ഒരിക്കൽ ഒരു നായ ഒരു മ്യൂസിയത്തിലേക്ക് ഓടി – അവിടെ എല്ലാ മതിലുകളും, സീലിംഗും, വാതിലുകളും, നിലകളും കണ്ണാടി കൊണ്ട് നിർമ്മിച്ചതാണ്, ഇത് കണ്ട നായ ഹാളിന്റെ നടുവിൽ അത്ഭുതത്തോടെ മരവിച്ചു നിന്നു. മുകളിൽ നിന്നും താഴെ നിന്നും എല്ലാ വശങ്ങളിൽ നിന്നും നായ്ക്കൂട്ടം അതിനെ ചുറ്റിനിൽക്കുന്നതിനായി അതിന് തോന്നി.
നായ പല്ലുകൾ പുറത്തുകാട്ടി ഒപ്പം കണ്ണാടിയിലെ പ്രതിഫലനങ്ങളും അതേ രീതിയിൽ പ്രതികരിച്ചു. പേടിച്ചരണ്ട നായ ഭ്രാന്തമായി കുരച്ചു. ആ ശബ്ദം ചുവരുകളിൽ തട്ടി പല മടങ്ങുകളായി നായ കേട്ടു.
നായ കൂടുതൽ കഠിനമായി കുരച്ചു. പ്രതിധ്വനി അതിനേക്കാൾ ഉച്ചത്തിൽ കേട്ടു. നായ പല്ലുകൾ കാട്ടി വായുവിൽ കടിച്ചു. പ്രതിഫലനങ്ങൾ അത് ആവർത്തിച്ചു.
പിറ്റേന്ന് രാവിലെ, മ്യൂസിയം സെക്യൂരിറ്റി ഗാർഡുകൾ മരിച്ചുകിടക്കുന്ന നായയെ കണ്ടെത്തി. നായയെ ആരും ഉപദ്രവിച്ചിട്ടുണ്ടായിരുന്നില്ല. സ്വന്തം പ്രതിഫലനങ്ങളുമായി പൊരുതിയാണ് നായ മരിച്ചത്.
വാൽക്കഷണം : ലോകം സ്വന്തമായി നന്മയോ തിന്മയോ കൊണ്ടുവരില്ല. നമുക്ക് ചുറ്റും നടക്കുന്നതെല്ലാം നമ്മുടെ സ്വന്തം ചിന്തകളുടെയും വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രതിഫലനമാണ്. ലോകം ഒരു വലിയ കണ്ണാടിയാണ്. അതിനാൽ, നല്ല ചിന്തകൾ ഉണ്ടാകട്ടെ!