2640 മീറ്റര്‍ ഉയരമുള്ള മീശപുലിമല, ഗുജറാത്ത് അതിര്‍ത്തിലെ തപ്തി നദീതീരം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വത നിരകളിലെ ട്രെക്ക് ചെയ്യാന്‍ അനുവദനീയമായ ഏറ്റവും ഉയരമുള്ള പര്‍വ്വതമാണ് (ഏറ്റവും ഉയരമുള്ള പര്‍വ്വതം 2690 മീറ്റര്‍ ഉയരമുള്ള ആനമുടിയാണ്. എങ്കിലും അങ്ങോട്ട് പ്രവേശനം അനുവദനീയമല്ല). നയനമനോഹരമായ പുല്‍മേടുകള്‍ താണ്ടുമ്പോഴും മുകളിലെത്തുമ്പോഴും ഉള്ള കാഴ്ചകള്‍ അതിമനോഹരമാണ്. മേഘങ്ങള്‍ നമുക്കു താഴെ, ഇടയ്ക്ക് മഞ്ഞില്‍ പൊതിയുന്ന മലകള്‍, മഞ്ഞു മാറുമ്പോള്‍ കാണുന്ന വിസ്മയങ്ങള്‍. ഓഫിസിൽ നിന്നും ടൂർ പോയതാണ്. മറക്കാനാകാത്ത ഒന്നാന്തരം യാത്ര.
👍
LikeLike