ജിവിത വിജയത്തിന് ഏറ്റവും ആവശ്യമായ ആദ്യ ഘടകം സ്വന്തം കഴിവിലുള്ള വിശ്വാസമാണ്.
ചോക്കുമലയിൽ ഇരുന്നിട്ട് ചോക്കന്വേഷിച്ച് നടക്കുന്ന വ്യക്തിയാണോ നിങ്ങൾ ?
ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്തണം.
ചെയ്യാൻ കഴിവുണ്ടെന്ന് സ്വയം ബോധ്യമുള്ള ഒരു കാര്യം പ്രകടിപ്പിക്കാൻ അവസരം കിട്ടിയാലും ഉപയോഗിക്കാത്ത വ്യക്തിയാണോ നിങ്ങൾ ?
ഈ രണ്ട് ചോദ്യങ്ങളും സ്വന്തം മനസിനോടു ചോദിക്കണം. ഉത്തരം കണ്ടെത്തണം.
സ്വന്തം കഴിവിൽ വിശ്വസിക്കുക എന്നതാണ് ആത്മവിശ്വാസം എന്നു പറയുന്നത്.
അതിനാദ്യം സ്വന്തം കഴിവുകളെപ്പറ്റി സ്വയം നമ്മുടെ ഉള്ളിലേക്ക് ചോദിക്കുക ഉത്തരം കണ്ടെത്തുക.
തീർച്ചയായും നിങ്ങൾക്ക് അതിന് സാധിക്കും.
നിങ്ങൾ ഇന്നു വരെ ചെയ്തു വിജയിച്ച കാര്യങ്ങളെല്ലാം നമ്മുടെ ആത്മവിശ്വാത്തിൽ നിന്നാണ് ഉടലെടുത്തത്.
നമ്മൾ കഴിഞ്ഞ കാര്യങ്ങൾ സസൂഷ്മം ശ്രദ്ധിച്ചാൽ നമുക്ക് ഇക്കാര്യം ബോധ്യമാവും
നമ്മൾ മിക്കപ്പോഴും നമ്മുടെ കഴിവുകളെക്കാൾ നമ്മുടെ കുറവുകളെ മാത്രമെ കാണാറുള്ളൂ…
ഇതാണ് ഇന്നു വരെയുള്ള നമ്മുടെ ജീവിതത്തിൽ സംഭവിച്ച പിഴവ്..
നമ്മുടെ ജീവിതത്തിൽ സംഭവിച്ച പരിക്കുകളിൽ നിന്ന് രക്ഷനേടണമെങ്കിൽ നാം തന്നെ മുന്നിട്ടിറങ്ങിയാലെ മതിയാവൂ.
ഒരുവൻ്റെ ശത്രുവും മിത്രവും അവൻ തന്നെയാണന്ന് തിരിച്ചറിയണം
പുറത്തുള്ള, ചുറ്റുപാടുമുള്ള വ്യക്തികളൊ, സാഹചര്യങ്ങളൊ ഒന്നും നമ്മെ ദോഷകരമായി സ്വാധീനിക്കാതെ
അവനവനെ നിലനിർത്തുന്നിടത്താണ് ജീവിതം സുഖകരമാകുന്നത്
അതിന് അവനവനെ തിരിച്ചറിഞ്ഞേ മതിയാവൂ
ഒരുവനെ ഉയർത്തുന്നതും താഴ്ത്തുന്നതും അവനവൻ തന്നെയാണ്.
മറ്റാർക്കും ഒരു പങ്കുമില്ല എന്ന് തിരിച്ചറിയുന്നത് മുതൽ നമ്മൾ വിജയത്തിൻ്റെ പാതയിലായി. പതിയെ വിജയത്തിൻ്റെ പടവുകൾ കയറാൻ തുടങ്ങും ഉള്ള് സ്വസ്ഥമാവാൻ തുടങ്ങും.
അതിന് ആത്മവിശ്വാസം കൂടിയേതീരൂ…
👏👏👏👏👏 good
LikeLike