും കരുതുക.
ആ പ്രവർത്തനത്തിൽ പറഞ്ഞതുപോലെതന്നെ നാല് തരത്തിലുള്ള മനോഭാവത്തെ കുറിച്ചാണ് പ്രധാനമായും ഇന്ന് ചർച്ച ചെയ്തിരിക്കുന്നത്.
- മനുഷ്യൻ പലപ്പോഴും അവൻറെ കഴിവുകൾ തിരിച്ചറിയുന്നില്ല. “ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല” എന്ന് പറയുന്നത് പോലെ പലപ്പോഴും നമ്മുടെ കഴിവുകൾ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. നമ്മുടെ മുന്നിൽ തുറന്നുകിടക്കുന്ന അവസരങ്ങൾ എപ്പോഴാണോ നാം ധൈര്യപൂർവ്വം ഏറ്റെടുക്കുകയും മുന്നോട്ട് വരികയും ചെയ്യുന്നത് അപ്പോഴാണ് നമുക്ക് അത് ചെയ്യുവാനുള്ള കഴിവ് ഉണ്ടോ ഇല്ലയോ എന്ന് നാം തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ മുന്നിൽ ഇത്തരം അവസരങ്ങൾ വരുമ്പോൾ അവ ഏറ്റെടുത്ത് ചെയ്യുവാനുള്ള കഴിവുണ്ടോ ഇല്ലയോ എന്ന് നാം തിരിച്ചറിയണം.
- വലിയ സ്വപ്നങ്ങൾ കാണുമ്പോൾ തോൽവി ഉണ്ടായേക്കാം. അങ്ങനെ തോൽവി ഉണ്ടായിക്കഴിഞ്ഞാൽ അതിനെ കൃത്യമായി തരണം ചെയ്യുന്നതിന് നമ്മൾ പരിശീലനം നേടിയിരിക്കണം. അത്തരം പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റുവാൻ നമുക്ക് കഴിയണം.
ഒരിക്കൽ ഒരു സിംഹം ഒരു മാൻകുട്ടിയെ ആഹാരമാക്കാൻ ഓടിക്കുകയായിരുന്നു. കുറേനേരം സിംഹം മാൻകുട്ടിയുടെ പിറകെ ഓടി. പക്ഷേ മാൻകുട്ടി ഓടിരക്ഷപ്പെട്ടു. പക്ഷേ, ആ സിംഹം “തനിക്ക് ഭക്ഷണം കിട്ടിയില്ല… ഞാൻ പരാജയപ്പെട്ടു” എന്ന് മനസ്സിൽ വിചാരിച്ച് ആത്മഹത്യ ചെയ്യുകയല്ല ഉണ്ടായത്. അടുത്ത അവസരത്തിനായി കാത്തിരിക്കുകയാണ് ചെയ്തത്. ഇതുപോലെ തന്നെയാണ് ജീവിതവും. തോൽവി ഉണ്ടാകാം… പരാജയങ്ങൾ ഉണ്ടാകാം… വിജയത്തിലേക്കുള്ള ചവിട്ടു പടികളായി അത്തരം തോൽവികളെ മാറ്റുവാൻ നമുക്ക് സാധിക്കണം.
- നമ്മുടെ ശക്തിയും ദൗർബല്യവും നമുക്ക് കൃത്യമായി അറിയുവാൻ സാധിക്കണം. ഒരു പ്രവർത്തനം ചെയ്യുന്നതിന് എത്രത്തോളം കഴിവ് നമുക്ക് ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം. നമ്മുടെ ശക്തി എന്താണ് നമ്മുടെ ദൗർബല്യം എന്താണ് എന്നതിനെക്കുറിച്ച് കൃത്യമായി നമുക്ക് ഓർമ്മ ഉണ്ടാക്കണം.
- “എനിക്കിത്രയേ കഴിയുള്ളൂ..”, “എനിക്ക് യാതൊരു ഗുണവുമില്ല..”, “എനിക്ക് യാതൊരു കഴിവും ഇല്ല..”, “എന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല…”, “ജീവിതം തന്നെ പരാജയമാണ്..” എന്ന് തുടങ്ങുന്ന ഇത്തരത്തിലുള്ള മനോഭാവം നാം ജീവിതത്തിൽ നിന്നും മാറ്റി എടുത്തു കഴിഞ്ഞാൽ മാത്രമേ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ നമ്മുടെ മുന്നിൽ തെളിഞ്ഞു വരികയുള്ളൂ. ഈ മനോഭാവത്തോടെ സമൂഹത്തിലേക്ക് ഇറങ്ങി കഴിഞ്ഞാൽ… എന്തിനും ഏതിനും തയ്യാറായി ഒരു അവസരവും കിട്ടിയാൽ തനിക്ക് അനുയോജ്യമായ ഒന്നാക്കി മാറ്റി എടുക്കാൻ വേണ്ടി തയ്യാറായി നിൽക്കുന്ന ഒരു വലിയ സമൂഹത്തിനോട് ആണ് നാം മത്സരിക്കുന്നത് എന്ന് ഓർക്കുക. അതുകൊണ്ടുതന്നെ ഈ ഒരു മനോഭാവത്തോടെയാണ് സമൂഹത്തിലേക്ക് ഇറങ്ങി തിരിക്കുന്നത് എങ്കിൽ തീർച്ചയായും വിജയത്തേക്കാൾ പരാജയമായിരിക്കും നിങ്ങളുടെ മുന്നിലേക്ക് ഓടിയെത്തുക. അതുകൊണ്ട് ആ മനോഭാവം നിങ്ങൾ മാറ്റുക.
നിങ്ങളുടെ തീരുമാനങ്ങൾക്ക് വികാരങ്ങളെക്കാൾ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുക. ഏതവസരത്തിലും വികാരം വെച്ച് ഒരു തീരുമാനം എടുക്കാതെ എന്താണ് അനുയോജ്യമായത് എന്ന് ചിന്തിച്ച് കൃത്യമായ ഒന്നിലേക്ക് നിങ്ങൾ നീങ്ങുക. സാഹചര്യത്തിന് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുക. അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുവാൻ നിങ്ങളുടെ മനോഭാവത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വേണമെങ്കിൽ അതിന് തയ്യാറാക്കുക.
Helpful…
LikeLike
എനിക്ക് ഈ ക്ലാസ്സ് അല്ലകിൽ ഈ മോട്ടിവേഷൻ എനിക്ക് വളരെ ഉപകാരം പെടുന്നെ ഒരു സെക്ഷൻ തന്നെ….കാരണം ഞാൻ ഇതുപോലെ കഴുവുകൾ ഇല്ല എന്ന് തോന്നിട്ടുണ്ട് പലപ്പോഴും പലപ്രാവിശ്യം എനിക്ക് അതുപോലെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു…… എനിക്ക് ഉറപ്പ് ഉണ്ട് മാറ്റി എടുക്കാൻ സാധിക്കും എന്ന് ഈ വീഡിയോ അല്ല കാര്യം ഞാൻ വളരെ അതികം മനസിലാക്കി ഇതുപോലെ ഉള്ള കുറച്ചു കാര്യകൾ പറഞ്ഞു തരണം……….. നല്ല ക്ലാസ്സ് ആയിരുന്നു ഒരു പോസറ്റീവ് തന്നെ എനിക്ക് ലഭിച്ചു………… എനിക്ക് നല്ല വിശ്വാസം ഉണ്ട് മാറ്റി എടുക്കാൻ…….. ഇനിയും ഞാൻ മുന്നോട്ടു തന്നെ പോകും 💕താങ്ക്സ് പ്രസാദ് ഏട്ടാ
LikeLike